അവർ സംസാരിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോൾ സോഫി ചേച്ചി തിരികെ വന്നു. അവർ വന്നതിന് ശേഷം ഷാനു അവർ രണ്ടുപേരോടും യാത്ര പറഞ്ഞു ഇറങ്ങി.ഷാനു പോയതിന് ശേഷം ജിൻസി അവൻ പറഞ്ഞതിനെക്കുറിച്ച് ഒരുപാട് ആഴത്തിൽ ചിന്തിച്ചു. പിറ്റേദിവസം ഷാനു വീണ്ടും ഹോസ്പിറ്റലിലേക്ക് വന്ന്, ജിൻസിയെ കണ്ടു.അന്നേ തന്നെ ദിവസം ജിൻസിയെ ഡിസ്ചാർജ് ചെയ്തു.ബുദ്ധിമുട്ടേണ്ടെന്നു ജിൻസി പറഞ്ഞിട്ടും കേൾക്കാതെ, ഹോസ്പിറ്റലിൽ നിന്നും വീടുവരെ ഷാനുവും, അവരെ സഹായിക്കുന്നതിന് കൂടെ കൂടി. \"എടൊ ചേച്ചി തനിക്കുവേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടു . അതുകൊണ്ട് അവരെ ഇനിയും ബുദ്ധിമുട്ടുക്കരുത് പ്ലീസ്.\"\"മോന്