വീട്ടിൽ നിന്നിറങ്ങിയത് മുതൽ ഇവരുടെയും മനസ് പല ചിന്തകളാൽ നിറഞ്ഞു...വിഷ്ണുവും മാളുവും പോയതും വീട് ഉറങ്ങിയതുപോലെ തോന്നി...ആർക്കുമൊരു ഉഷാർ ഇല്ലായിരുന്നു...🔸🔹🔸🔹നീണ്ട ആറുമണിക്കൂറുകൾക്ക് ശേഷം അവർ തിരുവനന്തപുറത്തേക്ക് എത്തി ചേർന്നു ആദ്യം പോയത് ദേവേട്ടന്റെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് ആണ്...യാത്ര ഷീണമുള്ളതുകൊണ്ട് അവർ പെട്ടന്നു തന്നെ ഉറങ്ങിപ്പോയി..നിർത്താതെയുള്ള ഫോൺ റിങ്ങ് ചെയ്യുന്ന ശബ്‍ദം കേട്ടപ്പോളാണ് വിഷ്ണു ഉറക്കത്തിൽ നിന്നും എണീറ്റത്.. കോൾ വീട്ടിൽ നിന്ന് ആണെന്ന് മനസിലായതും അവൻ കോൾ അറ്റൻഡ് ചെയ്തു.. കുറച്ചുനേരം സംസാരിച്ചശേഷം കോൾ വെച്ചു..മാളുവിന്