Part 53 \"പിന്നേ, കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ പ്രാണൻ തന്ന് സ്നേഹിക്കുന്ന എന്റെ പെണ്ണിനെ സംശയിച്ച് തള്ളിക്കളയാൻ രാകേഷ് വിഷ്ണുദേവല്ലല്ലോ.........\" രാകേഷ് അതുകൂടിപറഞ്ഞപ്പോൾ വിഷ്ണുവിന്റെ ഉള്ളിൽ തീ പടർന്നു.അവൻ സംശയത്തോടെ അനുവിനെ നോക്കി. \"സംശയം വേണ്ട.. നിങ്ങളാരാണെന്നും എന്താണെന്നുമെല്ലാം അനു എന്നോട് പറഞ്ഞിട്ടുണ്ട്...\" രാകേഷ് പറഞ്ഞു..വിഷ്ണു അല്പം ജാള്യതയോടെ നിന്ന് പരുങ്ങി.എല്ലാപ്രതീക്ഷയുമറ്റവനെപ്പോലെഅവൻ കട്ടിലിലിരിക്കുന്ന ആദിയെ ഒന്ന് നോക്കി നെടുവീർപ്പിട്ടു..അധികമൊന്നും സംസാരിക്കാതെ തന്നെ വിഷ്ണുവിന്റെ മനസ് കാണാൻ രാകേഷിന് കഴിഞ്ഞു പെട്ടെന്നവൻ പോകാ