Aksharathalukal

ആയുസ്സ്

പലവിധ ആയുസ്സ് മനുഷ്യന്.
കൊഴിഞ്ഞിടുന്നു ചിലർ
മാതൃ ഉദരത്തിൽ തന്നെ.
മർത്യാ എന്തിനഹങ്കരിക്കുന്നു.
മാറ്റപ്പെടാം ഏതുനിമിഷവുമീ ജീവിതം.
വിശാലമാം പ്രപഞ്ചത്തിൽ,
ഉറുമ്പിൻ തുല്യമാം ഭൂമിയിൽ ,
പുൽക്കൊടിക്ക് സമമാം
മർത്യാ എന്തിനഹങ്കരിക്കുന്നു.
നെയ്യുവിൻ സ്നേഹത്തിൻ ചങ്ങല.
പൂർണ്ണരല്ല ഏവരും.
നൽകുവിൻ കാരുണ്യം.
ചെയ്യുവിൻ നന്മകൾ.
നേടുവിൻ ആശകൾ,
സത്യമാം വഴികളിലൂടെ.
അടർന്നുവീഴുമീ ജീവിതം
സമയമേതുവേ .
നയിക്കുവിൻ നിസ്വാർത്ഥമാം ജീവിതം
പരിമിതമാം ആയുസ്സിൽ.