കല്യാണി ഫോൺ വെച്ച് സ്റ്റെപ് കയറി പകുതി ആയപ്പോൾ പെട്ടന്ന് നിന്നു... തെന്നി വീണു കാല് ഉളുക്കി എന്ന് വരുത്തിക്കാൻ പിറകോട്ടു കാല് വെച്ചതും പിന്നിൽ നിന്ന് ആരുടയോ കൈകൾ അവളെ താങ്ങി പിടിച്ചു...\"നിരഞ്ജൻ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഒന്ന് അവനെ നോക്കി ഇളിച്ചു പറഞ്ഞു .....ജസ്റ്റ് ഒന്ന് വഴുതിയതാ...\"എവിടെ നോക്കിയാടി നടക്കുന്നത് ഞാൻ പിടിച്ചില്ലെങ്കിൽ കാണായിരുന്നു വഴുതി വീഴാൻ മാത്രം ഇവിടെ എന്ത് കുന്തമാടി ഉള്ളത് അവൻ ദേഷ്യത്തോടെ ചോദിച്ചു...\"ഇവിടെ ഒന്നുമില്ല... എനിക്ക് വഴുതണം എന്ന് തോന്നി വഴുകി ..എനിക്ക് ഒന്ന് വഴുകേണ്ടേ.. മനുഷ്യൻ എപ്പോഴും വടി പോലെ നടക്കാൻ പറ്റുമോ \"ഉർവശി ഡയല