മഹിയും രഞ്ജുവും തമ്മിൽ ഇഷ്ടമായിരുന്നുവെന്നത് സാവിത്രിയ്ക്കറിയാമായിരുന്നു. സാവിത്രി അവരറിയാതെ അവരെ നിരീക്ഷിച്ച് സത്യം കണ്ടുപിടിച്ചു. ഇപ്പോൾ മഹിയോടൊപ്പമുള്ളത് രഞ്ജുവാണെന്ന് മാധവിയമ്മയോട് സാവിത്രി കട്ടായം പറഞ്ഞു.കുട്ടികൾ ജനിച്ച സമയത്ത് തൊണ്ണൂറ് കഴിഞ്ഞു കുട്ടികളെ ശിവദാസന്റെ വീട്ടിൽ കൊണ്ടുവന്ന സമയത്ത് അവരെ കുളിപ്പിച്ചിരുന്നതൊക്കെ മാധവിയമ്മയും സാവിത്രിയും കൂടിയായിരുന്നു. മഞ്ജുവിന്റെ ഇടതു ചെവിയുടെ പിറകിൽ അല്പം വലിയ ഒരു തവിട്ടു നിറമുള്ള മറുകുണ്ടെന്നും അതിപ്പോൾ രഞ്ജുവെന്ന് പറഞ്ഞു നടക്കുന്നയാൾക്കാണെന്നും അതല്ല യഥാർത്ഥത്തിൽ രഞ്ജുവെന്നും