Aksharathalukal

Aksharathalukal

ഒടുവിലെ നീ

ഒടുവിലെ നീ

5
441
Love
Summary

ഒറ്റയ്ക്കിരിക്കാൻ വീണ്ടും വിലപ്പെട്ടത്  ഒക്കെയും ഒന്നടുക്കി വയ്ക്കാൻ  ജാലകവാതിലൂടെ പച്ചപ്പുൽമെത്തനെടുകെ ചാലുകീറിയ നടവഴികൾ നോക്കിയിരിക്കാൻ ഇനിയും തുറക്കാത്ത മഞ്ചാടിക്കുരു ചെപ്പെടുത്തൊന്നു എണ്ണി നോക്കാൻകൊതിക്കുമാ നേരത്തു, നേരമില്ലെന്നിനിയും അറിയുന്നു.ശീതം കോരിപുതച്ചു മരവിച്ച വിരലുകൾ കട്ടിലിൻ ചാരെ തിരയുന്ന സാന്ത്വനം കാതങ്ങൾ ഇനിയും താണ്ടുവാൻ ഉള്ളു പിടയുമ്പോയും അരികത്തുരുമി നിൽക്കുന്ന ഏകാന്തതയുടെ തണുപ്പ് മാത്രം