രാവിലെ ബാത്‌റൂമിൽ പോകാനായി ഭവാനിയമ്മ ബെഡിൽ നിന്നും എഴുന്നേറ്റു. അവർക്ക് മൂത്രത്തിൽ പഴുപ്പ് ആയിരുന്നു അസുഖം. അതുകൊണ്ടുതന്നെ രാത്രി തീരെ ഉറങ്ങാൻ കഴിഞ്ഞില്ല. ഏതുവിധേനയും നേരം വെളുപ്പിച്ചു രാവിലെ ഡോക്ടർ വരുമ്പോൾ ഒരു ഇഞ്ചക്ഷൻ എങ്കിലും ചോദിച്ചു മേടിച്ച് ഈ മുടിഞ്ഞ വേദനയിൽ നിന്നും മുക്തി നേടണം എന്ന് ഭവാനിയമ്മ ശരിക്കും ആഗ്രഹിച്ചു പോയി. ഭവാനിയമ്മക്ക് കൂട്ടിരുന്നത് അടുത്ത വീട്ടിലെ വത്സല ചേച്ചി ആയിരുന്നു. അവർ നല്ല ഉറക്കത്തിലാണ്. അതുകൊണ്ടുതന്നെ അവരെ ബുദ്ധിമുട്ടിക്കാതെ ഭവാനിയമ്മ പതുക്കെ ബാത്ത്റൂമിലേക്ക് നടന്നു. അഞ്ചു ബാത്റൂം ഉള്ളതിൽ ഒന്നുമാത്രമേ ഉപ