ഫ്ലാഷ്ഫ്ലഡ്(പെട്ടെന്ന് ഉണ്ടാകുന്ന വെള്ളപ്പൊക്കം)1993ൽ പുനാഖയിലും വാങ്ഡിയിലും പെട്ടെന്ന് നദിയിലെ ജലനിരപ്പ് ഉയരാൻ തുടങ്ങി. നദീതീരത്ത് കുത്തെന ഉയർന്നു നിൽക്കുന്ന ഒരു കുന്നിന്റെ മുകളിലാണ് എന്റെ വീടും സ്കൂളും. വീടിന്റെ ജനലിലൂടെ നോക്കിയാൽ നദി കാണാം.സ്കൂൾ ഗ്രൗണ്ടിൽ നിന്നാലും കിലോമീറ്റർ നീളത്തിൽ നദികാണാം രാവിലെ എട്ടരമണിക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ നദീജലത്തിന് ചെറിയ നിറംമാറ്റം പോലെ തോന്നിയിരുന്നു. 8.40 ന് സ്കൂളിൽ ഫസ്റ്റ് ബെല്ലടിക്കും. 8.45 ന് പ്രാർത്ഥന. പ്രാർഥന തുറന്ന ഗ്രൗണ്ടിൽ ഇരുന്നാണ്. ( ഗ്രൗണ്ട് പച്ചപ്പുൽത്തകിടിയാണ്.) പ്രാർത്ഥന ബെല്ലടിച്ചിട്ടും കുട്ടി