ഇന്ന് അവളോട് എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കണം എന്ന് വിചാരിച്ചു.സമയം പോയത് അറിഞ്ഞില്ല.. ഞങ്ങൾക്ക് ഇടയിൽ നിശ്ശബ്ദത തളം കെട്ടി നിൽക്കാൻ തുടങ്ങിട്ടു നേരം കുറച്ചൊന്നുമല്ല ആയത്. പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പൊയ് പോയ പ്രണയവസന്തം ഞങ്ങൾക്ക് ഇടയിൽ അന്യമായി തീർന്നിരിക്കുന്നു. പ്രണയം അങ്ങനെയാണ് ചിലപ്പോൾ അത് നമുക്ക് കൂടെപ്പിറപ്പാണ്....ചിലപ്പോൾ കിട്ടാകനിയും....പക്ഷേ ഞാൻ ഇന്നും അവളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു... ഞാനവളെ നോക്കി പുഞ്ചിരിച്ചു.. അവളോട് എന്തൊക്കയോ പറയാൻ ഹൃദയം വെമ്പി... പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല.....