Aksharathalukal

Aksharathalukal

ആയുസ്സ്

ആയുസ്സ്

5
410
Inspirational
Summary

പലവിധ ആയുസ്സ് മനുഷ്യന്.കൊഴിഞ്ഞിടുന്നു ചിലർമാതൃ ഉദരത്തിൽ തന്നെ.മർത്യാ എന്തിനഹങ്കരിക്കുന്നു.മാറ്റപ്പെടാം ഏതുനിമിഷവുമീ ജീവിതം.വിശാലമാം പ്രപഞ്ചത്തിൽ,ഉറുമ്പിൻ തുല്യമാം ഭൂമിയിൽ ,പുൽക്കൊടിക്ക് സമമാംമർത്യാ എന്തിനഹങ്കരിക്കുന്നു.നെയ്യുവിൻ സ്നേഹത്തിൻ ചങ്ങല.പൂർണ്ണരല്ല ഏവരും.നൽകുവിൻ കാരുണ്യം.ചെയ്യുവിൻ നന്മകൾ.നേടുവിൻ ആശകൾ,സത്യമാം വഴികളിലൂടെ.അടർന്നുവീഴുമീ ജീവിതംസമയമേതുവേ .നയിക്കുവിൻ നിസ്വാർത്ഥമാം ജീവിതംപരിമിതമാം ആയുസ്സിൽ.