താഴെ നിന്ന് നോക്കിയാൽ കാണാം. ആ മൊട്ട കുന്നിൻ്റെ മുകളിലായി ഒരു ഒറ്റപെട്ട വീട്. കുന്നിലെ പുല്ലുകൾ മുഴുവൻ കരിഞ്ഞിരുന്നു. ചെങ്കൽ നിറഞ്ഞ കുത്തനെ കയറ്റമുള്ള ആ പാതയിൽ, വഴി തടയൽ പ്രതിക്ഷേധം പോലെ മുഴുത്ത കല്ലുകൾ പൊന്തി നിൽക്കുന്നു.ആദ്യമായി ഇവിടേക്ക് വണ്ടിയുമായി വരുന്നവർ പ്രയാസപ്പെടും.അല്ലെങ്കിലും ഇവിടേക്ക് ആരും അങ്ങനെ വരാറില്ല. വരാനില്ല അതാണ് സത്യം. നാല് പേര് മാത്രം. ഹരിയും അച്ഛനും മോളിയും പിന്നെ ചിന്നുവും. മോളി വീടിൻ്റെ കാവൽക്കാരി. നല്ല ഒന്നാന്തരം പോമറേനിയൻ. ചിന്നു ആവട്ടെ ഹരി എങ്ങോട്ട് തിരിഞ്ഞാലും കഴുത്തിൽ ഒരു മണിയൊക്കെ ഇട്ട് ഹരിയുടെ കാലിൽ ചുറ്റി ഉരുമ