Aksharathalukal

ഓ മനസ്സേ❣️

ചിറകുമുളക്കാത്ത സ്വപ്നങ്ങളേറെ
കെട്ടിക്കിടക്കുന്ന പുഴയാം മനസ്സേ......
നീ കണ്ണീരായൊഴുകാതെ
കടലായിയിരമ്പണം.....
ചിപ്പിക്കകത്തെ മുത്താകാതെ നീ
ചെപ്പുതുറക്കുന്ന പൂട്ടാകണം......
നിശബ്ദമായാ യുദ്ധവേളയിൽ
കൂർത്ത വാളിന്റെ ശബ്ദമാകണം നീ....
ചിറകുമുളക്കാത്ത സ്വപ്നങ്ങളെക്കീറി 
ചിറകുവച്ചു പറത്തണം നീ....
കെട്ടിക്കിടക്കാതെ എന്നെന്നേക്കുമായി
അനന്തമായി വസന്തമായൊഴുകുക നീ......