പ്രിയപ്പെട്ട അജ്മൽ,ഇത്രയും വർഷം വേണ്ടിവന്നു, എനിക്ക് നിനക്കൊരു കത്തെഴുതാൻ...... സുഖമാണെന്ന് പ്രതീക്ഷിക്കുന്നു....... എനിക്കും ഇവിടെ സുഖം... കാത്തിരിക്കുന്നു നിനക്കുവേണ്ടി മാത്രംഎന്ന്നിന്റെ മാത്രം മീരഇത്രയും എഴുതി, കത്ത് മടക്കി കവറിലിട്ട്, അജ്മലിന്റെ മേൽവിലാസം ഒരുവശത്ത് മീരയുടെ മേൽവിലാസം. എന്നിട്ട് ആ കവർ എടുത്ത് മീര ബാഗിൽ ഇട്ടു. ഇത്തവണയെങ്കിലും ഈ കത്ത് ഞാൻ അയക്കും. അവളത് അവളോട് തന്നെ പറഞ്ഞു.മീരയും അജ്മലും തമ്മിൽ കഴിഞ്ഞ എട്ടു വർഷമായി കണ്ടിട്ടില്ല...... അജ്മലുമായി ബന്ധപ്പെടാനുള്ള ഒരു വഴിയും, ഒരു സുഹൃത്ത് പോലും മീരയ്ക്ക് ഇപ്പോ ഇല്ല..... ആകെയുള്ളത് തന്റെ മനസ്സിൽ