പിറ്റേദിവസം ഹോസ്പിറ്റലിൽ വെച്ച് ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഫോൺ നോക്കുന്നതിനിടയിൽ വാട്സാപ്പിൽ ഷാനുവിന്റ മെസ്സേജ് കണ്ട് ജിൻസി അത് ഓപ്പൺ ആക്കി നോക്കുന്നു.അത് കുറച്ചു ഫോട്ടോസ് ആയിരുന്നു. ഷാനുവിന്റെ സിസ്റ്ററുടെ മാര്യേജ് ഫോട്ടോസ്. അവൾ അത് നോക്കിയതിനു ശേഷം പ്രിയക്കും കാണിച്ചു കൊടുക്കുന്നു.\"കൊള്ളാല്ലേ, ശ്ശെ....,നല്ലൊരു മട്ടൻ ബിരിയാണി മിസ്സ്‌ആക്കിയല്ലോ \"അത് കേട്ട് ജിൻസി പ്രിയയെ നോക്കി ഒന്ന് ചിരിക്കുന്നു. അതിന് അവൾ ശേഷം ഷാനുവിന് റിപ്ലൈ കൊടുക്കുന്നു.അന്നേദിവസം ഡ്യൂട്ടി ഒക്കെ കഴിഞ്ഞു രാത്രി വീട്ടിൽ വന്നതിനു ശേഷം ഫോണിൽ ഷാനുവിന്റെ മിസ്