പ്രദീപിനെ ഗൗരി പരിചയപ്പെടുന്നത് ഡേറ്റിംഗ് വഴിയാണ്. അപ്പോൾ പ്രദീപ് വിവാഹിതനായിരുന്നു എന്ന് ഗൗരിക്ക് അറിയില്ലായിരുന്നു. പ്രദീപും ഗൗരിയും പരസ്പരം പരിചയപ്പെട്ടു. പിന്നീട് വല്ലപ്പോഴും സംസാരിക്കുമായിരുന്നു. പ്രദീപിന്റെ മനസ്സിൽ ഗൗരിയുടെ അക്കൗണ്ട് ഒരു ഫേക്ക് ആയിരുന്നു. അവൻ ഫേക്ക് അക്കൗണ്ട് ആണെന്ന് കരുതി തന്നെയാണ് ഗൗരിയോട് ചാറ്റ് ചെയ്തു തുടങ്ങിയത്. വെറുതെ ഒരു നേരം പോക്ക് എന്നതിലപ്പുറം ആ അക്കൗണ്ടിനോട് അവനു ഒന്നും ഉണ്ടായിരുന്നില്ല... അവർ പരസ്പരംദ്യമായി കണ്ടുമുട്ടുന്നതുവരെ.." ഹായ് പ്രദീപ്... പ്രദീപ് തന്നെയല്ലേ!!"" എസ് എസ്.... ഗൗരി.....!""അതെ.... ഞാൻ കുറച്ച് ലേറ്റായി..."