ഫോൺ കട്ടായപ്പോൾ അനിൽ അക്ഷരാർത്ഥത്തിൽ പകച്ചു നിന്നുപോയി.. ആരാണീ കാർത്തിക, അവൾക്കു ഈ നമ്പർ എങ്ങനെ കിട്ടി. എന്തിനാണ് വീണ്ടും തന്നെ റോസ്മലയിലേക്കു ക്ഷേണിച്ചത്. അനിലിന് ഒരു പിടിയും കിട്ടിയില്ല. അനിൽ നിന്നുവിയർക്കാൻ തുടങ്ങി. ഗൾഫിൽ നിന്നും അവധിക്കാലം ചിലവിടാൻ വന്ന തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് ഇതുവരെ സംഭവിച്ചത്, ഹോ.. ഇനി എന്തെല്ലാമോ വരാൻ പോകുന്നു. അനിൽ വീടിന്റെ വരാന്തയിൽ ചെന്നിരുന്നു, ഒരു സിഗരറ്റ് എടുത്തു പുകച്ചുകൊണ്ട് നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തു. ഉറക്കം വരാതെ പുറത്തിറങ്ങിയതും, വെള്ളച്ചാട്ടത്തിനരികെ പോയതും, ഡെഡ് ബോഡി കണ്ടു ഓടി പഴയ ക