ഷീറ്റ് ഇട്ട ഒരു ഷെഡ്, ആ ഷെഡിൻ്റെ ഒരു വശത്ത് പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പലതരം വസ്തുക്കൾ നിരത്തി ഇട്ടിരിക്കുന്നു. എതിർവശത്ത് കച്ചവടം കഴിഞ്ഞ് മടക്കി കൊണ്ടുവന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരു നെറ്റിൽ കെട്ടിവെച്ചിരിക്കുന്നു. ഒരു കോണിൽ പല വലുപ്പത്തിലും രൂപത്തിലും ഉള്ള കണ്ടെയ്നർ അലക്ഷ്യമായി ചിതറിക്കിടക്കുന്നു.ആ ഷെഡിൽ ശക്തിവേൽ എന്ന തമിഴൻ ആയിരുന്നു താമസിച്ചിരുന്നത്വീട്ടാവശ്യത്തിനുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങൾ തലച്ചുമടായി കൊണ്ടുനടന്നു കച്ചവടമാണ് അയാളുടെ തൊഴിൽ.എന്നും രാവിലെ ഒൻപതു മണിക്ക് പോയി വൈകിട്ട് ആറു മണിക്ക് തിരിച്ചെത്തും.ശക്തിവേലു പേരുപ