Part 50 വിഷ്ണു രാവിലെ തന്നെ റെഡി ആയി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ബാനുമതി അവനെ തടഞ്ഞു.. \"എങ്ങോട്ടാ നീ പോകുന്നെ,ഓഫീസിലേക്ക് പോകാൻ നേരമാകുന്നതല്ലേയുള്ളൂ .\" \"ഒരത്യാവശ്യമുണ്ട്.....\" അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞുകൊണ്ട് നടന്നു. \"മോനെ.. നിന്നോടെനിക്ക് സംസാരിക്കാനുണ്ട്..\" \"എന്താ...\" \"മോനെ ഞാൻ പറയുന്നത് നീ സമാധാനമായിട്ട് കേൾക്കണം...\" \"ശരിയമ്മ... പറഞ്ഞോളൂ..\" വിഷ്ണു മൊബൈലിൽ എന്തൊക്കെയോ തിരഞ്ഞുകൊണ്ട് സെറ്റിയിലേക്കിരുന്നു. \"മോനെ..നടന്നതെല്ലാം നിനക്ക് സഹിക്കാനാവാത്തതാണെന്ന് അമ്മക്കറിയാം..എങ്കിലും നീയിങ്ങനെയൊന്നും അച്ഛനോട് പെരുമാറുന്നത് ശരിയല്ല... അച്ഛൻ ഒരിക്കലും ന