ആ ഏറുകണ്ണിൽ, ആ ആശ്ലേഷണത്തിൽ അപരിചിതത്വം അടർന്നു പോകുന്നത് ഞാനറിഞ്ഞു. ആകർഷണത്തിന്റെ കാന്തികതയിൽ സ്നിഗ്ധഭാവങ്ങൾ ഉയിർകൊണ്ടു. വിയർപ്പും വിറയലും അങ്കമൊഴിഞ്ഞ് തരളിതരാഗങ്ങൾ അരങ്ങു കൈയടക്കി അപ്പോൾ. \"ഒരുമിച്ചിരിക്കുമ്പോഴുള്ള സുഖം ഒരുപാട് നേരം കിട്ടണമെന്ന് തോന്നാറില്ലേ?\" അവൻറെ ഉള്ളുറയിൽ നിന്നുമൊരു ശരംപോലെ വാക്കുകൾ എയ്തുവീണു, അവനറിയാതെ. \"അതൊക്കെ ഒരുമിക്കലല്ലല്ലോ, പെട്ടെന്നുള്ള ഒഴുവാക്കലല്ലേ? അവളുടെ ആ വാക്കുകൾക്കു പതിവ് വശ്യതയോ വന്യതയോ ഇല്ലായിരുന്നു. അനുഭവപാഠത്തിന്റെ ജ്ഞാനം നിറഞ്ഞ തത്വചിന്ത. എനിക്കായി വച്ച വാക്കുകളല്ല അതെന്നു ആ മുഖഭാവത്തെവിടെയ