*SEVEN🧚QUEENS* ✍️_jifni_ Part 5 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️\"അതെന്താ അനു നീ അങ്ങനെ പറഞ്ഞെ.\"ബാക്കി ആറും കൂടി അനുവിനെ പൊതിഞ്ഞതും എന്ത് പറയും എന്നറിയാതെ ഞാൻ വാക്കുകൾക്ക് പരതി.\"അത് അതിനെ കണ്ടാൽ തന്നെ അറിയാം ഇച്ചിരി ജാഡ കൂടിയ ഐറ്റം ആണെന്ന്.\"\"ഒന്ന് പോടീ... ന്റ ആഷിക്കാക്ക് ജാഡ ഒന്നുല്യാ..\"അനുവിനോട് ഒരു കുറുമ്പ് രൂപത്തിൽ പറഞ്ഞു ജിയ തിരിഞ്ഞു ഇരുന്ന്.അപ്പോയേക്കും ക്ലാസ്സിലേക്ക് സാർ വന്നിരുന്നു. പിന്നെ പഠിപ്പും ചളിയുമായി സമയം പോയി.ഉച്ചഭക്ഷണത്തിന്റെ നേരം ഏഴും കൂടി ഭക്ഷണവും കഴിച്ചു വെറുതെ ചുറ്റി നടക്കു