പൂര പറമ്പിലെ പ്രണയം.___----+---- പൂരത്തിന് കൊടിയേറിയ അന്നുമുതൽ ആനന്ദ് പ്ലാൻ ചെയ്യുകയായിരുന്നു. ചിത്രയുടെകയ്യും പിടിച്ച് കുറച്ചുനേരം പൂരപ്പറമ്പിലൂടെ നടക്കണം. അവൻ ആ ദിവസത്തെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടിരുന്നു. പൂര ദിവസത്തേക്ക് അടുക്കുംതോറും അവൻറെ മനസ്സ് തുള്ളിച്ചാടാൻ തുടങ്ങി . പൂരത്തിന്റെ ഒരാഴ്ച മുൻപേ പുതുവസ്ത്രങ്ങളും ഷൂസും വാങ്ങി. പൂരത്തിന് തയ്യാറായിരുന്നു. ഒടുവിൽ ആ ദിവസം എത്തി. പൂരത്തിന്റെ തലേദിവസം ആനന്ദിന് ഉറങ്ങാൻ കഴിഞ്ഞില്ല. പൂരപ്പറമ്പിൽ ചിത്രയും ഒന്നിച്ചുള്ള ഭാവനയിലുള്ള കാഴ്ചകൾ അവന്റെ ഉറക്കത്തെ അടിച്ചമർത്തി. ആ ചിന്തകളിലൂടെ അവൻ സഞ്ചരിച്ചപ