Aksharathalukal

Aksharathalukal

ഒരു കുഞ്ഞു പൂവ്

ഒരു കുഞ്ഞു പൂവ്

4
491
Inspirational Classics Others
Summary

ഒരു കുഞ്ഞു പൂവ് ------------------------------ശിശുവായിരുന്നനാൾ;ഒരു കുഞ്ഞു പൂവു ഞാൻ കണ്ടു,അതു നിറമുള്ള ചാരുതയായിരുന്നു!ബാല്യത്തിലൊരുനാൾ;ഒരുകുഞ്ഞു പൂവിനെക്കണ്ടു,പൂജാമലരാണതെന്നറിഞ്ഞു!യുവത്വം തുടിക്കുന്ന നാളിൽ;ഒരു കുഞ്ഞു പുഷ്പമിറുത്തു,പ്രണയസമ്മാനമായ് നല്കാൻ!വൃദ്ധനായ് മാറിയ നാളിൽ;ഒരുകുഞ്ഞു പൂവിന്റെയുള്ളിൽ,പ്രപഞ്ച മന്ദസ്മിതം കണ്ടു!നാളെ, മരിക്കുന്ന നേരം;ഒരുകുഞ്ഞു പൂവന്നു വീഴുംആദരവായതു മാറും!പൊരുളറിയുന്നവർ ചൊല്ലും;കാണുന്ന കണ്ണിലെ മായ കാണിക്കുന്ന,ഒരു കുഞ്ഞു പൂവാണിതെല്ലാം!                ..........................