എറിഞ്ഞു ഉടയുന്ന പാത്രങ്ങൾ ചിതറി മാറിയ ചില്ലു കുപ്പികൾ പൊട്ടി കിടക്കുന്ന പൂച്ചെട്ടികൾ ചിതറിക്കിടക്കുന്ന ഉടഞ്ഞ ജീവിതങ്ങൾ പ്രശ്നം വീടിനോ വീട്ടുകാർക്കോ ?പ്രഭാതത്തിലെ കോഴി കൂകലുകൾ പൊട്ടുന്ന മൺചട്ടികളുടെ ശബ്‌ദമായി വാക്കു തർക്കങ്ങളുടെ ഉറഞ്ഞ ശബ്ദം മർദനവും രോദനവും അവിടവിടെ ചില്ലുകുപ്പികൾക്കിടയിൽപെട്ട ബാല്യം പ്രശ്നം വീടിനോ വീട്ടുകാർക്കോ ?അകൽച്ചയുടെ നീളം സ്വരചേർച്ചയുടെ ഭാവം വേദനകളുടെ രോദനം കണ്ണുനീരുമായി ആ കുടുംബം പ്രശ്നം വീടിനോ വീട്ടുകാർക്കോ ?വേദനിക്കുന്നു തൻ ബാല്യം, യൗവനം ശ്രവിക്കുന്നേതോ ചിതറിയ ശബ്ദങ്ങൾ വീക്ഷിക്കുന്നതോ