\"അറിയില്ല... എന്നാലും എനിക്കവളെ കാണണം കണ്ടേ മതിയാകൂ... ആരെന്നെ മനസ്സിലാക്കിയില്ലെങ്കിലും അവൾ എന്നെ മനസ്സിലാക്കും... അതിന് ഞാൻ പുതുശ്ശേരിയിൽ പോകും... ഇപ്പോൾതന്നെ... \"\"ഇപ്പോഴോ... നാളെ നേരം വെളുത്തിട്ട് പോയാൽപോരേ... \"\"പോരാ... ഇപ്പോൾത്തന്നെ പോകണം... ഇല്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും... അവൾ ആ ശിൽപ്പ വേദികയെ ബ്രെയിൻവാഷ് ചെയ്യാൻ സാധ്യതയുണ്ട്... എങ്ങനെ നമ്മുടെ രണ്ട് കുടുംബവും തകർക്കാൻ പറ്റുമോ അതിനുള്ള വഴി നോക്കുമവൾ... ആ സുധാകരൻ അതിനുവേണ്ടിയാണ് കളിക്കുന്നത്... അമ്മ ഭക്ഷണം കഴിച്ച് കിടന്നോ... ഞാനിപ്പോൾവരാം... \"നന്ദൻ പുറത്തേക്കിറങ്ങി തന്റെ ബൈക്കിൽ പുതുശ്ശേരിയിലേക്ക് പു