മഞ്ഞു വല്ലാതെ പെയ്യുന്നല്ലോ..!നീ അകത്തേക്ക് പൊയ്ക്കോളൂ മടങ്ങി വരുമ്പോൾ താഴ്‌വരയിൽനിന്ന് ഉണങ്ങിയ ചുള്ളിക്കമ്പുകൾ കൊണ്ടുവരാം, ഇന്നെങ്കിലും നമുക്കല്പം തീ കാഞ്ഞു വല്ലതും കഴിക്കാം.... അയാൾ ഭാര്യയുടെ തോളിൽ കൈവെച്ച് പറഞ്ഞു അവൾ നിർവികാരയായി നിൽക്കുകയാണ്. ശരീരം തണുത്തുവിറക്കുകയാണെങ്കിലും അവളുടെ ഉള്ളം വെന്തു നീറുകയാണെന്ന് അയാൾക്കറിയാമായിരുന്നു.. കാരണം അയാളും അതെ അവസ്ഥയിൽ തന്നെയായിരുന്നല്ലോ...!!ഞാൻ പോയി വരാം... നീ മോളെ ഇങ്ങെടുക്ക് അവളൊന്നും മിണ്ടാതെ അതേ നിർവികാരതയോടെ അകത്തേക്ക് പോയി തിരിച്ചുവരുമ്പോൾ അവളുടെ തോളിൽ അമർന്നുകിടന്ന മകളെ അയാൾ വാരിയെടുത്തുകൊണ