Aksharathalukal

Aksharathalukal

സസ്നേഹം

സസ്നേഹം

4.8
613
Drama
Summary

അജയൻ മഴ ചാറൽ മുഖത്തേറ്റപ്പോഴാണ് എണീറ്റത്. ഒന്ന് പുറത്തേക്ക് നോക്കി. ഓർമ്മകൾ അതിവേഗം പിന്നോട്ടേക്ക് പോയി. വയലും വയലിലെ കൊക്കുകളും അന്നും ഇന്നും ഒരുപോലെ. നമ്മൾ എത്രയൊക്കെ മാറിയാലും മാറാത്തതായി പലതും ഭൂമിയിൽ ഉണ്ടെന്ന് അജയൻ ഓർത്തു ചേട്ടാ ഇപ്പൊ എവിടെ എത്തി? തകരപ്പറമ്പ് അല്ലേ? ഇനി അരമണിക്കൂർ ഉണ്ട്.  സേലത്തു നിന്ന് ഇന്നലെ രാത്രി ബസ്സിൽ കയറിയതേ ഓർമ്മയുണ്ടായിരുന്നുള്ളൂ. കേറിയ ഉടനെ മയങ്ങി. ബസ് ഇറങ്ങുമ്പോൾ മഴയുടെ ശക്തി മുൻപത്തേതിനേക്കാൾ പതിന്മടങ്ങ് വർദ്ധിച്ചിരുന്നു. അജയൻ ഓടി ചായക്കടയിലേക്ക് കയറി. 12 വർഷങ്ങൾക്ക് ശേഷം താൻ ഈ മണ്ണിൽ കാലുകുത്തുന്നു. ഈ ചായക്ക

About