സുഹൈറക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു... താൻ ഇത്രയും ദിവസം കെട്ടിപ്പൊക്കിയ തന്റെ പ്രണയ കൊട്ടാരം ഒരു നിമിഷത്തിൽ ഈ വാക്കിൽ തകർന്നു...എങ്കിലും അവരുടെ മുന്നിൽ തന്റെ മനസിലെ വിഷമം കാണിക്കാതെ അവൾ നിന്നു.. ഒരു പുഞ്ചിരിയും നൽകികൊണ്ട് \"ആണോ... കൺഗ്രാച്ചുലേഷൻ...\"സുഹൈറ പറഞ്ഞു \"ഇത് ആർക്കാ.. രണ്ടുപേർക്കും ആണോ..\" ആസിഫ് ചോദിച്ചു \"അല്ല.. ഇത് എനിക്ക് മാത്രമാണ്..കാരണം എനിക്ക് ഇക്കയെ പോലെ ഒരു നല്ല മനുഷ്യനെ പ്രണയിക്കാനും അദേഹത്തിന്റെ സ്നേഹം കിട്ടുകയും ചെയ്തല്ലോ....\" ചാരു പറഞ്ഞു \"അല്ല ഇത് എനിക്കാണ്... എനിക