\"ഒരു മകളെ നല്ലൊരുത്തന്റെ കയ്യിലേൽപ്പിക്കുക എന്നത് ഏത് അച്ഛനുമമ്മയുടേയും ആഗ്രഹമാണ്... ആ ആഗ്രഹം ഞാൻ നിറവേറ്റും... നിന്റെ സമ്മതം കിട്ടിയാലും ഇല്ലെങ്കിലും നിന്റെ വിവാഹം ഞാൻ നടത്തും... \"\"അച്ഛാ... അച്ഛനെങ്ങനെ ഇത് പറയാൻ കഴിയുന്നു... അച്ഛനെന്താ എന്റെ അവസ്ഥ ആലോചിക്കാത്തത്... ഇത്രയും കാലം തന്റേതെന്നു കരുതി സ്നേഹിച്ച ഒരാള് തന്നെ ചതിച്ചു... സത്യം തന്നെ.... പക്ഷേ അച്ഛൻ പറയുന്നതു പോലെ എങ്ങനെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയും... ഒരച്ഛന് സ്വന്തം മകളോടുള്ള കടമ എനിക്കറിയാം... അവരുടെ ഭാവിയെക്കുറിച്ച് ആവലാധിപ്പെടുന്നുണ്ടെന്നുമറിയാം... പക്ഷേ ഇപ്പോഴത്തെ എന്റെ അവസ്ഥ അച്ഛൻ ആലോചി�