Love practice....♡(Intro part😊)"ആഡംബരമായ വിവാഹവേദിയിലേക്ക് , കാത്ത് നിൽക്കുന്ന വരന്റെ അടുത്തേക്ക് വധു വിറയാർന്ന കാലുകളാൽ മന്തം മന്തം നടന്നു... ഓരോ ചുവടുകൾ വെക്കുമ്പോഴും ഉള്ളിൽ ഇന്ന് വരെ അനുഭവപ്പെടാത്ത തരം ഒരു പരവേഷമായിരുന്നു...ഇന്ന് വരെ കാണാത്ത ആരാണെന്ന് പോലും അറിയാത്ത ഒരു പുരുഷൻ ഇന്ന് തന്റെ ഭർത്താവ് ആയിരിക്കുന്നു , ഈ ലോകത്ത് സ്വന്തമെന്ന് അവകാശത്തോടെ എടുത്തു പറയാൻ ആരുമില്ലാത്തവൾക്ക് ഇന്ന് ഒരു കുടുംബം ഉണ്ട് എന്നതൊന്നും അവൾക്കോട്ടും വിശ്വാസകരമായില്ല...ആരുടെയൊക്കെയോ കരങ്ങൾ അവളുടെ കയ്കളെ പൊതിഞ്ഞിരിക്കുന്നു... വലതു കയ്യിൽ തന്റെ പ്രിയ കൂട്ടുകാരി ആയി