പൂര പറമ്പിലെ പ്രണയം
പൂര പറമ്പിലെ പ്രണയം.___----+----
പൂരത്തിന് കൊടിയേറിയ അന്നുമുതൽ ആനന്ദ് പ്ലാൻ ചെയ്യുകയായിരുന്നു. ചിത്രയുടെകയ്യും പിടിച്ച് കുറച്ചുനേരം പൂരപ്പറമ്പിലൂടെ നടക്കണം. അവൻ ആ ദിവസത്തെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടിരുന്നു. പൂര ദിവസത്തേക്ക് അടുക്കുംതോറും അവൻറെ മനസ്സ് തുള്ളിച്ചാടാൻ തുടങ്ങി . പൂരത്തിന്റെ ഒരാഴ്ച മുൻപേ പുതുവസ്ത്രങ്ങളും ഷൂസും വാങ്ങി. പൂരത്തിന് തയ്യാറായിരുന്നു. ഒടുവിൽ ആ ദിവസം എത്തി. പൂരത്തിന്റെ തലേദിവസം ആനന്ദിന് ഉറങ്ങാൻ കഴിഞ്ഞില്ല. പൂരപ്പറമ്പിൽ ചിത്രയും ഒന്നിച്ചുള്ള ഭാവനയിലുള്ള കാഴ്ചകൾ അവന്റെ ഉറക്കത്തെ അടിച്ചമർത്തി. ആ ചിന്തകളിലൂടെ അവൻ സഞ്ചരിച്ചപ്പോൾ സമയം കടന്നുപോയത് അവൻ അറിഞ്ഞില്ല. അടുത്ത വീട്ടിലെ കോഴി കൂവുന്നത് കേട്ടപ്പോൾ അവനും മനസ്സിലായി നേരം വെളുക്കായി എന്ന് . വീണ്ടും ചിന്തയിലേക്ക് ഇറങ്ങുക അവൻറെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി. " മോനെ ചായ കുടിക്കണ്ടേ, നേരം വെളുത്തു" അമ്മ വാതിലിൽ മുട്ടി വിളിച്ചപ്പോൾ അവൻ ഞെട്ടി ഉണർന്നു. കൺപോളകൾ തുറക്കാൻ കഴിയുന്നില്ല. " ഞാൻ ഇപ്പൊ വരാം അമ്മേ " അവൻ പാതി മയക്കത്തിൽ വിളിച്ചുപറഞ്ഞു. അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴവേ പെട്ടെന്ന് അവനൊരു ഉൾവിളി ഉണ്ടായി. പുതച്ചിരുന്ന പുതപ്പുമാറ്റി അവൻ കട്ടിലിൽ നിന്നും ചാടി എണീറ്റു. അന്നാണ് ആ ദിവസം താൻ കാത്തിരുന്ന ദിവസം. അവൻ വളരെ ഊർജ്ജസ്വലനായി. പല്ലുതേക്കാനുള്ള സാമഗ്രികളും ആയി അവൻ അടുക്കള ഭാഗത്തിലൂടെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അടുക്കളയിൽ നിന്നും നെയ് ചേർത്ത ദോശയുടെ മണം അവൻറെ മൂക്കിൽ തുളച്ചു കയറി. അവൻ പല്ലുതേക്കാൻ തയ്യാറെടുക്കവേ ജാക്കി എന്ന പേരുള്ള അവൻറെ നായ അവന്റെ മേലെ ചവിട്ടിക്കയറി കളിക്കാൻ തുടങ്ങി. കുറച്ചുനേരം അവൻ ജാക്കിയുമായി കളിച്ചു കൊണ്ടിരുന്നു. " മോനെ പല്ലു തേച്ചു കഴിഞ്ഞില്ലേ " അമ്മ അടുക്കളയിൽ നിന്നും ചോദിച്ചു.അവൻ ജാക്കിയെ ഓടിച്ചു വിട്ട ശേഷം പല്ലു തേക്കാൻ തുടങ്ങി."ആനന്ദ് എപ്പോഴാ പൂരത്തിന് പോകുന്നത്? വഴിയിലൂടെ സൈക്കിളിൽ പോവുകയായിരുന്ന അവൻറെ കൂട്ടുകാരൻ ചോദിച്ചു."ഉച്ചയ്ക്ക് ശേഷം പോകാം പോകുമ്പോൾ ഞാൻ അതിലെ വരാം"അവൻ പറഞ്ഞു.അവൻ ഭാവനയിൽ പൂരപ്പറമ്പിലെ കാഴ്ചകൾ കണ്ടുകൊണ്ട് പല്ലു തേക്കവേ പെട്ടെന്ന് "ചിൽ ചിൽ" എന്ന ശബ്ദം അടുത്ത മരത്തിൽ നിന്നും കേൾക്കാൻ തുടങ്ങി.അവൻ ആ മരത്തിലേക്ക് നോക്കി. രണ്ട് അണ്ണാറക്കണ്ണന്മാർ മരച്ചില്ലകളിൽ ചാടി ചാടി കളിക്കുന്നു. സൂര്യൻ മറനീക്കി പുറത്തുവന്നു.. ആനന്ദ് വെള്ളം വായിൽ നിറച്ച് ശക്തമായി പുറത്തേക്ക്തുപ്പി. സൂര്യകിരണങ്ങളാൽ അത് മഴവില്ലായി മാറി. അവൻ അത് ആവർത്തിച്ചു കൊണ്ടിരിക്കെ" കഴിഞ്ഞില്ലേ നിൻറെ പല്ലു തേപ്പ്". അമ്മ ചോദിച്ചു. അവൻ വേഗത്തിൽ വായും മോഹവും കഴുകി വന്നിരുന്നു." എന്താ മോനെ നിൻറെ മുഖത്തിന് ഒരു ഉറക്കക്ഷീണം, ഇന്നലെ രാത്രി ഉറങ്ങിയില്ലേ? അമ്മ ചായ കൊടുക്കുന്നതിന്റെ ഇടയ്ക്ക് ചോദിച്ചു."നല്ല പോലെ ഉറങ്ങി". അവൻ അമ്മയോട് കള്ളം പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം കടയിൽ പോയി ഉച്ചയ്ക്ക് കറി വയ്ക്കാൻ വേണ്ട കോഴിയും അതിനുവേണ്ടി കൂട്ടുകളും വാങ്ങിയിട്ട് വാ" അമ്മ പറഞ്ഞ . ഭക്ഷണത്തിനുശേഷം വസ്ത്രം മാറ്റി തൻറെ സൈക്കിളുമായി അവൻ കടയിലേക്ക് യാത്ര . ഉടുവഴിയിലൂടെ പാട്ടും പാടി അവൻ കടയിലേക്ക് പോയി.കവലയിൽ നിന്നും കുറച്ച് അകലെയാണ് ചിത്രയുടെ വീട്. സമയം രാവിലെ 9 മണി കഴിഞ്ഞതേയുള്ളൂ. ഉച്ചയാവാൻ ഇനിയും സമയം കുറേയുണ്ട്. അവളുടെ വീട് വരെ ഒന്ന് പോയി അവളെ കണ്ടിട്ട് വരാം എന്ന് അവൻ മനസ്സിൽ കരുതി. അവൻ കവലയിൽ എത്തി.. കവലയിൽ നല്ല തിരക്കുണ്ട് ഉത്സവമായതിനാൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ കടകളിൽ വന്നതാണ്. എല്ലാ കടകളുടെ മുന്നിലും നല്ല തിരക്കുണ്ട്. അവളുടെ വീട്ടിൽ പോയിട്ട് വരുമ്പോഴേക്കും തിരക്ക് കൂടുമോ? സാധനങ്ങൾ കിട്ടാൻ വൈകുമോ? താൻ എത്തുമ്പോഴേക്കും കോഴി കഴിയുമോ? കോഴി ഇല്ലാതെ വീട്ടിൽ പോയാൽ അമ്മ വഴക്ക് പറയില്ലേ? എന്നീ നിരവധി ചോദ്യങ്ങൾ അവൻറെ മനസ്സിൽ ഉടലെടുത്തു. രണ്ടും കൽപ്പിച്ച് അവൻ അവളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പോകുന്ന വഴിക്ക് അവൻ കോഴി കടയിലേക്ക് നോക്കി. അവിടെ നല്ല തിരക്കുണ്ട്." ആനന്ദ് നീ എവിടെ പോകുന്നു, നാളെ രാവിലെ അച്ഛനോട് എൻറെ വീട്ടിൽ വരാൻ പറയണം കുറച്ചു പണിയുണ്ട്" ലോറൻസ് മുതലാളി അവന് തടഞ്ഞുനിർത്തി പറഞ്ഞു.. അവൻ അവളുടെ വീട്ടിലേക്ക് യാത്ര തുടർന്നു. ടാറിട്ടറോഡിൽ നിന്നുംമൺപാതയിലൂടെ വയലിന്റെ നടുവിലൂടെ യാത്ര ചെയ്തു വേണം അവളുടെ വീട്ടിലെത്താൻ. വയലിന്റെ നടുവിൽ ഒരു തോടുണ്ട്. കൊയ്ത്തു കഴിഞ്ഞു ഉണങ്ങിയ വയൽ. അവൻ തോടിന്റെ കുറുകയുള്ളപാലത്തിൽ സൈക്കിൾ നിർത്തി. സൈക്കിളിൽ നിന്നും ഇറങ്ങി പാലത്തിൻറെ കൈവരിയിൽ പിടിച്ച് വയലും തോടും നോക്കി നിന്നു.തോടിൽ അവിടെ ഇവിടെയായി കുറച്ചു വെള്ളം. കെട്ടിക്കിടക്കുന്നു. പാലത്തിൻറെ അടിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് അവൻ സൂക്ഷിച്ചു നോക്കി. അതിൽ ചെറിയ മീനുകളും തവള കുഞ്ഞുങ്ങളും കൂത്താടികളും കളിക്കുന്നു.. പാലത്തിൻറെ ഭിത്തിയിലെ ദ്വാരത്തിൽ നിന്നും ഒരു നീർക്കോലി തലപൊക്കി നോക്കുന്നു.. അവൻ നോക്കിനിൽക്കെ പെട്ടെന്ന് ഒരു പൊന്മാൻ ശരവേഗത്തിൽ വന്നു വെള്ളത്തിൽ നിന്നും മീനിനെ ചുണ്ടുകൾക്കിടയിൽ വച്ച് പറന്നുയർന്നു. കുറച്ചകലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊക്കുകൾ അവയുടെ ചുണ്ട് വെള്ളത്തിൽ താഴ്ത്തി ഇര തേടുന്നു. മേലെ പരുന്തുകൾ വട്ടമിട്ടു പറക്കുന്നു. ഈ കാഴ്ചകൾ കണ്ടു നിൽക്കവേ അവന്റെ ചിന്തകൾ പതുക്കെ ഭൂതകാലത്തേക്ക് പോയി. ഈ വയലിന്റെ മൺപാതയിലൂടെ ചിത്രയുടെ കയ്യും പിടിച്ച് പല ദിവസങ്ങളിലും നടന്നിട്ടുണ്ട്. പാലത്തിൻറെ കൈവരിയിൽ ഇരുന്ന് സ്വപ്നങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വിജനമായ നീണ്ടു നിവർന്നു കിടക്കുന്ന മൺപാതയിലൂടെ ഒരു കുടക്കീഴിൽ മഴയത്ത് കെട്ടിപ്പിടിച്ച് പല ദിവസങ്ങളിൽ നടന്നിട്ടുണ്ട്. താൻ കോളേജ് വിട്ട ശേഷം വേഗത്തിൽ വന്ന് ബസ്റ്റോപ്പിൽ സ്കൂൾ വിട്ടുവരുന്ന ചിത്രയെ കാത്തു നിൽക്കാറുണ്ടായിരുന്നു.വയലിലെ മൺപാതയിലൂടെ സ്വപ്നങ്ങൾ പങ്കുവെച്ച് നടക്കുമ്പോൾ ചുറ്റുമുള്ള കിളികളുടെശബ്ദങ്ങളോ വയലോലകൾ കോത്തി പറിച്ച്പറന്നു പോകുന്ന കിളികളെയോ നെൽമണികൾ കൊത്തി പറന്നു പോകുന്ന തത്തമകളെയോ പച്ചപ്പരപ്പിൽ പരന്നുകിടക്കുന്ന അതിമനോഹരമായ വയലോ അവർ ശ്രദ്ധിച്ചിരുന്നില്ല.ചിത്ര തൻറെ അടുത്ത വീട്ടിലെ കൂട്ടുകാരോടൊപ്പം ആണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് വരിക. ബസ്റ്റോപ്പിൽ നിന്നും കുറച്ച് അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബസ്റ്റോപ്പിൽ എത്തിയാൽ ചിത്ര കൂട്ടുകാരോട് പറയും" നിങ്ങൾ നടന്നോളൂ ഞാൻ വരാം" കൂട്ടുകാർക്ക് അവളുടെ പ്രണയത്തെക്കുറിച്ച് അറിയാം. കൂട്ടുകാർ ഒരു കള്ളച്ചിരി ചിരിച്ച് ആദ്യം നടക്കും. കൂട്ടുകാർ നടന്ന് കുറച്ച് അകലെ എത്തുമ്പോൾ ആനന്ദ് പെട്ടെന്ന് പ്രത്യക്ഷപ്പെടും. പിന്നീട് അവർ രണ്ടുപേരും കൂടി അവളുടെ വീടിന്റെ കുറച്ച് അകലെ വരെ നടക്കും. മഴയത്ത് ഒന്നിച്ചുള്ള നടത്തത്തിന്റെ ഓർമ്മകൾ എന്നും അവൻറെ മനസ്സിന് കുളിര് കോരിയിടും. മഴയത്ത് ഒരു കുടക്കീഴിൽ നടക്കുമ്പോൾ അവളും അവളുടെ ബാഗും നനയാതിരിക്കാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചാണ് നടക്കാറ്. എങ്കിലും കാറ്റു വരുമ്പോൾ കുട ഒരു വശത്തേക്ക് ചരിയും അപ്പോൾ അവൾ നനയാൻ തുടങ്ങും. നനഞ്ഞൊട്ടിയ ശരീരവുമായി അവൾ നടക്കുമ്പോൾ ഇടയ്ക്ക് അവൻ അവളുടെ പിന്നിലൂടെ കയ്യിട്ടു വയറിൻറെ വശങ്ങളിൽ പിടിച്ച് ഇക്കിളി പെടുത്താറുണ്ട്. അത് അവൾ വളരെ ആസ്വദിക്കാറുണ്ട്. അത് അവൻ മനസ്സിലാക്കുന്നത് അങ്ങനെ ചെയ്യുമ്പോൾ അവൾ കൂടുതൽ അവനിലേക്ക് അടുക്കുകയും തിരിച്ച് അവന് അവൾ ഇക്കിളിപ്പെടുത്തുന്നു.. തണുത്തുവിറച്ച്നടക്കുമ്പോൾ ഇക്കിളിപ്പെടുത്തി കെട്ടിപ്പിടിക്കുമ്പോൾ ഇരുവരും മാസ്മരിക ലോകത്തേക്ക് പോകാറുണ്ട്. ഇരുവരുടെയും ശരീരത്തിൽ നിന്നും ഉണ്ടാകുന്ന അനുരാഗത്തിന്റെ ചൂട് ആ തണുപ്പിനെ അവരെ അതിജീവിപ്പിച്ചു.. ഒരു ദിവസം ഇക്കിളിപ്പെടുത്തി കളിച്ചുകൊണ്ടിരിക്കുകയാണ് അറിയാതെ അവൻറെ കൈ അവളുടെ മാറിടത്തിൽ സ്പർശിച്ചു.അവൾ പെട്ടെന്ന് വികാരഭരിതയായി. അവൾ അവൻറെ കൈപിടിച്ച് അവളുടെ മാറിടത്തിൽ വച്ചു..അവളുടെ ശിരകളിൽ അനുരാഗത്തിന്റെ വൈദ്യുത പ്രവാഹം ഉണ്ടായി. ആ പ്രവാഹം അവനിലേക്കും പടർന്നു. അവർ പരിസരം മറന്നു കെട്ടിപ്പിടിച്ച് കുറച്ചു നേരം നിന്നു മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവൾ പതിയെ മുഖം ഉയർത്തി നാണത്തോടെ അവനെ നോക്കി. അവന്റെ കണ്ണുകളിൽ നിന്നും പ്രണയത്തിൻറെ കിരണങ്ങൾ ഉയർന്നതായി അവൾക്കു തോന്നി. അവൻ അവളുടെ ചുണ്ടിലെ ജലകണികകളെ തുടച്ചുമാറ്റി. അവളുടെ ശരീരം വികാരത്താൽ പുളയാൻ തുടങ്ങി. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൻറെ മൂക്കിൽ നിന്നും വരുന്ന അനുരാഗത്തിന്റെ ചൂടുകാറ്റ് അവളുടെ നെറ്റിയിലെ ജല കണികകളെ വറ്റിച്ചു കൊണ്ടിരുന്നു.. ആ സംഭവത്തിനുശേഷം പല ദിവസങ്ങളിലും അവർ അത് ആവർത്തിച്ചു. ആ ഭൂതകാല ഓർമ്മകളിൽ ഊളിയിട്ടു കൊണ്ടിരിക്കവേപെട്ടെന്ന് ഒരു തവള എന്തോ കണ്ടു പേടിച്ച് വെള്ളത്തിലേക്ക് ചാടി ശബ്ദം കേട്ട് അവൻ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു.അവൻ ചുറ്റു നോക്കി. വിജനമായ പാടത്ത് ആരും ഉണ്ടായില്ല. അവൻ സൈക്കിളിൽ ചിത്രയുടെ വീട് ലക്ഷ്യമാക്കി യാത്ര തുടർന്നു. അവൻ അവളുടെ വീടിൻറെ മുൻപിലെ റോഡിലൂടെ സൈക്കിളിൽ മേൽ ഇരുന്ന് വീടും ചുറ്റുപാടും നിരീക്ഷിച്ചു. അവളുടെ വീടിന്റെ മുൻപിൽ ആരെയും കണ്ടില്ല. അവൻ പ്രത്യേക താളത്തിൽ സൈക്കിൾ ബെൽ മുഴക്കി. അകത്തെ മുറിയിൽ പുസ്തകങ്ങൾ അടിക്കുവെച്ചുകൊണ്ടിരുന്ന ചിത്ര സൈക്കിളിന്റെ ബെൽ കേട്ട് ഉടനെ ജനാലയിലൂടെ പുറത്തേക്ക് നോക്കി.വേലിക്കട്ടിന് പുറത്ത് റോഡിൽ ആനന്ദ്. അവൾ ഞെട്ടിപ്പോയി. അവൻറെ വരവ് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവൾ ജനാലയിലൂടെ ചുറ്റും നോക്കി. ആരുമില്ല എന്നും ഉറപ്പാക്കിയ ശേഷം മുറിയിൽ നിന്നും അവൾ പുറത്തേക്ക് ഓടി.ഓടുന്നതിനിടയ്ക്ക് ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ നോക്കി. അകത്ത് ആരും ഉണ്ടായിരുന്നില്ല. "മോളെ അടുപ്പിലെ തീ ഒന്ന് മാറ്റിക്കെ" അമ്മ വീടിൻറെ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. "ഞാൻ ചെയ്യാം അമ്മേ" അവൾ പറഞ്ഞു.' അച്ഛനെവിടെ അമ്മേ? അവൾ അമ്മയോട് ചോദിച്ചു" രാവിലെ കൃഷ്ണേട്ടനെ കാണാൻ പോയതാണ്" അമ്മ പറഞ്ഞു. അച്ഛൻ വീട്ടിൽ ഇല്ല എന്നറിഞ്ഞപ്പോൾ അവൾ സന്തോഷിച്ചു. അവൾ അടുപ്പിലെ തീ മാറ്റിയശേഷം മുറ്റത്തേക്ക് ഓടി. ആനന്ദിന്റെ അടുത്തെത്തി. അവൾ ഓടിവരുന്നത് കണ്ടു അവൻ ആശ്ചര്യത്തോടെ നോക്കി" രാവിലെത്തന്നെ അതിസുന്ദരി ആയിട്ടുണ്ടല്ലോ" അവൻ പറഞ്ഞു. അവൾ നാണത്താൽ തലതാഴ്ത്തി കുലുങ്ങി ചിരിച്ചു. അവൾ അവൻറെ സൈക്കിളിൽ പിടിച്ചു കൊണ്ട് വിശേഷങ്ങൾ ചോദിച്ചു.. അവർ വഴിയിൽ സംസാരിച്ചുകൊണ്ടിരിക്കെ അടുത്ത വീട്ടിലെ നീലി അമ്മ ആ വഴി വന്നു." മോളെ ആരാ ഇത്? നീലി അമ്മചിത്രയോട് ചോദിച്ചു." ഇത് എൻറെ കൂട്ടുകാരിയുടെ ചേട്ടന് ഒരു പുസ്തകം തരാൻ വന്നത്" ചിത്ര കള്ളം പറഞ്ഞു. നീലി അമ്മ പോയപ്പോൾ അവർ സംസാരം തുടർന്നുകൊണ്ടിരിക്കെ" ശങ്കര വൈകിട്ട് പൂരത്തിന് നമുക്ക് ഒന്നിച്ചു പോകാം" ചിത്രയുടെ അച്ഛൻ അടുത്ത വീട്ടിലെ പറമ്പിൽ നിൽക്കുന്ന ശങ്കരനോട് വിളിച്ചുപറഞ്ഞു." അച്ഛൻ വരുന്നു, ഞാൻ പോകട്ടെ" അവൾ തിരിഞ്ഞ് വീട്ടിലേക്ക് ഓടി." വൈകിട്ട് പൂരപ്പറമ്പിൽ കാണാം" അവൾ ഓടുന്നതിനിടയ്ക്ക് അവൻ വിളിച്ചു പറഞ്ഞു. അവൻ സൈക്കിൾ ചവിട്ടി വേഗത്തിൽ കവലയിൽ എത്തി. സമയം ഉച്ചയാവാറായി. കവലയിൽ തിരക്ക് കുറഞ്ഞിരിക്കുന്നു." എടാനിന്നെ നിൻറെ അമ്മ അന്വേഷിക്കുന്നുണ്ട്" അടുത്ത വീട്ടിലെ മിനിചേച്ചി ആനന്ദിനോട് പറഞ്ഞു." നീ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയെന്നാണ് അമ്മ പറഞ്ഞത് നീ എവിടെയായിരുന്നു ഇതുവരെ? അടുത്ത കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടയ്ക്ക് മിനിചേച്ചി. അവനോട് ചോദിച്ചു." ഞാൻ ഒരു കൂട്ടുകാരൻറെ വീട്ടിൽ പോയതാ, പൂരത്തിന് ക്ഷണിക്കാൻ" അവൻ പറഞ്ഞു. അവൻ വേഗത്തിൽ കോഴി കടയിലേക്ക് പോയി. കടക്കാരൻ കടയിൽ ഉണ്ടായിരുന്നില്ല. അടുത്ത കടയിൽ അന്വേഷിച്ചപ്പോൾ കടക്കാരൻ ചായ കുടിക്കാൻ പോയിരിക്കുകയാണ് എന്നറിഞ്ഞു. അവൻകടയുടെ മുൻപിൽകാത്തു നിന്നു."ആനന്ദ് നിൻറെ പഠിത്തം എവിടെയെത്തി? ഏതു കോളേജിൽ പഠിക്കുന്നു? ഏതു വിഷയമാ പഠിക്കുന്നത്? നമ്മോടൊപ്പം സ്കൂളിൽ പഠിച്ച ആരെങ്കിലും അവിടെ പഠിക്കുന്നുണ്ടോ? പത്താം ക്ലാസിലെ സഹപാഠിയായിരുന്നു രതീഷ് ആനന്ദിനോട് ചോദിച്ചു. ആനന്ദം തിരിച്ച് രതീഷിനോട് വിശേഷങ്ങൾ ചോദിച്ചു.കുറച്ചുകാലത്തിനുശേഷം കണ്ടുമുട്ടിയ അവർക്ക് പങ്കുവയ്ക്കാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു." നമുക്കൊരു ചായ കുടിച്ചാലോ" രതീഷ് ആനന്ദിനോടും സ്നേഹപൂർവ്വം ചോദിച്ചു." പിന്നെന്താ" ആനന്ദ് മറുപടി പറഞ്ഞു. അവർ ചായക്കടയിലേക്ക് പോകാൻ നിൽക്കവേ കോഴി കടക്കാരൻ കടയിലേക്ക് വന്നു." ഞാൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കോഴി കൊണ്ടുപോയിട്ട് വേണം കറിവെച്ച് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ. ഇനിയും വൈകിയാൽ അമ്മ വഴക്കു പറയും".ആനന്ദ് രതീഷിനോട് പറഞ്ഞു. കാര്യം മനസ്സിലാക്കിയ രതീഷ് ആനന്ദിനോട് യാത്ര പറഞ്ഞു നടന്നകന്നു. കോഴി കടയിൽ ആളുകൾ കൂടി കഴിഞ്ഞിരുന്നു." ചേട്ടാ ഞാനാണ് ആദ്യം വന്നത്, എനിക്ക് ആദ്യം തരൂ,"ആനന്ദ് കടക്കാരനോട് പറഞ്ഞു." മോനെ എൻറെ ചേട്ടൻ അവിടെ കാത്തുനിൽക്കുന്നുണ്ട് ഞാൻ ആദ്യം വാങ്ങട്ടെ" ഒരു ചേച്ചി ഓടിവന്നു ചോദിച്ചു."പറ്റില്ല ചേച്ചി, കുറച്ചു നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുന്നു ഇനിയും വൈകിയാൽ അമ്മ വഴക്കു പറയും" ആനന്ദ് പറഞ്ഞു.. ആനന്ദ് കോഴിയും അതിനുവേണ്ട കൂട്ടുകളും വാങ്ങിവേഗത്തിൽ വീട്ടിലേക്ക് തിരിച്ചു."ആനന്ദ്, സുഖമല്ലേ"പോകുന്ന വഴിയുടെ സമീപത്തെ വീട്ടിൽ നിന്നും ഒരു കൂട്ടുകാരൻ വിളിച്ചു ചോദിച്ചു.ആനന്ദ് അകലെ നിന്നും വീടിൻറെ മുറ്റത്തേക്ക് നോക്കി. താൻ പ്രതീക്ഷിച്ചതു പോലെ അമ്മ മുറ്റത്ത് തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.അമ്മയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി അമ്മ കലിപ്പിലാണ്."അമ്മേ വടക്കേതിലെ ശാരദ ചേച്ചി അമ്മയെ അന്വേഷിച്ചു" അമ്മയുടെ ദേഷ്യം കുറയ്ക്കാൻ വേണ്ടി അവൻ പടികടന്നതും അമ്മ പൊട്ടിത്തെറിക്കും മുൻപ് പറഞ്ഞു." അമ്മേ അച്ഛൻഎത്തിയോ?"ഞാൻ കടയിലേക്ക് പോകുമ്പോൾ അച്ഛൻ കവലയുടെ അടുത്തുള്ള ദാമോദരേട്ടന്റെ വീട്ടിൽ ഇരിക്കുന്നത് കണ്ടു" അവൻ പറഞ്ഞു." അച്ഛൻ നേരത്തെ എത്തി". അകത്ത് നിന്നെയും കാത്ത് കലിത്തുള്ളി ഇരിക്കുന്നുണ്ട്" അമ്മ പറഞ്ഞു. നീ എവിടെയായിരുന്നു ഇത്രനേരം? ഉച്ചയ്ക്ക് നേരത്തിനും ഭക്ഷണം കഴിക്കേണ്ട? ഇനി എപ്പോൾ കറിവെച്ച് ആവാന്? അമ്മ അവനോട് ചോദിച്ചു. അവൻ കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾ അടങ്ങിയ സഞ്ചി അമ്മയെ ഏൽപ്പിച്ച വീടിൻറെ പിൻഭാഗത്ത് കൂടി അടുക്കള വഴി അച്ഛൻ കാണാതെ അകത്തേക്ക് പോകുമ്പോൾ" എടാ നീ ഇവിടെ വാ" അച്ഛൻ അകത്തെ മുറിയിൽ നിന്നും വിളിച്ചു. അവൻ പേടിച്ചു വിറച്ച് അച്ഛൻറെ അടുത്തേക്ക് ചെന്നു.". നീ എവിടെയായിരുന്നു ഇത്രനേരം? രാവിലെ വീട്ടിൽ നിന്നും കടയിലേക്ക് പോയി എന്നാണ് നിൻറെ അമ്മ പറഞ്ഞത്." നീ എന്താ കോഴി ഉണ്ടാക്കിയിട്ട് ആണോ വാങ്ങിയിട്ട് വരുന്നത്? അച്ഛൻ ചോദിച്ചു." ഞാൻ ഒരു കൂട്ടുകാരൻറെ വീട്ടിൽ പോയതാ, പൂരത്തിന് ക്ഷണിക്കാൻ. അവൻറെ വീട്ടുകാർ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു. അവരും വന്നിട്ട് അവരെയും ക്ഷണിക്കാം എന്നു കരുതി അവൻറെ വീട്ടിൽ കാത്തിരുന്നു. അവർ എത്താൻ വൈകി. അതാണ് ഇത്രയും സമയം വൈകാൻ കാരണം." അവൻ അച്ഛനോട് കള്ളം .പറഞ്ഞു." ഉം"എന്നഅച്ഛൻ മൂളിക്കൊണ്ട് പറമ്പിലേക്ക് പോയി."ആനന്ദ്,, പോയി കുളിച്ചിട്ടു വാ, ഉത്സവ ദിവസങ്ങളിൽ കുളിച്ചിട്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാം"അമ്മ പറഞ്ഞു. അവൻ തോർത്തും സോപ്പും എടുത്ത് സൈക്കിളിൽ അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയി.". എന്താ ആനന്ദ് നീ കുളിക്കാറുണ്ടോ?" പോകുന്ന വഴിക്ക് അവൻറെ പഴയ കാമുകിയായ ധന്യ കളിയാക്കിക്കൊണ്ട് ചോദിക്കും." പൂരം അല്ലേ, ഇന്നെങ്കിലും കുളിക്കാം എന്ന് കരുതി" അവൻ മറുപടി പറഞ്ഞു." നിന്നെ കണ്ടിട്ട് കുറേ ദിവസമായല്ലോ? നീ ഇവിടെ ഒന്നും ഇല്ലേ? നീ ചിത്രവുമായി കൂട്ടുകൂടിയപ്പോൾ എന്നെ എല്ലാം മറന്നു അല്ലേ? മുൻപ് നമ്മൾ എങ്ങനെയായിരുന്നു എന്ന് നിനക്ക് ഓർമ്മയുണ്ടോ?"അതൊക്കെ അങ്ങനെ മറക്കാൻ കഴിയുമോ നമ്മൾക്ക്" അവൻ പഴയ ആനന്ദ് ആയി മാറി. അവൾ അവൻറെ അടുത്ത് വന്ന് സൈക്കിളിൽ പിടിച്ചുകൊണ്ടു സംസാരിക്കാൻ തുടങ്ങി.. അവൻറെ പഴയ കാമുകി അടുത്ത് വന്നപ്പോൾ അവനിൽ പഴയ കാമുകൻ ഉണർന്നു. അവൾ അവൻറെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു. ആ കണ്ണുകളിൽ പഴയ കാമുകന്റെ ചിത്രങ്ങൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്ത് അവർ ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നത്.ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചിരുന്നത്. അവളുടെ ചിന്തകൾ അവളെ പഴയ ക്ലാസ് മുറിയിലേക്ക് നയിച്ചു. ഇരുവരുടെയും ഇരിപ്പിടം ബെഞ്ചിന്റെ അറ്റത്താണ്. പരസ്പരം കാണാനും അധ്യാപകർ ഇല്ലാത്ത സമയത്ത് സംസാരിക്കുന്നതിനും വേണ്ടിയാണ്അറ്റത്ത് ഇരിക്കുന്നത്.അവരിൽ പ്രണയം മൊട്ടിട്ട നിമിഷം അവൾ ഓർത്തു. ടീച്ചർ തകർത്തുക്ലാസ് എടുത്തു കൊണ്ടിരിക്കുന്നു. കുട്ടികൾ എല്ലാം ടീച്ചറെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. അവൾ പുസ്തകത്തിൽ നോക്കുന്നതിനിടയ്ക്ക് വെറുതെ ആനന്ദിന്റെ ബെഞ്ചിലേക്ക് നോക്കിയപ്പോൾ ആനന്ദ് തന്നെ നോക്കിയിരിക്കുന്നു. ടീച്ചർ കാണാതിരിക്കാൻ അവൻ വായിക്കുന്ന പുസ്തകം മുൻപിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നു. അവൾ പെട്ടെന്ന് അവനിൽ നിന്നും ശ്രദ്ധ തിരിച്ചു പുസ്തകത്തിലേക്ക് നോക്കിയിരുന്നു. അവളുടെ മനസ്സിൽ ആകാംക്ഷയുണ്ടായി. എന്തിനാണ് അവൻ എന്നെ നോക്കിയിരുന്നത്. അവളുടെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി. ആകാംക്ഷ കൊണ്ട് അവൾ വീണ്ടും അവനെ ഒളിഞ്ഞിട്ട് നോക്കി. അവൻ അവളെ തന്നെ നോക്കിയിരിക്കുന്നു. അവളിൽ ജിജ്ഞാസ ഉണ്ടായി.അവൾ വീണ്ടും അവൻറെ നേരെ തുറിച്ച് നോക്കി. അപ്പോൾ അവൻ അവൾക്കു നേരെ കണ്ണു റിക്കി കാണിച്ചു.വീണ്ടും അവൾ ആവർത്തിച്ചപ്പോൾ അവൻ ഒരു കണ്ണ് ഇറുക്കി കാണിച്ചു(സൈറ്റ് അടിച്ചു).അവൾ ഞെട്ടി. അവൾ വീണ്ടും പുസ്തകത്തിലേക്ക് നോക്കിയിരുന്നു ."എന്താ രണ്ടുപേരും പുസ്തകം ഉയർത്തിപ്പിടിച്ച് ചെയ്യുന്നത്?" ടീച്ചർ ചോദിച്ചു." ഒന്നുമില്ല ടീച്ചർ അവർ ഒന്നിച്ചു മറുപടി പറഞ്ഞു".അവളുടെ മനസ്സിൽ പ്രണയത്തിൻറെ വിത്ത് മുളച്ചു.അവൾ അന്ന് സ്കൂൾ വിട്ടു പോകുമ്പോൾ അവൻറെ ഒപ്പം വീട്ടിലേക്ക് പോകാം. അതോടൊപ്പം എന്തിനാണ് എൻറെ നേരെ കണ്ണുറുക്കി കാണിച്ചത് എന്ന് ചോദിക്കാം എന്ന് കരുതി അവൾ അവനെ ക്ലാസ് വിട്ട ശേഷം സ്കൂളിൻറെ പടിക്കൽ കാത്തിരുന്നെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല. അവൾ അന്ന് നിരാശയോടെ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയിട്ടും ക്ലാസിലെ ഓർമ്മകൾ അവളെ അസ്വസ്ഥയാക്കി.എന്നും ഊർജ്ജസ്വലയായി സ്കൂൾ വിട്ടുവരുന്ന മകൾ അസ്വസ്ഥതയാകുന്നത് കണ്ടു അമ്മ ചോദിച്ചു." മോളെ എന്തുപറ്റി? സ്കൂളിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?"ഒന്നുമില്ല അമ്മേ" അവൾ പറഞ്ഞു. അവൾ പുസ്തകം സഞ്ചിയുംആയി അകത്തേക്ക് .പോയി.അമ്മയുടെ മനസ്സിൽ അസ്വസ്ഥത ഉണ്ടായി. തൻറെ മകൾക്ക് എന്തുപറ്റി? സ്കൂളിൽ വച്ച് എന്തോ സംഭവിച്ചിട്ടുണ്ട്! അവർ മനസ്സിൽ കരുതി." മോളെ ചായ കുടിക്കാൻ വാ"അമ്മ വിളിച്ചു. അവൾ പതുക്കെ പുറത്തു വന്നു.തിണ്ണയിൽ ഇരുന്നു. അമ്മ ചായയും പലഹാരവും അവളുടെ മുമ്പിൽ കൊണ്ട് വച്ചു. അവൾ വിദൂരതയിലേക്ക് നോക്കിയിരുന്നു.""കഴിക്കൂ മോളെ" അമ്മ പറഞ്ഞു. അവൾ ചായ എടുത്തു ഒരു കവിൾ കുടിച്ച ശേഷം വീണ്ടും അവൾ ചിന്ത ധീനയായിരുന്നു. അവൾ ചായ കുടിക്കുന്നത് ഇടയ്ക്ക് അമ്മ പലതും ചോദിച്ചെങ്കിലും അവൾ ചിലതിനു മാത്രം ഉത്തരം പറഞ്ഞു."എന്താ മോളെ പലഹാരം കഴിക്കാത്തത്? അമ്മ ചോദിച്ചു. എനിക്ക് വേണ്ട വിശപ്പില്ല അവൾ പറഞ്ഞു. മകളുടെ പെരുമാറ്റത്തിലുള്ള മാറ്റം കണ്ടു അമ്മയുടെ മനസ്സ് പിടഞ്ഞു. അന്ന് പതിവിലും നേരത്തെ അവൾ ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല. അവൾ ക്ലാസ് മുറിയിൽ ഓർമ്മകൾ അയവിറക്കിക്കൊണ്ട് കിടന്നു.പിറ്റേന്ന് നേരത്തെ സ്കൂളിലേക്ക് .പുറപ്പെട്ടു.അവൾ അവനെ കാത്ത് വഴിയരികിൽ കുറെ നേരം കാത്തുനിന്നെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല. അവൾ നിരാശയോടെ സ്കൂളിൽ എത്തി. ക്ലാസ് തുടങ്ങിയിട്ടും അവൻ എത്തിയില്ല. അന്ന് അവൻ ക്ലാസിൽ വന്നില്ല. പിറ്റേദിവസം അവൻ ക്ലാസിൽ വന്നപ്പോൾ അവൾ അവനോട്കാര്യങ്ങൾ ചോദിച്ചു.അവൻ ഒരു കള്ളച്ചിരിയോടുകൂടി മറുപടി പറഞ്ഞു"വെറുതെ കണ്ണുറുക്കി കാണിച്ചതാണ് എന്ന്". അവൻ അങ്ങനെ പറഞ്ഞെങ്കിലും തൻറെ പ്രണയം അവനെ അറിയിക്കാൻ അവൾ തീരുമാനിച്ചു. പലപ്പോഴും ശ്രമിച്ചെങ്കിലും നടന്നില്ല.ഒടുവിൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ തൻറെ പ്രണയം അവനെ അറിയിച്ചു. ആദ്യം അവനിൽ വലിയ മാറ്റം ഉണ്ടായില്ലെങ്കിലും അവളുടെ സാമീപ്യം കൂടിയപ്പോൾ അവനിൽ പ്രണയം മൊട്ടിട്ടു.ഇരുവരും വിദ്യാലയത്തിലേക്ക് വീട്ടിലേക്ക് പോകുന്ന വഴികളിലും പ്രണയിതാക്കളായി നടന്നു." ധന്യേ നീ ഇവിടെ വാ?" അവളുടെ അമ്മ അകത്തുനിന്നും വിളിച്ചു. അവൾ പഴയ ഓർമ്മകളിൽ നിന്നും പിൻവാങ്ങി തിരിച്ചു വീട്ടിലേക്ക് നടന്നു.അവൻ പുഴയിലേക്ക് പോയി. അവൻ പുഴക്കടവിൽ എത്തി. സൈക്കിൾ നിർത്തി ചുറ്റും കണ്ണൂടിക്കും കണ്ണോടിച്ചു.അവിടെ ഇവിടങ്ങളായി ചെങ്കോൽ ചെടികൾ കൂട്ടമായി പൂത്തുനിൽക്കുന്നു.ചെങ്കോൽ കൂട്ടങ്ങൾ നിൽക്കുന്ന ചെറിയ മണൽത്തട്ടകളുടെ ഇടയിലൂടെ വളഞ്ഞുപുളഞ്ഞ് പുഴ ഒഴുകുന്നു. വേനൽക്കാലം ആയതിനാൽ പുഴയിൽ വെള്ളം കുറവാണ്. കുറച്ച് അകലെയായി പുഴയുടെ നടുവിൽ പുക ഉയരുന്നത് കാണാം. വേനൽക്കാലത്ത് പുഴയിൽ ഉണങ്ങിയ പുല്ല് കത്തുന്ന കാഴ്ചപതിവാണ്. പല കാരണങ്ങൾ കൊണ്ടാണ് പുഴയിൽ പുല്ലിന് തീപിടിക്കുന്നത്. ചില ആളുകൾ വെറുതെ ,ചിലർ മല വിസർജനം നടത്തുന്ന സമയത്ത് പോവലിക്കുകയും അവിടുന്ന് പോകുമ്പോൾ ഉപേക്ഷിക്കുന്ന ബീഡിയുടെ കുറ്റിയിൽ നിന്ന് തീ പടർന്നതാവാം,ചിലർ കൂട്ടമായി പുഴയിൽ വന്നു മദ്യപിക്കാറുണ്ട്, അവർ മദ്യലഹരിയിൽ ആഘോഷത്തിന് ഭാഗമായി പുല്ലിനെ തീ പടർത്താറുണ്ട്.കാലി മേക്കാൻ വരുന്നവരും പുല്ലിനു തി പടർത്താറുണ്ട്.പുല്ലിന് തീ കത്തുന്ന കാഴ്ച കൗതുകം ഉണർത്തുന്നതാണ്. പെട്ടെന്ന് തീ ആളിക്കത്തി അമരം. പുഴയുടെ മറുകരയിൽ ആളുകൾ കുളിക്കുന്നു. അവൻ നിൽക്കുന്നതിന്റെ തൊട്ടടുത്ത കടവിൽ സ്ത്രീകൾ തുണികൾ അലക്കുന്നുണ്ട്. അവരുടെ കുട്ടികൾ വെള്ളത്തിൽ കളിക്കുകയും അതോടൊപ്പം അവരുടെ അമ്മമാരെ സഹായിക്കുകയും ചെയ്യുന്നു. അവൻ ആ സ്ത്രീകളെ നോക്കി. അതിൽ ഒരാളെ അവന് അറിയാം. ആ ഗ്രാമത്തിൽ അറിയപ്പെടുന്ന പല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്ന മാദകസുന്ദരിയാണ്. അവർ മറ്റൊരു ഗ്രാമത്തിൽ നിന്നും വിവാഹം കഴിച്ചു ഇവിടെ വന്നവരാണ്. ഒരുപാട് പുരുഷന്മാർ അവരോട് പ്രേമ അഭ്യർത്ഥനയുമായി പോകുന്നത് ആനന്ദ്കണ്ടിട്ടുണ്ട്. പലപ്പോഴും ആനന്ദുംആ മാദക സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്.യുവാവായ ആനന്ദിന്റെ മനസ്സിൽ ചില വികാരപ്രകടനങ്ങൾ ഉണർന്നു.അവൻ ആ സുന്ദരി ചേച്ചിയെ ഇമവെട്ടാതെ നോക്കി നിന്നു.അവർ ഇതൊന്നും ശ്രദ്ധിക്കാതെ തുണി അലക്കാൻ തുടർന്നുകൊണ്ടിരുന്നു. അവൻ അവർ കൊണ്ടുവന്ന തുണികളിലേക്ക് നോക്കി.കുറച്ചു ബാക്കിയുണ്ട് അലക്കാൻ.അവന്റെ മനസ്സിൽ ആ സുന്ദരി ചേച്ചിയുടെ കുളിസീൻ കാണാൻ മോഹം ഉദിച്ചു. പക്ഷേ കുറെ നേരം കാത്തിരിക്കണം കുളിസീൻ കാണണമെങ്കിൽ. അവരുടെ തുണി മുഴുവൻ അലക്കി കഴിഞ്ഞെങ്കിൽ മാത്രമേ അവർ കുളിക്കു എന്ന് ആനന്ദിന് അറിയാം.വെയിലിന് ചൂടു കൂടിക്കൊണ്ടിരിക്കുന്നു.ആ മാസ്മരിക ലോകത്ത്_ അവൻറെ അമ്മ" വേഗത്തിൽ കുളിച്ചു വാ". എന്നു പറഞ്ഞത് അവൻ മറന്നു പോയി.അവൻ ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചു. അവൻ സമയം കളയാൻ വേണ്ടി അവൻ ധരിച്ചിരുന്ന തുണികൾ അലക്കാൻ തുടങ്ങി. കുളിച്ച ശേഷം ധരിക്കാൻ കൊണ്ടുവന്ന അലക്കിയ തുണികളും അവൻ അലക്കാൻ തീരുമാനിച്ചു. അവൻ തോർത്തുടുത്ത് ഷോപ്പും തുണികളുമായി വെള്ളത്തിലേക്ക് ഇറങ്ങി. തണുത്ത വെള്ളത്തിലേക്ക് ഇറങ്ങിയ അവന് കുളിരു കോരി.അവൻ പതുക്കെ തുണി അലക്കാൻ തുടങ്ങി. അലക്കുന്നതിനിടയ്ക്ക് അവൻ അവരെ ഇടയ്ക്കിടയ്ക്ക് നോക്കി. സമയം കളയാൻ വേണ്ടി അവൻ അലക്കിയ തുണി വീണ്ടും അലക്കിക്കൊണ്ട്. ഇരുന്നു. അവന് അഭിമുഖമായി നിന്നാണ് ആ സുന്ദരി ചേച്ചി തുണി അലകിക്കൊണ്ടിരുന്നത്. അവൻറെ മനസ്സിൽ ചില സിനിമകളിൽ അവൻ കണ്ട കുളിസീനുകൾ ഓർമ്മ വന്നു. അവർ കുമ്പിട്ട് നിന്നാ തുണികളിൽ സോപ്പ് തേക്കുമ്പോൾ അവരുടെ സുന്ദരമായ മാറിടം അവർ ധരിച്ച വസ്ത്രത്തിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്നു. അവൻ ഇമ വെട്ടാതെ അത് നോക്കി നിന്നു.ആ മാറിടം മുഴുവൻ വസ്ത്രത്തിൽ നിന്നും പുറത്തേക്ക് വരുന്നതായി അവന് തോന്നി. അവൻ അങ്ങനെ നോക്കിനിൽക്കെ ആ ചേച്ചി തല ഉയർത്തി പെട്ടെന്ന് നോക്കി അപ്പോൾ ആനന്ദ് അവരെ നോക്കുന്നത് അവർ കണ്ടു.ആനന്ദ് നാണം കൊണ്ട് പെട്ടെന്ന് തലതാഴ്ത്തി .ഞാൻ ചേച്ചിയെ നോക്കുന്നത് ചേച്ചി കണ്ടില്ലേ! ചേച്ചി എന്നെക്കുറിച്ച് എന്ത് വിചാരിക്കും! അവന്റെ മനസ്സിൽ ആകുലതയുണ്ടായി. അവൻ വീണ്ടും തുണി അലക്കാൻ തുടങ്ങി. അവൻ ഇടയ്ക്ക് ഒളിഞ്ഞിട്ട് ആ ചേച്ചി നോക്കി. ആനന്ദ് അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കിയപ്പോൾ ഇടയ്ക്കിടയ്ക്ക് ആനന്ദിന് അവർ നോക്കി. അവർ തുണി അലക്കി കഴിഞ്ഞശേഷം മകളെ കുളിപ്പിച്ച് കരയിൽ കയറ്റി നിർത്തി അവർ കുളിക്കാൻ തയ്യാറെടുത്തു. ആനന്ദ തുണി അലക്കി ഉണക്കാൻ ഇട്ടശേഷം കുളിക്കാൻ തയ്യാറായി. അവൻ കുളിക്കുന്ന സ്ഥലത്ത് കാൽമുട്ടിന് താഴ്ചയിൽ വെള്ളത്തിൻറെ അടിയിൽ ചെറിയ പാറനിരപ്പ് ഉണ്ട്. ആ പാറ മുഴുവൻ പായൽ പിടിച്ചു കിടക്കുന്നു. അവൻ പതുക്കെ പാറയിൽ ചവിട്ടി ആഴമുള്ള ഭാഗത്തേക്ക് നടന്നു.പായലിൽ ചവിട്ടി കാൽവഴുതി അവൻ വെള്ളത്തിൽ വീണു.. അവൻറെ വീഴ്ചയുടെ ശബ്ദം കേട്ട് എല്ലാവരും അവനെ നോക്കി. അവൻ കഴുത്തറ്റം വരെ വെള്ളത്തിൽ നിന്ന് സുന്ദരി ചേച്ചിയെ നോക്കി. അവർ കുളിക്കാൻ വേണ്ടി വസ്ത്രങ്ങൾ ഓരോന്നും അഴിക്കാൻ തുടങ്ങി. അവൻ കണ്ണടയ്ക്കാതെ അത് നോക്കി നിന്നു. ആ സുന്ദരി ചേച്ചി ഒരു വെള്ളമുണ്ടെടുത്ത് പുതച്ചുകൊണ്ട് വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങി. ആനന്ദ് വാ പൊളിച്ചു ആകാംക്ഷയോടെ നോക്കി നിന്നു. പുതച്ച് മുണ്ട് അഴിഞ്ഞു വീഴണേ എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു.ആനന്ദിന്റെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് അതിവിദഗ്ധമായി അവർ വസ്ത്രങ്ങൾ മാറി. വെള്ള മുണ്ട് കൊണ്ട് മാറിടത്തിന്റെ മീതെ രണ്ടു കൈകളുടെയും കക്ഷത്തിന്റെ അടിയിലൂടെ മുണ്ട് വലിച്ചുമുറുക്കി കെട്ടി.അവർ ആനന്ദിനെ ഒളികണ്ണിട്ടു നോക്കുന്നത് ആനന്ദ് കണ്ടു.അവർ ധരിച്ച തുണികൾ കഴുകുന്ന സമയത്ത് അവൻ വെള്ളത്തിൽ നിന്നും കയറി സോപ്പ് തേച്ചു വീണ്ടും വെള്ളത്തിൽ ഇറങ്ങി. കഴുത്തറ്റം വരെ വെള്ളത്തിൽ നിന്നു. ചേച്ചി തുണികലക്കിയ ശേഷം കുളിക്കാൻ വെള്ളത്തിൽ ഇറങ്ങി.അവർ വെള്ളത്തിൽ ഒന്നും മുങ്ങി പൊങ്ങി. മുഖത്തേക്ക് ഇറങ്ങിവന്ന മുടികൾ വാരി ഒതുക്കി മുങ്ങുമ്പോൾ വായിൽ എടുത്ത വെള്ളം ശക്തിയായി പുറത്തേക്ക് തുപ്പി കൊണ്ട് സോപ്പ് തേക്കാനായി പോകുമ്പോൾ ഒരു കള്ളച്ചിരിയോടെ അവർ ആനന്ദിനെ നോക്കി.ആനന്ദിനെ മനസ്സിൽ ലഡ്ഡു പൊട്ടി. അവൻ ആ മാദക സൗന്ദര്യം ആവോളം നോക്കി ആസ്വദിച്ചു. ശരീരത്തിൽ തുണി നനഞ്ഞ് ഒട്ടിയപ്പോൾ ആ ശരീരത്തിന്റെ ആകൃതി അവന് വ്യക്തമായി കാണാൻ കഴിഞ്ഞു. ആ സുന്ദരി ചേച്ചിയുടെ അകാരവടിവുകൾ ആസ്വദിച്ചപ്പോൾ അവനിൽ വികാരനിർവൃതി ഉണ്ടായി. ആ സുന്ദരി ചേച്ചി സോപ്പ് തേക്കുന്നത് നോക്കി അവൻ നിൽക്കുമ്പോൾ അവർ അവനെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു .അവർ മുണ്ട് അഴിച്ച് കൈ മുണ്ടിന്റെ ഉള്ളിലൂടെ ഇട്ട് സോപ്പ് തേച്ചു കൊണ്ടിരിക്കുന്നു. മുണ്ട് വലിച്ചുമുറുക്കി കെട്ടിയ ശേഷം ഒരു കാൽ എടുത്ത് അലക്കുക കല്ലിൻറെ മേലെ വച്ചു.പതുക്കെ മുണ്ട് മേലോട്ട് ഉയർത്തി മുട്ടിനു മുകളിൽ വച്ചു. അവൻ ആ സുന്ദരമായ കാലിനെ നോക്കി നെടുവീർപ്പിട്ടു.നിന്നു. അവർ കാലിൽ. സോപ്പ് തേച്ചു തുടങ്ങി…ആനന്ദ് മനസ്സിൽ ആ സുന്ദരകാലുകളിൽ സോപ്പ് തേച്ചു കൊടുക്കുന്നതായി സ്വപ്നം കണ്ടു. കാലിൽ സോപ്പ് തേക്കുന്നത് ഇടയ്ക്ക് അവർ ആനന്ദിനെ കള്ളച്ചിരിയോടെ നോക്കി. ഒരു നിമിഷം അവൻ മാസ്മരിക ലോകത്തേക്ക് പോയി.ആ മാദക സൗന്ദര്യം നുകരാൻ ആഗ്രഹിച്ചു. ആ ശരീരത്തിലെ സോപ്പ് കുമിളകൾ പൊട്ടിക്കുന്നതായി സ്വപ്നം കണ്ടു.. അവർ സോപ്പ് തേച്ചു കഴിഞ്ഞു വീണ്ടും വെള്ളത്തിൽ മുങ്ങിഉയർന്നു. കുറച്ചു സമയം അവരും കഴുത്തെറ്റം വെള്ളം വരെ മുങ്ങി നിന്നുകൊണ്ട് ആനന്ദിനെ നോക്കി.ഇരുവരും ഇമ വെട്ടാതെ നോക്കി നിന്നു.അവർ ഇടയ്ക്ക് പുഞ്ചിരിക്കുമ്പോൾ ആനന്ദ് തിരിച്ചും പുഞ്ചിരിച്ചു. അവർ കുളികഴിഞ്ഞ് വസ്ത്രങ്ങൾ മാറാൻ കരയിൽ പോകുന്നത് വരെ ആനന്ദ് അവരെ നോക്കി നിന്നു. അവർ വസ്ത്രങ്ങൾ മാറുന്നത് ആകാംക്ഷയോടെ അവൻ നോക്കി നിന്നു. അവർ ഒരു മാക്സി എടുത്തു തലയിലൂടെ ഇട്ട് ശരീരത്തിന്റെ താഴ്ഭാഗത്തേക്ക് ഇറക്കി. അടിയിലൂടെ കയ്യിട്ട് നനഞ്ഞ മുണ്ട് വലിച്ചെടുക്കുന്നതിന് ഇടയ്ക്ക് മുണ്ട് നിതംബത്തിൽ കുടുങ്ങി. അവർ മാക്സ് പൊക്കി നിതംബത്തിൽ നിന്നും മുണ്ട് വലിച്ചെടുക്കുന്നതിന് ഇടയ്ക്ക് മാക്സി നിതംബത്തിൽ കുടുങ്ങി നിന്നു. ഒരു നിമിഷം ആനന്ദ് മാദക നിതംബം കണ്ടു. ആ മാദക നിതംബത്തിൽ ഭംഗിക്ക് വേണ്ടി കറുത്ത പൊട്ടുപോലെ ഒരു കറുത്ത മറുക് ഉണ്ടായിരുന്നു. ആനന്ദ് വെള്ളത്തിൽ നിന്നും കയറി. തലയും ശരീരവും തുടച്ചു. സുന്ദരി ചേച്ചി കുളിക്കുമ്പോൾ ഉടുത്തിരുന്നു മുണ്ട് അലക്കുമ്പോൾ അവരുടെ മാറിടം കാണാൻ വേണ്ടി ആനന്ദ് അവിടെത്തന്നെ നിന്നു. അവൻ തോർത്ത് ഉയർത്തിപ്പിടിച്ച് ഉണക്കിക്കൊണ്ട് സുന്ദരി ചേച്ചിയുടെ മാറിടം നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു. അവരുടെ തുണി അലക്കൽ കഴിഞ്ഞപ്പോൾ അവൻ ഉണക്കാൻ ഇട്ടു തുണികൾ എല്ലാം വാരിയെടുത്ത് സൈക്കിളിൽ യാത്ര തുടരുന്നതിനു മുൻപ് അവൻ ഒരു പ്രാവശ്യം കൂടി ആ ചേച്ചിയെ നോക്കി. അവർ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ തിരിച്ചും പുഞ്ചിരിച്ച ശേഷം വീട്ടിലേക്ക് യാത്ര തുടർന്നു. അവൻ പ്രതീക്ഷിച്ചത് പോലെ അച്ഛനും അമ്മയും അവനെ കാത്തിരിക്കുകയായിരുന്നു. അവൻ അകലെ നിന്ന് വീട്ടിലേക്ക് നോക്കുമ്പോൾ അമ്മ ഉമ്മറപ്പടിയിൽ അവനെ നോക്കി കാത്തിരിക്കുന്നു.അച്ഛൻ തിണ്ണയിൽ ഇരുന്ന് അമ്മയോട് എന്തോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ആനന്ദിനെ കണ്ടതും അവർ സംസാരം നിർത്തി." നീ എവിടെയായിരുന്നു ,ഇതുവരെ നീയെന്താ വെള്ളം ഉണ്ടാക്കി കുളിച്ചിട്ട് വരുകയാണോ?എത്ര നേരമായി ഞങ്ങൾ ഭക്ഷണം കഴിക്കാൻ നിന്നെ കാത്തിരിക്കുന്നു? ഉത്സവമായിട്ട് പോലും ഭക്ഷണം നേരത്തിന് കഴിക്കേണ്ട? അമ്മ ആനന്ദിനോട് ദേഷ്യത്തിൽ ചോദിച്ചു." കുളിക്കടവിൽ നല്ല തിരക്കുണ്ടായിരുന്നു.അലക്കുവാനായി തുണിക്കട്ടുമായി കുറേ സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. അവരുടെ തിരക്ക് ഒഴിയുന്നത് വേണ്ടി ഞാൻ അവിടെ കാത്തിരുന്നു" അവൻ മറുപടി പറഞ്ഞു.ആനന്ദ് മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിച്ച് ശേഷം പൂരത്തിന് പോകാൻ തയ്യാറായി.പുതിയതായി വാങ്ങിയ വസ്ത്രങ്ങളും ഷൂസും ധരിച്ച് അവൻ വീട്ടിൽ നിന്നും ഇറങ്ങാൻ നിൽക്കവേ" പൂരം കഴിഞ്ഞ് നേരത്തെ എത്തണം , ആരോടും അടിപിടി കൂടല്ലേ, ഇവിടെ വന്നിട്ട് ഭക്ഷണം കഴിക്കാം,ഞങ്ങൾ വൈകുന്നേരം ആകുമ്പോൾ പൂരത്തിന് വരാം" അമ്മ ആനന്ദിനോട് പറഞ്ഞു. അടുത്ത കവലയിൽ നിന്നാണ് പൂരം ആരംഭിക്കുന്നത് . പോകുന്ന വഴിക്ക് അവന്റെ കൂട്ടുകാരനായ സന്തോഷിന്റെ വീട്ടിൽ കയറി. "എന്താ ആനന്ദേ വിശേഷങ്ങൾ? അച്ഛനും അമ്മയ്ക്കും സുഖം തന്നെയല്ലേ? നിൻറെ പഠിത്തം എങ്ങനെ പോകുന്നു? എന്തായിരുന്നു ഉച്ചനേരത്തെ ഭക്ഷണം? സന്തോഷിന്റെ അമ്മ ആനന്ദിനോട് ചോദിച്ചു.. സന്തോഷിന്റെ അച്ഛൻ ആനന്ദിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നുപോയി." അച്ഛനും അമ്മയും സുഖമായിരിക്കുന്നു.. ഉച്ചയ്ക്ക് ചോറും ദോശയും കോഴിക്കറിയും ആയിരുന്നു" ആനന്ദ് മറുപടി പറഞ്ഞു." ആനന്ദേട്ടാ! സന്തോഷിന്റെ അനുജത്തി മീനൂട്ടി ആനന്ദിനോട് പറഞ്ഞു." ഹായ് മീനുട്ടി,പൂരത്തിന് പോകേണ്ടേ. ?പൊട്ടും വളയും കളിപ്പാട്ടങ്ങളും വാങ്ങേണ്ടേ?"ആനന്ദ് മീനൂട്ടിനോട് ചോദിച്ചു." അതേക്കുറിച്ച് പറഞ്ഞു അവൾ വഴക്കിട്ടും നിൽക്കുകയാണ്. പൂരത്തിന് പോകാൻ പൈസയില്ലെന്ന് ഞാൻ അവളോട് പറഞ്ഞു. അച്ഛനും എനിക്കും കുറച്ചുദിവസമായി പണിയൊന്നുമില്ല. അടുത്ത വീട്ടിൽ നിന്നും പണം കടം വാങ്ങിയിട്ടാണ് ഇന്ന് ഭക്ഷണം ഉണ്ടാക്കിയത്. പൂര ദിവസമെങ്കിലും കുട്ടികൾക്ക് നല്ല ഭക്ഷണം കൊടുക്കേണ്ട?അടുത്ത വീടുകളിലെ പലഹാരങ്ങളുടെ മണം എൻറെ കുട്ടികളുടെ ആഗ്രഹങ്ങൾ തകരാതിരിക്കാൻ വേണ്ടിയാണ് കടം വാങ്ങി പലഹാരങ്ങൾ ഉണ്ടാക്കിയത്". സന്തോഷിന്റെ അമ്മപറഞ്ഞു. ഇത് പറയുമ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിവരുന്നത് ആനന്ദിന് കാണാൻ കഴിഞ്ഞു.. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആദി ആവാം ആ കണ്ണീരിനു കാരണം. ആനന്ദ് മനസ്സിൽ കരുതി. അകലെ നിന്നും പൂരാഘോഷത്തിന്റെ കോലാഹലങ്ങൾ കേൾക്കാൻ തുടങ്ങി. ചെണ്ടയുടെയും മറ്റു വാദ്യോപകരണങ്ങളുടെയും ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി." സന്തോഷ് നമുക്ക് പോകാം"ആനന്ദ് പറഞ്ഞു. അവർ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ" ഏട്ടന്മാരെ ഞാനും വരട്ടെ പൂരത്തിന്"? മീനൂട്ടി പുറകിൽ നിന്നും ചോദിച്ചു." അവളുടെ ഒരു പൂതി, അവരുടെ കൂടെ തുള്ളിച്ചാടി പോകാൻ" അമ്മ ദേഷ്യത്തിൽ പറഞ്ഞു.", വേണ്ട, അമ്മയുടെ കൂടെ വന്നാൽ മതി" സന്തോഷ് പറഞ്ഞു. മീനൂട്ടിയുടെ മനസ്സ് പിടഞ്ഞു. അവളുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി." ചേട്ടന്മാരെ ഞാനും വരട്ടെ വരട്ടെ?" അവൾ കൈകൂപ്പി കൊണ്ട് ഇടരുന്ന ശബ്ദത്തിൽ ചോദിക്കുമ്പോൾ വാക്കുകൾ മുഴുമിക്കാൻ അവൾക്ക് കഴിയുന്നില്ല. ആനന്ദ് തിരിഞ്ഞു നിന്ന് മീനൂട്ടിയെ . അവൾ അപ്പോഴും കൈകൂപ്പി കൊണ്ട് യാചിക്കുന്നു.സന്തോഷ് ഇതൊന്നു ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു. സങ്കടപ്പെട്ടിരിക്കുന്ന ആ കുഞ്ഞുമനസ്സിനെ ആനന്ദിന് കാണാൻ കഴി ഞ്ഞു. "നീ വരുന്നുണ്ടോ, ഞാൻ പോകുന്നു" സന്തോഷ് ദേഷ്യത്തിൽ പറഞ്ഞു നടന്നകന്നു. മീനുട്ടിയുടെ മുഖം ആനന്ദിന് വേദനിപ്പിച്ചു. മൂന്ന് വർഷം മുൻപ് അപകടത്തിൽ മരിച്ചുപോയ തൻറെ അനുജത്തിയെ ആനന്ദിനെ ഓർമ്മ വന്നു. കളിപ്പാട്ടം കിട്ടാതെ താനുമായി അടി കൂടാറുണ്ട്.അച്ഛൻ കൊണ്ടുവരുന്ന പലഹാരപ്പൊതി ആദ്യം ഓടിപ്പോയി കൈക്കലാക്കുന്ന കുറുമ്പി, തനിക്ക് കിട്ടിയ പലഹാരത്തിന്റെ ഓഹരി കുറഞ്ഞാൽ കരഞ്ഞു ബഹളം വയ്ക്കുന്നവൾ, താൻ ഉറങ്ങി എണീക്കാൻ വൈകിയാൽ തന്നെ വന്ന് ശല്യം ചെയ്യുന്ന കുറുമ്പി,താൻ പഠിക്കാൻ ഇരുന്നാൽ തന്റെ പുസ്തകങ്ങൾ എടുത്ത് ഒളിപ്പിച്ചു വയ്ക്കുന്നവൾ,അടുത്ത വീട്ടിലെ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമ്പോൾ തന്നെ നിർബന്ധിച്ചു കൊണ്ടു പോകുന്ന മിടുക്കി, താൻ തെറ്റുകൾ ചെയ്താൽ ഓടിപ്പോയി അമ്മയെ അറിയിക്കുന്ന ഒറ്റുകാരി,മാവിൽ നിന്നും മാങ്ങ പറിച്ചു കൊടുക്കാതിരുന്നാൽ ശാഠ്യം പിടിക്കുന്ന ചട്ടക്കാരി, ഭക്ഷണം കഴിക്കുമ്പോൾ അവളുടെ പാത്രത്തിൽ നിന്നും ഭക്ഷണം എടുത്താൽ ഉറഞ്ഞുതുള്ളുന്ന കാന്താരി, ഉത്സവ ദിവസങ്ങളിൽ നേരത്തെ എണീറ്റ് കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് തലയിൽ മുല്ലപ്പൂവും ചൂടുന്ന സൗന്ദര്യ ദേവത.താൻ സ്കൂളിൽ പോകുമ്പോൾ തന്നെ യാത്രയാക്കുകയും പിന്നീട് തിരിച്ചു വരുന്നതും കാത്ത് ഉടുവഴിയിലേക്ക് കണ്ണും നട്ടു നോക്കിയിരിക്കുന്ന വേഴാമ്പൽ.പൂരപ്പറമ്പിൽ തന്റെയും അമ്മയുടെയും കയ്യും പിടിച്ച് നടക്കുമ്പോൾ വളയും കമ്മലും കളിപ്പാട്ടങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് ശാഠ്യം പിടിക്കുന്ന കുഞ്ഞനുജത്തി. ഒരു ദിവസം തന്റെ കയ്യിൽ പിടിച്ച് തുള്ളിച്ചാടി റോഡിലൂടെ കടയിലേക്ക് മിട്ടായി വാങ്ങാൻ പോകുമ്പോൾ പിറകിൽ വന്ന ഒരു വാഹന ഇടിച്ചാണ് അനുജത്തി മരിച്ചത്." നമുക്ക് പോകാം" മറ്റൊരു കൂട്ടുകാരനായ അരുൺ വന്നു വിളിച്ചപ്പോൾ ആനന്ദ് തന്റെ ഭൂതകാല ചിന്തയിൽ നിന്നും.ഉണർന്നു. ആനന്ദം അരുണും സന്തോഷും കൂടി പൂരത്തിന് യാത്ര തുടർന്നു.ആളുകൾ പൂരപ്പറമ്പിലേക്ക് പോകാൻ തുടങ്ങിയിരിക്കുന്നു."നമ്മുക്ക് ഈ കൾവെർട്ടിൽ കുറച്ചു നേരം ഇരിക്കാം"ആനന്ദ് പറഞ്ഞു.ചിത്രയുടെ വരവും കാത്താണ് ആനന്ദ് അങ്ങനെ പറഞ്ഞത്. അവർ കുറെ നേരം ആളുകൾ പോകുന്നത് നോക്കി അവിടെ ഇരുന്നു. വരണ്ട് ഉണങ്ങിയ പാടത്തിന് നോക്കാത്ത ദൂരത്തിൽ നിന്നും. ആളുകൾ കൂട്ടംകൂട്ടമായി വന്നുകൊണ്ടിരിക്കുന്നു കുറെ നേരം ഇരുന്നെങ്കിലും. ചിത്ര വന്നില്ല പെട്ടെന്ന് സന്തോഷിച്ചാടി എണീറ്റ്" ഞാൻ പോകുന്നു നിങ്ങൾ പിന്നെ വരൂ" നമുക്ക് പൂരപ്പറമ്പിൽ കാണാം". എന്നുപറഞ്ഞ് അവൻ മുൻപിലൂടെ കടന്നുപോയ പെൺകുട്ടികളുടെ കൂട്ടത്തിന്റെ പിന്നാലെ നടന്നു. ആനന്ദം അരുണും എന്തു ചെയ്യണം എന്ന് അറിയാതെ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു. സമയം കടന്നു പോയിക്കൊണ്ടിരിക്കുന്നു. പൂരപ്പറമ്പിലേക്കുള്ള ആളുകളുടെ പ്രവാഹം കൂടിക്കൊണ്ടിരിക്കുന്നു." നമുക്ക് പോകാം" അരുൺ പറഞ്ഞു. കുറച്ചു നേരം കൂടി ഇരിക്ക് എന്ന് പറഞ്ഞ് ആനന്ദ് അരുണിന്റെ കയ്യിൽ പിടിച്ചു.. സൂര്യൻ പടിഞ്ഞാറ് ആകാശസീമയിൽ മറയാൻ വെമ്പിനിൽക്കുന്നു.അങ്ങ് അകലെ നിന്നും പൂരപ്പറമ്പിൽ ഇടയ്ക്ക് കധന പൊട്ടുന്ന ശബ്ദം കേൾക്കാം. ആകാശത്തുകൂടി പക്ഷികൾ അവയുടെ വാസസ്ഥലത്തേക്ക് കൂട്ടമായി പറന്നകലുന്നു. തന്റെ മുൻപിലൂടെ കടന്നു പോകുന്ന ആളുകളെ ആനന്ദ് നിരീക്ഷിച്ചു. പ്രായമായ ചിലർ പായയുമായി പൂരപ്പറമ്പിലേക്ക് പോകുന്നു.ചിലർ ഭക്ഷണ സാധനങ്ങളുമായി പോകുന്നു. കൈകുഞ്ഞുമായി ഒരു യുവതി അവരുടെ മുൻപിലൂടെ കടന്നുപോയി. ആ കൈക്കുഞ്ഞ് ആനന്ദിനെ നോക്കി പുഞ്ചിരിച്ചു. ഒരു വികൃതി പയ്യൻ എന്തോ കിട്ടാൻ വേണ്ടി ശാഠ്യം പിടിച്ച് കരയുന്നു.നാട്ടിലെ തരുണീമണികളുടെ കൂട്ടം പുതുവസ്ത്രങ്ങൾ ധരിച്ച് മുല്ലപ്പൂവും ചൂടി കളിച്ചു ചിരിച്ചു നടന്നു പോകുന്നു. ഒരു മധ്യവയസ്കൻ ആരോടും കൂട്ടുകൂടാതെ ഒറ്റയ്ക്ക് ബീഡിയും വലിച്ച് കടന്നു പോകുന്നു. ആൺകുട്ടികളുടെ ഒരു കൂട്ടം സൈക്കിളുകളിൽ ചീറിപ്പായു ന്നു .അതിൽ ചിലർ ചില അഭ്യാസങ്ങൾ കാണിക്കുന്നു.വീട്ടുകാരോടൊപ്പം വന്ന ഒരു നായ കൂട്ടം തെറ്റി ഓടിവരുന്നു. ആ നായയുടെ പിന്നാലെ കുറെ നായകൾ കുരച്ചുകൊണ്ട് വരുന്നു. ആ നായ മറ്റു നായകളെ കണ്ടു പേടിച്ച് ആളുകളുടെ ഇടയിലൂടെ ഓടുന്നു. അതുകൊണ്ട് ആളുകൾ പരിഭ്രാന്തരാകുന്നു." ഞാനും വരുന്നു മക്കളെ നിങ്ങൾ പതുക്കെ നടക്കൂ". മുൻപേ നടന്നുപോകുന്ന ജനക്കൂട്ടത്തിന്റെ പിന്നിൽ നിന്നും ഒരു അമ്മൂമ്മ വടിയും കുത്തി കൂഞ്ഞ് കൂഞ്ഞ് നടന്നുവരുന്നു." പ്രായമായില്ലേ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൂടെ ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ വന്നിരിക്കുന്നു" ജനക്കൂട്ടത്തിൽ നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു. കുറേ യുവാക്കൾ പൂരപ്പറമ്പിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടക്കുന്നു. അവരുടെ കൈകളിൽ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ കാണാം. അവർ ഉപയോഗിച്ച് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കടന്നു പോകുന്നു. ഈ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കെ സമയം പോയത് അരുണും ആനന്ദും . അറിഞ്ഞില്ല.അവർ പൂരപ്പറമ്പിലേക്ക് പോകാൻ തീരുമാനിച്ചു. അവർ കൾ വർക്കിൽ നിന്നും എണീറ്റ് നടന്നു..ആനന്ദിന് നിരാശ തോന്നി.ഇത്രനേരം അവളെ കാത്തു നിന്നിട്ടും അവൾ വന്നില്ല. അവൻ നടക്കുന്നതിനിടയിൽ വെറുതെ പിന്നോട്ട് നോക്കി. അവൻറെ കണ്ണുകൾ തിളങ്ങി. അവൻ സന്തോഷം കൊണ്ട് മൂളിപ്പാട്ടും പാടി. അതാ പിന്നാലെ ചിത്രയും സംഘവും അവരുടെ വീട്ടുകാരോടൊപ്പം വരുന്നു. നടന്നുകൊണ്ടിരിക്കുന്ന അരുണിന്റെ കയ്യിൽ" ആനന്ദ പിടിച്ചു പറഞ്ഞു" നമുക്ക് പതുക്കെ നടക്കാം" "സമയം വൈകി പൂരപ്പറമ്പിൽ എല്ലാവരും എത്തിക്കാണും നമുക്ക് വേഗത്തിൽ പോകാം". അരുൺ പറഞ്ഞു. അരുൺ വേഗത്തിൽ നടക്കാൻ തുടങ്ങി. ആനന്ദ് അവിടെ നിന്നു ചിത്രയും കൂട്ടുകാരും എത്തുന്നതും കാത്ത് . കുറച്ചു ദൂരം നടന്ന അരുൺ തിരിഞ്ഞുനോക്കുമ്പോൾ പിന്നിൽ ആനന്ദിനെ കാണാനില്ല.അവൻ ആകെ വിഷമത്തിലായി. അരുൺ ആനന്ദിനെ അന്വേഷിച്ച് തിരികെ നടന്നു. "അതാ ആനന്ദ് ഒരു കൂട്ടം പെൺകുട്ടികളുടെ പിന്നിൽ ." അരുണിന് ആശ്വാസമായി.ആനന്ദ് ചിത്രയുടെ പിന്നിൽ നടന്ന് ഓരോ ആംഗ്യങ്ങൾ കാണിച്ചു കൊണ്ടിരുന്നു.അവൾ ഇടയ്ക്ക് തിരിഞ്ഞു നോക്കി മറുപടിയായി ആംഗ്യങ്ങൾ കാണിച്ചു. അരുൺ അവരുടെ പ്രവർത്തികൾ നിരീക്ഷിച്ചു. അരുണിന്റെ മനസ്സിലും ഒരു കാമുകന്റെ ഹൃദയംതുടിക്കാൻ തുടങ്ങി. അവൻ ചിത്രയുടെ കൂട്ടുകാരികളെ നിരീക്ഷിച്ചു. അവർ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു കളിച്ചുകൊണ്ട് നടക്കുന്നു.. ആ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന്. അരുൺ മനസ്സിലാക്കി. അവൻ അവളെ സൂക്ഷിച്ചു നോക്കി. മുൻപ് എവിടെയോ വച്ച് കണ്ട പരിചയം. അരുൺ ഓർത്തു നോക്കി.അവളെ അരുണിന് മനസ്സിലായില്ല. അവൻ വീണ്ടും വീണ്ടും ഓർത്തു. പെട്ടെന്ന് അരുണിന്റെ മനസ്സിൽ ഒരു സുന്ദരിയെ ഓർമ്മ വന്നു. ഒരു കല്യാണം വീട്ടിൽ നിന്നാണ് അരുൺ അവളെ ആദ്യമായി കാണുന്നത്. കല്യാണ ചെക്കന്റെ വീട്ടുകാരോടൊപ്പം കല്യാണത്തിന് വന്ന കുട്ടി. പെണ്ണിൻറെ വീട്ടിലേക്ക് കല്യാണ ചെക്കനും കൂട്ടരും വരുമ്പോൾ അവരെ പടിക്കൽ നിന്നും സ്വീകരിക്കാറുണ്ട്. പടികടന്നു വരുന്ന ഓരോരുത്തരെയും സൂക്ഷിച്ചു നോക്കും . അതിൽ ആരെങ്കിലും അറിയുന്ന ആളുകൾ ഉണ്ടോഎന്ന് . നോക്കും. അതിൽ പരിചയക്കാർ ഉണ്ടെങ്കിൽ ചാടി കയറി വിശേഷങ്ങൾ പറയും ഒപ്പം തന്റെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അതിലൂടെ അവരുടെ മുൻപിൽ വലിയ ആളാവാൻ കഴിയും.കല്യാണ ചെക്കന്റെ സംഘത്തെ സ്വീകരിക്കുന്നതിൽ അരുണും കൂടി.അവൻ പടികടന്നു വരുന്ന ഓരോ ആളെയും സൂക്ഷിച്ചുനോക്കി. കല്യാണ ചെക്കന്റെ മുൻപിൽ താലം എടുത്ത് പെൺകുട്ടികൾ നടക്കും.പിന്നിൽ പെൺകുട്ടികളുടെ നില അതിനുശേഷം ആൺകുട്ടികളും യുവാക്കളും അവസാന പ്രായമായ പുരുഷന്മാർ. കല്യാണ ചെക്കന്റെ കൂടെ വന്നിട്ടുള്ള പ്രായമായ പുരുഷന്മാർ പെണ്ണിൻറെ വീട്ടിലെ പ്രായമായ പുരുഷന്മാരുമായി ആദ്യം സൗഹാർദ്ദം സ്ഥാപിക്കും പിന്നീട് അടുത്ത കള്ളുഷാപ്പ് എവിടെയാണ് എന്ന് അന്വേഷിച്ച് അവർ ആ കള്ളുഷാപ്പിലേക്ക് പോകും.. പടി കടന്നുപോയആരെയും അരുണിന് പരിചയമില്ല. എന്നാൽ കടന്നുപോയ പെൺകുട്ടികളിൽ ഒരാളെ അരുൺ ശ്രദ്ധിച്ചു. കൂട്ടത്തിൽ സുന്ദരി. അവൾ കൂട്ടുകാരികളോട് എന്തോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു കടന്നുപോയി. അവൾ ഒരു വായാടി ആണ് എന്ന് അരുണിന് മനസ്സിലായി. കല്യാണ ചെക്കന്റെ കൂടെ വന്ന കാരണവന്മാർ മണ്ഡപത്തിന്റെ മുന്നിൽ. സ്ഥാനം ഉറപ്പിച്ചു. മുൻപിൽ ഓടിവന്ന് സ്ഥാനം ഉറപ്പിച്ചിരുന്ന കുട്ടികൾ പിന്നിലേക്ക് മാറ്റപ്പെട്ടു. പെണ്ണിൻറെ വീട്ടുകാർ ചെക്കന്റെ സംഘത്തിന് നാരങ്ങ വെള്ളം നൽകി തുടങ്ങി. നാരങ്ങ വെള്ളം കൊണ്ട് കൊടുക്കുന്നതിനുവേണ്ടി ആൺകുട്ടികൾ മത്സരിക്കാൻ തുടങ്ങി. ആദ്യം അവർ നാരങ്ങ വെള്ളം വിതരണം ചെയ്തത്സ്ത്രീകൾക്കാണ് കാരണം വന്ന പെൺകുട്ടികളെ തിരഞ്ഞുപിടിച്ച്. പരിചയപ്പെടാനും തുടർന്ന് പ്രണയഭ്യർത്ഥന നടത്താനും വേണ്ടി . നാരങ്ങ വെള്ളം വിതരണം ചെയ്യാൻ അരുണും തയ്യാറായി.അവൻ ഒരു പ്ലേറ്റിൽ കുറെ സ്റ്റീൽ ഗ്ലസുകളിൽ നാരങ്ങാവെള്ളം നിറച്ച് സ്ത്രീകളുടെ ഭാഗത്തേക്ക്ആ വായാടിയെ തിരഞ്ഞ് നടന്നു.പിന്നിൽ നിന്നും പുരുഷന്മാർ നാരങ്ങ വെള്ളം ആവശ്യപ്പെട്ടുവെങ്കിലും അരുൺ അതൊന്നു ശ്രദ്ധിക്കാതെ സ്ത്രീകളുടെ ഇടയിലേക്ക് നടന്നു കയറി
..അവൻ അവളെ കണ്ടെത്തി. എല്ലാവരും പ്ലേറ്റിൽ നിന്നും നാരങ്ങ വെള്ളം എടുത്തു കുടിച്ചെങ്കിലും അവൻ ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുത്ത് അവൾക്കുനേരെ വളരെ വിനയത്തോടെ നീട്ടി. പക്ഷേ അവൾ ഇതൊന്നു ശ്രദ്ധിക്കാതെ കൂട്ടുകാരികളോട് സംസാരിച്ചുകൊണ്ട് ഒരു ഗ്ലാസ് നാരങ്ങ വെള്ളം പ്ലേറ്റിൽ നിന്നും എടുത്തു.. ചുറ്റും കൂടി നിന്നിരുന്ന പെൺകുട്ടികൾ. അരുണിനെ നോക്കി. അവൻ ഇളഭ്യനായി സ്തംഭിച്ചു നിന്നു.ചുറ്റും നിന്നും കൂടി നിന്നിരുന്ന പെൺകുട്ടികൾ അരുണിനെ കളിയാക്കിക്കൊണ്ട് ഇരുന്നു. കളിയാക്കി കൊണ്ടുള്ള ചിരികൾ അവനു ചെവിയിൽ. മുഴങ്ങിക്കൊണ്ടിരുന്നു ..അവൻ പെട്ടെന്ന് അവിടെ നിന്നും നടന്നാകുന്നു..അവൻറെ മനസ്സ് വല്ലാതെ വേദനിച്ചു.. കാരണം വെള്ളം കൊടുക്കുന്ന സമയത്ത് അവളെ പരിചയപ്പെടാം എന്ന് കരുതിയാണ് അവൻ അവളുടെ അടുത്ത് ചെന്നത്.. പക്ഷേ സംഭവിച്ചത് മറിച്ചായി . പെണ്ണിൻറെ വീട്ടുകാരും ചെക്കന്റെ വീട്ടുകാരും ഒന്നിച്ചിരുന്ന് ചർച്ചകൾ ചെയ്യുന്നു.താലികെട്ടാനുള്ള സമയമായി. " കല്യാണ പെണ്ണിനെ കൂട്ടിക്കൊണ്ടുവരു" ചെക്കന്റെ കൂടെ വന്ന കാരണവർ വിളിച്ചുപറഞ്ഞു.അല്പസമയത്തിനു ശേഷം ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് ആയി.അകത്തുനിന്നും കല്യാണപ്പെണ്ണ് കരഞ്ഞുകൊണ്ട് താലം പിടിച്ച് ഇറങ്ങിവരുന്നു.അവളെ അനുഗമിക്കുന്നതിനു വേണ്ടി സ്ത്രീകളും അവളുടെ നടന്നു. കസേരയിൽ ഇരുന്ന് എല്ലാവരും എണീറ്റ് പുതുമണവാട്ടിയെ കാണാൻ തിരക്ക് കൂട്ടി. മണവാട്ടി മൂന്നുവട്ടം കതിരും മണ്ഡപത്തിന് ചുറ്റും നടന്നശേഷം ചെക്കന്റെ അരികിലെ കസേരയിൽ ഇരുന്നു.മണവാട്ടി കരച്ചിൽ നിർത്തി ഇടയ്ക്കിടെ തേങ്ങുന്നുണ്ടായിരുന്നു.ചെക്കൻ പെണ്ണിൻറെ മുഖത്തേക്ക് പതുക്കെ നോക്കി.അവൾ നാണത്താൽ തലതാഴ്ത്തി.ചുറ്റും കൂടി നിന്നിരുന്ന ആളുകൾ അവരെ നോക്കി എന്തൊക്കെയോ സംസാരിക്കുന്നു.. അരുൺ ആ വായാടിയെ അവിടെയെല്ലാം പരതി നോക്കി. അവൾ ചെക്കനും പെണ്ണും ഇരിക്കുന്നതിന്റെ ഒരു വശത്തു നിൽക്കുന്നു. അരുണിനെ അവളെ കാണാം എന്നാൽ അവൾക്ക് അരുണിനെ കാണാൻ കഴിയില്ല. അവൾ കാണുന്ന തരത്തിൽ അവൻ മാറി നിന്നു. എല്ലാവരും ഇരിക്കുന്നതിന്റെ ഒരു വശത്ത് പന്തലിന്റെ കാലിൽ ചാരി കൊണ്ട് അരുൺ നിന്നു .ഇപ്പോൾ അവൻ മാത്രമേ അവിടെ നിൽക്കുന്നതേയുള്ളൂ.ബാക്കിയെല്ലാവരും ഇരിക്കുന്നു.. എല്ലാവരും അരുണിനെ നോക്കാൻ തുടങ്ങി.. അവൻ അവളെ തന്നെ നോക്കി നിന്നു. കൂട്ടുകാരികളോട് സംസാരിക്കുന്നതിനിടയ്ക്ക് അവൾ അവനെ നോക്കി. അവൻ തന്നെയാണ് നോക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. അവൾ ഒളി കണ്ണിട്ട് അവനെ നോക്കി. താലികെട്ട് ചടങ്ങ് ആരംഭിച്ചു. എല്ലാവരുടെയും നോട്ടം താലികെട്ടിലേക്ക് ആയിരുന്നു. പക്ഷേ അരുൺ അവളെ നോക്കി നിന്നു. അവൾ ഇടയ്ക്കിടയ്ക്ക് അവന് നോക്കുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.അവൾ നാണത്താൽ തലതാഴ്ത്തി. അല്പസമയത്തിനുശേഷം അവൾ വീണ്ടും അവനെ നോക്കുമ്പോൾ. അവൻ അവളെ തന്നെ നോക്കി നിൽക്കുന്നു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു .അവൻ കണ്ണുറുക്കി കാണിച്ചു. താലികെട്ട് ചടങ്ങു കഴിഞ്ഞ് ചെക്കനും പെണ്ണും അതൊരു മണ്ഡപം വലം വെക്കാൻ തുടങ്ങി. അവരെ ആശിർവദിക്കുന്നതിനു വേണ്ടി പൂജിച്ച അരിയും പൂവും ലഭിക്കാൻ വേണ്ടി ആളുകൾ തിരക്ക് കൂട്ടുന്നു.ഇതൊന്നും ശ്രദ്ധിക്കാതെ അവർ ഇരുവരും പരസ്പരം നോക്കി നിന്നു. വലം വെച്ചശേഷം ചെക്കനും പെണ്ണും അവരുടെ ഇരിപ്പിടത്തിൽ ഇരുന്നു. ആളുകൾ എല്ലാം ഭക്ഷണം കഴിക്കാൻ പിരിഞ്ഞു പോയി എന്നാൽ അവർ ഇരുവരും പരസ്പരം നോക്കി നിന്നു.അവൾ തിരിഞ്ഞുനോക്കുമ്പോൾ കൂട്ടുകാരികളെ കാണാനില്ല. എല്ലാവരും അവിടെ നിന്നും പോയിരിക്കുന്നു.. അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. നടക്കുന്നതിനിടയിൽ അവൾ അവനെ നോക്കി. അരുൺ ഭക്ഷണം വിളമ്പുന്ന സ്ഥലത്തെത്തി. ആളുകൾ ഭക്ഷണം കഴിക്കുന്നതും വിളമ്പുന്നതും അരുൺ അകലെ നിന്നും നോക്കി. ചിലർ ചുറ്റുമുള്ളവരുടെ ഇലയിലേക്ക് നോക്കി ഭക്ഷണം കഴിക്കുന്നു. ചിലർ ആരെയും ശ്രദ്ധിക്കാതെ. ഭക്ഷണത്തിൽ മാത്രം നോക്കി വേഗത്തിൽ കഴിക്കുന്നു. ചിലർ സംസാരിച്ചുകൊണ്ട് കഴിക്കുന്നു. ഒരു കാമുകൻ കാമുകിക്ക് പപ്പടം വായിൽ വെച്ച് കൊടുക്കുന്നു.. ഒരു കുട്ടി പപ്പടം കിട്ടാൻ അമ്മയോട് ശാഠ്യം പിടിക്കുന്നു. ചിലർ ഭക്ഷണ വളരെ സാവധാനം ആസ്വദിച്ചു കഴിക്കുന്നു. കുടുംബസമേതം വന്നിരിക്കുന്ന ഒരു കുടുംബത്തിലെ കുടുംബനാഥൻ കൂടെയുള്ളവർക്ക് ആവശ്യമുള്ള ഭക്ഷണം. വാങ്ങിച്ചു കൊടുക്കുന്നു.. ചില കുട്ടികൾ ഭക്ഷണം കഴിച്ചശേഷം പായസ ഗ്ലാസുമായി കൈ കഴുകാൻ പോകുന്നു.. ഒരു കൂട്ടം യുവാക്കൾ സംസാരിച്ചുകൊണ്ട് ഭക്ഷണം വീണ്ടും വീണ്ടും ആവശ്യപ്പെട്ടു കഴിച്ചു കൊണ്ടിരിക്കുന്നു.അറ്റത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരാളെ അടുത്തുള്ള മറ്റുള്ളവർ ഇടയ്ക്കിടെ രൂക്ഷമായി നോക്കുന്നു.. കാര്യം അറിയാൻ അരുൺ അയാളുടെ അടുത്തേക്ക് നടന്നു. അയാൾ ഭക്ഷണം കഴിക്കുമ്പോൾ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. അത് മറ്റുള്ളവരെ അലോസരപ്പെടുത്തുന്നു.. അടുത്ത പന്തി ഭക്ഷണം കഴിക്കാൻ ആളുകൾ ഇരുന്നു. ഇലയിട്ട് കറികൾ ഒന്നൊന്നായി വിളമ്പാൻ തുടങ്ങി. അരുൺ വെറുതെ അവിടേക്ക് കണ്ണോടിച്ചപ്പോൾ ആ വായാടി പെണ്ണ് ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നു.ആ പന്തിയിൽ ഭൂരിഭാഗം ആളുകൾ സ്ത്രീകളും പെൺകുട്ടികളും ആയതിനാൽ യുവാക്കൾ വിളമ്പാൻ മത്സരിക്കുന്നു.. കൂട്ടത്തിൽ ഒരു പയ്യൻ വിളമ്പാൻ ഉണ്ടായിരുന്നു. അവൻറെ കയ്യിൽ നിന്നും അരുൺ പാത്രം തട്ടിപ്പറിച്ച് വിളമ്പാൻ തുടങ്ങി. അവൻ കറി വിളമ്പി അവളുടെ മുൻപിൽ എത്തി.. അവളുടെ മുഖത്ത് നോക്കിയശേഷം വിളമ്പി. അവൾ നാണം കൊണ്ട് തലതാഴ്ത്തി. അവൻ പോയപ്പോൾ അവളുടെ കൂട്ടുകാരികൾ അവളെ കളിയാക്കി ചിരിക്കുന്നു. അവൻ കറി വിളമ്പിയ കഴിഞ്ഞശേഷം അവൾ കഴിക്കുന്നതും നോക്കി നിന്നു .കറികളും ചോറും പായസവും വേണോ എന്ന് ചോദിച്ചു വീണ്ടും വീണ്ടും അവളുടെ മുന്നിൽ അരുൺ പോയി. ഭക്ഷണത്തിനുശേഷം അവൾ കൈ കഴുകി കൂട്ടുകാരികൾക്കൊപ്പം അടുത്തുള്ള മാവിൻ ചുവട്ടിൽ നിൽക്കുന്നു.. അരുൺ മനസ്സിൽ ധൈര്യം സംഭരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു. അവളുടെ അടുത്തെത്തും തോറും അവൻറെ ഹൃദയം മിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു. അരുൺ വരുന്നത് കണ്ട് അവളുടെ കൂട്ടുകാരികൾ അവളെ കളിയാക്കാൻ തുടങ്ങി.അവളും പേടിച്ച് നാണിച്ചാണ് നിൽക്കുന്നത്. അവൻ സർവ്വശക്തിയും ഉപയോഗിച്ച് അവളുടെ പേര് ചോദിച്ചു. അവൾ പേര് ലക്ഷ്മി എന്നു പറഞ്ഞു.. അവൻ പിന്നീട് വീട്ടുവിശേഷങ്ങളും പഠിത്തത്തെയും കുറിച്ചു ചോദിച്ചു. അവൾ തിരിച്ചും വിശേഷങ്ങൾ ചോദിച്ചു. "വാ നമ്മുക്ക് പോകാം" അവളുടെ കൂട്ടുകാരികൾ അവളെ വിളിച്ചു. അവൾ അവൻറെ അരികിൽ നിന്നും നടന്നകന്നു. നടത്തത്തിന്റെ ഇടയ്ക്ക് അവൾ അവനെ തിരിഞ്ഞു നോക്കി. അവനിൽ കാമുകഹൃദയം തുടിക്കാൻ തുടങ്ങി. ചെക്കനും കൂട്ടരും പെണ്ണിനെയും കൂട്ടി യാത്രപറഞ്ഞ് പെണ്ണിൻറെ വീട്ടിൽ നിന്നും ഇറങ്ങി. പെണ്ണിൻറെ വീട്ടുകാർ പെണ്ണിനെ അനുഗമിച്ച് വാഹനത്തിൻറെ അടുത്ത് വരെ പോയി. അരുൺ യാത്രയാക്കാൻ പോയി. എല്ലാവരും വാഹനത്തിൽ കയറി യാത്ര തുടങ്ങി. അരുൺ അവളെ .തിരഞ്ഞു . ഓടി തുടങ്ങിയ വാഹനത്തിൽ നിന്നും കുപ്പിവളകൾ ഇട്ട ഒരു കൈ പുറത്തേക്ക് വീശി യാത്ര പറയുന്നു.അത് ലക്ഷ്മിയുടെ കൈയാണെന്ന് അരുണിനു മനസ്സിലായി. ആ കല്യാണത്തിന് കണ്ടതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് ഇന്നാണ് അവളെ കാണുന്നത്. അരുൺ ഓടിച്ചെന്ന് അവളുടെ അടുത്തെത്തി.. മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവൾ മനസ്സിലാക്കിയെങ്കിലും ധൈര്യം സംഭരിച്ച് അരുണുമായി അവൾ പഴയ സൗഹൃദംപുതുക്കി . പൂരപ്പറമ്പ് എത്തുന്നത് വരെ അരുണും ആനന്ദം ചിത്രയുടെയും കൂട്ടുകാരുടെയും അവരുടെ വീട്ടുകാരുടെയും പിന്നിലാണ് നടന്നത്. പൂരപ്പറമ്പ് താളമേളങ്ങൾ കൊണ്ട് മുഖരിതമാണ്. ബാൻഡ് മേളവും ചെണ്ടമേളവും വിവിധ കളികളും തിമർത്തി ആടി കളിക്കുന്നു. പൂരപ്പറമ്പ് ജനസാഗരം ആയിരിക്കുന്നു. വഴിയോരക്കച്ചവടക്കാർ ആളുകളെ ആകർഷിക്കാൻ പല അടവുകളും പ്രയോഗിക്കുന്നു. അവർ പൂരപ്പറമ്പിൽ എത്തി. ചിത്രയും സംഘവും ആദ്യം പോയത് ആനയെയും ചെണ്ടമേളവും കാണാനാണ്.ഒരു വശത്ത് സ്ത്രീകൾ മറുവശത്ത് പുരുഷന്മാർ നിൽക്കുന്നു. ആനന്ദം അരുണും പുരുഷന്മാരുള്ള വശത്തു നിന്നും ചെണ്ടമേളം ആസ്വദിച്ചു. ചിത്രയും സംഘവും എതിർവശത്തും. ആളുകൾ ചെണ്ടമേളത്തിൽ മുഴുകി താളത്തിനൊത്ത് കൈയിൽ തോർത്തും ഉപയോഗിച്ച് ആകാശത്തിൽ വീശുന്നു. എന്നാൽ ആനന്ദ് ഇതൊന്നും ശ്രദ്ധിക്കാതെ ചിത്രയെ മാത്രം നോക്കി നിൽക്കുന്നു.. അവർ ഇരുവരും കണ്ണുകൾ കൊണ്ട് ആശയങ്ങൾ കൈമാറുന്നു. അല്പസമയത്തിനുശേഷം രണ്ട് മേളക്കാർ അവിടെ നിന്നും നടന്നു. എന്നാൽ ആനന്ദം ചിത്രയും അവിടെത്തന്നെ നിന്നുകൊണ്ട് പരസ്പരം നോക്കി നിന്നു. കൂട്ടുകാർ വന്ന് വിളിച്ചപ്പോൾ ഇരുവരും സ്ഥലകാലബോധം തിരിച്ചെടുത്തു.. അവർ ബാൻഡ് മേളത്തിന്റെ അടുത്തേക്ക് നടന്നു. ബാൻഡ് മേളത്തിന്റെ പരിസരം മുഴുവൻ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുന്നു. ആളുകൾ ബാന്റിന്റെ താളത്തിനൊത്ത് നൃത്തച്ചുവടുകൾ വെക്കുന്നു. ബാൻഡ് മേളത്തിന്റെ ചുറ്റും ആളുകൾ തടിച്ചുകൂടി നിൽക്കുന്നു. ബാൻഡവാദ്യക്കാരെ കാണാൻ കഴിയുന്നില്ല.കുറച്ചുനേരം അവിടെ നിന്നെങ്കിലും തിരക്കു കാരണം അടുത്ത പരിപാടിയുടെ ഭാഗത്തേക്ക് നടന്നു. അവിടെ തമിഴ് സംസ്കാരത്തിൻറെ നൃത്തമായ കുംഭക്കളി നടക്കുന്നു.. അവിടെ തിരക്ക് കുറവാണ്. പ്രായമായവരാണ് അവിടത്തെ ഭൂരിഭാഗം കാഴ്ചക്കാർ. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് സുന്ദരികൾ തലയിൽ കുംഭം വച്ച് നൃത്തം ചെയ്യുന്നു.. അവരുടെ ചുവടുകൾ എല്ലാം ഏകദേശം ഒരേ പോലെയാണ്.. വ്യത്യസ്ത ചുവടുകൾ ഇല്ലാത്തതുകൊണ്ടാവാം കാഴ്ചക്കാർ കുറഞ്ഞത്. സുന്ദരിമാരുടെ തലയിൽ കുംഭമായി വച്ചിരിക്കുന്നത് ചെറിയ കുടങ്ങളോ മൊന്തകളോ. ആണ്. അവ ഒന്നിന്റെ മേലെ മറ്റൊന്നു വച്ച് താഴെ വീഴാതെ താളത്തിനൊത്ത് നൃത്തം ചുവടുകൾ വെക്കുന്നു. ആ കളിയുടെ പൊലിമ കൂട്ടാൻ തുണി കഷണങ്ങൾ കൊണ്ട് നിർമ്മിച്ച കുപ്പായം ധരിച്ച് കുരങ്ങൻറെ മുഖമുള്ള മുഖംമൂടി അണിഞ്ഞ് ഒരു രൂപം ആ സുന്ദരിമാർക്ക് ഇടയിലൂടെ നടന്നു നൃത്തം വയ്ക്കുന്നു.. ഇടയ്ക്ക് ആ രൂപം കാണികളെ നോക്കി ഗോഷ്ടി കാണിക്കുന്നു.. ആ രൂപം കാഴ്ചക്കാരെ കുട്ടികളുടെ അടുത്ത് വന്ന് കുട്ടികളെ പേടിപ്പിക്കുന്നു.. ഇടയ്ക്ക് മുതിർന്ന ആളുകളുടെ ഇടയിലേക്ക് ചാടുന്നു.. അവർ അവിടെ നിന്നും അടുത്ത പരിപാടിയുടെ അടുത്തേക്ക് നടന്നു. അവിടെ യുവാക്കളുടെ തിരക്കാണ്. ശിങ്കാരിമേളം ആണ് അവിടെ അരങ്ങേറുന്നത്.ഊർജ്ജസ്വലരായ കുറെ ചെറുപ്പക്കാർ അടങ്ങുന്ന സംഘം ആണ് ശിങ്കാരിമേളം. അവർ സർവ്വശക്തിയും ഉപയോഗിച്ച് വിവിധ നൃത്ത ചുവടുകൾ വച്ച് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. അവരുടെ താളത്തിനൊത്ത് ആളുകൾ നൃത്തം ചെയ്യുന്നു.. കുറെ നേരം ശിങ്കാരിമേളം ആസ്വദിച്ച ശേഷം ചിത്രയും സംഘവും അമ്പലത്തിലേക്ക് നടന്നു.ആനന്ദം അരുളും അവർക്ക് പിന്നാലെ നടന്നു. ചിത്രവുമായി നേരിട്ട് സംസാരിക്കാൻ ആനന്ദിന് അവസരം കിട്ടിയില്ല. അവൻ അവസരത്തിനു വേണ്ടി കാത്തിരുന്നു. ചിത്രം സംഘവും അമ്പലത്തിന് അകത്തുകയറി. പിന്നാലെ ആനന്ദും അരുണും. പ്രാർത്ഥിക്കുന്നതിനിടയ്ക്ക് ചിത്രയും ആനന്ദം പരസ്പരം ഒളി കണ്ണിട്ട് നോക്കി. അമ്പലത്തിൽ നിന്നും പുറത്തുവന്ന ചിത്രയും സംഗമം അടുത്തുള്ള ആള്‍ മരത്തിൻറെ അടുത്തേക്ക് പോയി. മരത്തിന്റെ ചുറ്റും ചെറിയ ഭിത്തി നിർമ്മിച്ചിട്ടുണ്ട്. അതിൽ സ്ത്രീകൾ ഇരിക്കുന്നു. കുട്ടികൾ ഭിത്തിയിൽ മേൽ നിന്നുകൊണ്ട് ബലൂൺ പറത്തുന്നു. ആനന്ദ് മരത്തിന് ചുറ്റും നിരീക്ഷിച്ചു.അവിടെ മുഴുവൻ സ്ത്രീകളാണ്. പുരുഷന്മാർ ആരെങ്കിലും അങ്ങോട്ട് ചെന്നാൽ എല്ലാവരുടെയും ശ്രദ്ധ ആ പുരുഷനിലേക്കാണ്. ആനന്ദം അരുളും ആൽമരത്തിൽ നിന്നും കുറച്ച് അകലെയായി ചിത്രയെ കാണാൻ കഴിയും വിധം അമ്പലത്തിന്റെ മതിലിൽചാരിനിന്നു. അവിടെ നിന്നുകൊണ്ട് ആനന്ദ് ചിത്രവുമായി.ആംഗ്യത്തിലൂടെ ആശയങ്ങൾ കൈമാറി കൊണ്ടിരുന്നു. ചെണ്ടമേളക്കാരും ആനയും അമ്പലത്തിൽ പ്രദക്ഷിണം വക്കാൻ എത്തി.. അമ്പലത്തിന് ചുറ്റും ആളുകൾ നിറഞ്ഞു.. ആനന്ദിനെ ചിത്രയെ കാണാൻ കഴിയാതെയായി. അവൻ അവിടെയെല്ലാം അവളെ തിരഞ്ഞു. തിരക്കുകാരണം കാണാൻ കഴിഞ്ഞില്ല. അവനിൽ നിരാശ ഉടലെടുത്തു. പ്രതിക്ഷണം കഴിഞ്ഞ് ചെണ്ടമേളക്കാരും ആനയും അമ്പലത്തിൽ നിന്നും പുറത്തിറങ്ങി.അമ്പലത്തിന്റെ ചുറ്റുമുണ്ടായിരുന്ന ആളുകൾ അപ്രത്യക്ഷമായി. ചിത്രയെയും സംഘത്തെയും കാണാതായി. കാണാതെയായി .അരുണും ആനന്ദം അവരെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലായി. ആ ഓട്ടത്തിന്റെ ഇടയ്ക്ക് പല പഴയ കൂട്ടുകാരും ആനന്ദനോട് സംസാരിക്കാൻ വന്നെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ ചിത്രയെ അന്വേഷിച്ച് നടന്നു. ഒടുവിൽ അവൻ അവരെ കണ്ടെത്തി. ഉത്സവപ്പറമ്പിന്റെ അടുത്തുള്ള അടഞ്ഞു കിടക്കുന്ന കടയുടെ തിണ്ണയിൽ ചിത്രയും സംഘവും ഇരിക്കുന്നു.. അവർ കൊണ്ടുവന്ന പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളും മുതിർന്നവരും അത് ആർത്തിയോടെ തിന്നുന്നു. മുതിർന്ന സ്ത്രീകൾ വെറ്റില തിന്ന് നീട്ടി തുപ്പുന്നു. ഭക്ഷണവും വെള്ളവും കഴിച്ച് അവർ വിശ്രമിക്കുന്നു . ആനന്ദ് ആംഗ്യം കാണിച്ചപ്പോൾ ചിത്ര മുതിർന്ന സ്ത്രീകളോട് എന്തോ പറഞ്ഞു പൂരപ്പറമ്പിലേക്ക് നടന്നു. കൂടെ ലക്ഷ്മിയും കുറെ കുട്ടികളും.അവർ വളയും മാലയും വാങ്ങാൻ വേണ്ടി പൂരപ്പറമ്പിലെ സ്റ്റാളിൽ കയറി. അരുണും ആനന്ദും സാധനം വാങ്ങാൻ എന്ന വ്യാജേനെ കയറി. ആനന്ദ് ഓരോ സാധനത്തിന്റെയും വില കടക്കാരനോട് ചോദിച്ചു.ആനന്ദ് ചിത്രയുടെ അടുത്തേക്ക് ചെന്നു.അരുൺ ലക്ഷ്മിയുടെ അടുത്തേക്ക്. കുട്ടികളെ സാധനങ്ങൾ സെലക്ട് ചെയ്യാൻ കടയിൽ നിർത്തിയ ശേഷം ലക്ഷ്മിയും ചിത്രയും കടയിൽ നിന്നും പുറത്തിറങ്ങി.ആനന്ദം അരുണും ഒപ്പം പുറത്തുവന്നു. അവർ കടയുടെ പിന്നിൽ നിന്ന് സംഭാഷണത്തിൽ ഏർപ്പെട്ടു.ഇടയ്ക്ക് കുട്ടികൾ വന്ന് വിളിച്ചെങ്കിലും അവർ പോയില്ല. അവർ കടയുടെ പിന്നിൽ നിന്നും സംസാരിക്കുന്നത് ആനന്ദിന്റെയും അരുണിന്റെയും കൂട്ടുകാർ കണ്ടിട്ട് പറഞ്ഞു" ഉം കാര്യങ്ങൾ നടക്കട്ടെ ഞങ്ങൾ കട്ടുറുമ്പി ആകുന്നില്ല." കുറേസമയത്തിനുശേഷം അവർ വീണ്ടും കടയിൽ കയറി. കുട്ടികൾ സെലക്റ്റ് ചെയ്ത് വാങ്ങി.. ആ കടയിൽ നിന്നും ചിത്രയ്ക്ക് ഒരു ഫാഷൻ മാലയും വാങ്ങി കൊടുത്തു. ചിത്ര ആനന്ദിന് ഒരു മോതിരം വാങ്ങിക്കൊടുത്തു. അവർ ആ കടയിൽ നിന്നും ഇറങ്ങി മറ്റു കടകളെല്ലാം നോക്കി നടന്നു. കുട്ടികൾ മുൻപിലും ചിത്രയും ആനന്ദം പുറകിലുമായാണ് നടന്നത്.ആനന്ദ് ചിത്രയുടെ കയ്യിൽ പിടിച്ച് തോളുരുമ്മിയാണ് നടന്നത്.ചിത്രയുടെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ ഇരുവരിലും അനുരാഗത്തിന്റെ വൈദ്യുത പ്രവാഹം ഉണ്ടായി.. ആനന്ദ് ചിത്രയുടെ കയ്യിൽ പിടിച്ചപ്പോൾ ചിത്രയുടെ കൈ കോരിത്തരിക്കാൻ തുടങ്ങി.ആനന്ദ് ചിത്രയെ നോക്കി കണ്ണുരുക്കി കാണിച്ചു. അവൾ തിരിച്ച് ഒരു പുഞ്ചിരി മാത്രം നൽകി.ചിത്രയെ തൊട്ടുരുമ്മി നടക്കുമ്പോൾ ആനന്ദ് വികാരഭരിതനായി. ഇടയ്ക്ക് അവർ ഇരുവരും കൈകളിൽഇക്കിളി കൂട്ടിക്കൊണ്ടിരുന്നു.അവരുടെ നടത്തം കണ്ട് മറ്റു യുവതി യുവാക്കൾ ആശ്ചര്യത്തോടെ അവരെ നോക്കി. നടക്കുമ്പോൾ ആനന്ദ് ഇടയ്ക്ക് ചിത്രയുടെ തലയിൽ തലകൊണ്ട് മുട്ടിച്ചു. അവർ ഇരുവരും അനുരാഗത്തിന്റെ പല ചേഷ്ടകളും കാണിച്ചുകൊണ്ട് നടന്നു. കുറച്ച് അകലെ നിന്നും ഐസ് വിൽപ്പനക്കാരൻ ഫോണിന്റെ ശബ്ദം കേട്ടു തുടങ്ങി. കുട്ടികൾ ഐസ് വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ ആനന്ദം അരുണും ചേർന്ന് അവർക്ക് ഐസ് വാങ്ങി കൊടുത്തു.ആനന്ദം ചിത്രയും അവരുടെ ഐസ് പകുതിയായപ്പോൾ പരസ്പരം കൈമാറി കഴിച്ചു. ഐസ് തിന്നുകൊണ്ട് എല്ലാവരും കൂടി പൂരപ്പറമ്പിലെ കാഴ്ചകൾ മുഴുവൻപൂരപ്പറമ്പിലെ ചുറ്റും നടന്നു. ചിത്രവുമായി സംസാരിച്ചു നടന്നതിനാൽ സമയം പോയത് ആനന്ദ് അറിഞ്ഞില്ല. നടന്നുനടന്ന് കുട്ടികളെല്ലാം ക്ഷീണിച്ച് അവശരായപ്പോൾ ഇടയ്ക്ക് നിലത്ത് പേപ്പർ വിരിച്ച് എല്ലാവരും ഇരുന്നു. വിശ്രമിച്ച ശേഷം വീണ്ടും അവർ നടത്തം തുടർന്നു.ചിത്രയുടെ കൈപ്പിടിച്ച് ആനന്ദ് വളരെ ഗമയോടുകൂടി അവൻറെ കൂട്ടുകാരുടെ മുൻപിലൂടെ നടന്നു.പെട്ടെന്ന് ഒരു ചാറ്റൽ മഴ പെയ്തു.. എല്ലാവരും അടുത്തുള്ള കടകളിലേക്ക് കയറി നിന്നു.. ആനന്ദ് ചിത്രയുടെ കൈപ്പിടിച്ച് വലിച്ചുകൊണ്ട് അടുത്ത കടയിലേക്ക് ഓടിക്കയറി.കടകൾക്കുള്ളിൽ ആളുകൾ തിങ്ങിനിറഞ്ഞു. ചിത്ര കൂടെ വന്നവരെ നോക്കി. ആരെയും കാണാനില്ല. കുട്ടികൾ വഴി തെറ്റി ഓടിയിട്ടുണ്ടാകുമോ?? അവളുടെ മനസ്സ് പിടയാൻ തുടങ്ങി.അവൾ കാര്യം ആനന്ദിനോട് പറഞ്ഞു. അവൻ ആൾക്കൂട്ടത്തിനിടയിൽ നിന്നും ആ കുട്ടികളെ തിരയാൻ തുടങ്ങി. റോഡിൻറെ മറുവശത്ത് കടയ്ക്കുള്ളിൽ കുട്ടികൾ നിൽക്കുന്നത് ആനന്ദ് കണ്ടു.അവൻ ചിത്രയോട് കാര്യം പറഞ്ഞു. ചാറ്റൽ മഴയ്ക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. ജല കണികളോട് കൂടിയ തണുത്ത കാറ്റ് കടയുടെ ഉള്ളിലേക്ക് കടന്നുവന്നു. തണുത്ത കാറ്റേറ്റ് ചിത്രക്ക് കുളിര് കോരാൻ തുടങ്ങി. അവൾ പതുക്കെ ആനന്ദിനോട് ഒട്ടിച്ചേർന്നു നിന്നു . മഴ ശക്തമായപ്പോൾ കടയുടെ ഉള്ളിലേക്ക് ആളുകൾ തിരക്കി കൂടിക്കൊണ്ടിരുന്നു. ചിത്ര ആനന്ദിന്റെ മുൻപിൽ നിന്ന് ആനന്ദിന്റെ മുഖത്തുനോക്കി സംസാരിച്ചു കൊണ്ടിരുന്നു.ആളുകളുടെ തിരക്ക് കൂടിയപ്പോൾ ആനന്ദം ചിത്രയും ഞെരിഞ്ഞമർന്നു. അവളുടെ മാറിടം അവൻറെ മാറിടത്തിൽ അമർന്നു. അവൻ പതിയെ അവളുടെ തോളിൽ ഇരുകൈകളും ഇട്ടു അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു. ഇരുവരുടെയും ഹൃദയമിടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു. അനുരാഗ വികാരത്താൽ അവർ പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞുകൊണ്ടിരുന്നു. അവർ കുറേ നേരം അങ്ങനെ തന്നെ നിന്നു. മഴ പെയ്തു കഴിഞ്ഞപ്പോൾ ആളുകൾ വീണ്ടും പൂരപ്പറമ്പിലേക്ക് നടന്നു."മഴ പെയ്തു കഴിഞ്ഞു,. ഇനിയെങ്കിലും പോയിക്കൂടെ" കടക്കാരൻ പറഞ്ഞപ്പോൾ ആണ് ഇരുവർക്കും സ്ഥലകാല ബോധം ഉണ്ടായത്. ചിത്ര കൂടെ വന്നവരെ ചുറ്റും നോക്കി. ആരെയും കാണാനില്ല. അവർ തിരിച്ച് അമ്മമാരുടെ അടുത്ത് എത്തിയിട്ടുണ്ടാകും എന്ന് ചിത്ര കരുതി.ചിത്ര ആനന്ദിനെയും കൂട്ടി വേഗത്തിൽ അമ്മമാർ ഇരിക്കുന്ന കടയുടെ അടുത്തേക്ക് നടന്നു. അകലെ നിന്നു തന്നെ അവൾ കുട്ടികളെ കണ്ടു. അവൾക്ക് സമാധാനമായി. അവൾ ആനന്ദിനോട് യാത്ര പറഞ്ഞു അമ്മമാരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങവേ അവളുടെ കയ്യിൽ ആനന്ദ് കയറി പിടിച്ചുകൊണ്ടു പറഞ്ഞു "നമ്മുക്ക് ഒരു വട്ടം കൂടി കൈയും പിടിച്ച് ഈ പൂരപ്പറമ്പിൽ നടന്നാലോ"?"ഇപ്പോൾ തന്നെ വൈകി, അമ്മ അന്വേഷിക്കുന്നുണ്ടാവും" അവൾ പറഞ്ഞു." എന്നാൽ കുറച്ചു സമയം കൂടി നമുക്ക് ഇവിടെ നിന്ന് സംസാരിക്കാം" ആനന്ദ് പറഞ്ഞു."ഇനി വൈകിയാൽ അമ്മ വഴക്ക് പറയും" അവൾ പറഞ്ഞു. അവൾ അവനോട് യാത്ര പറഞ്ഞു നടക്കാൻ തുടങ്ങവേ ആനന്ദ് അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു.ആ ചുംബനം ഏറ്റു അവൾ സ്തംഭിച്ചു നിന്നു. അവൾ സ്ഥലകാലബോധം വീണ്ടെടുത്ത് അവനിൽ നിന്നും നടന്നകന്നു. അവൾ പോകുന്നത് നോക്കി അവൻ നിശ്ചലനമായി നിന്നു. അവൾ പോയി കഴിഞ്ഞപ്പോൾ അവൻ അടുത്ത കടത്തിണ്ണയിൽ ഇരുന്ന് അവളെ നോക്കി. കുറച്ചുസമയത്തിനുശേഷം ചിത്രയും സംഘവും ആ കടത്തണ്ണയിൽ നിന്നും എണീറ്റ് റോഡിലൂടെ വീട്ടിലേക്ക് പോകാൻ തയ്യാറായി. അവർ ആനന്ദ് ഇരിക്കുന്ന കടയുടെ മുന്നിലൂടെ കടന്നുപോയി. ചിത്ര തിരിഞ്ഞു നിന്ന് കൈവീശി കൊണ്ട് ആനന്ദിനോട് യാത്ര പറഞ്ഞു. കുറച്ചു ദൂരം ആനന്ദ് അവരെ പിന്തുടർന്നു. പിന്നീട് ഒരു കടത്തിണ്ണയിൽ ഇരുന്നു. പൂരപ്പറമ്പിലെ പ്രകാശകാലുകൾ കഴിഞ്ഞപ്പോൾ അവൾ ഇരുട്ടിലേക്ക് നടന്നുമറഞ്ഞു.ആനന്ദ് വിദൂരതയിലേക്ക് കണ്ണും നട്ട് അവിടെത്തന്നെ ഇരുന്നു......