Aksharathalukal

Aksharathalukal

അവന്റെ മയക്കം

അവന്റെ മയക്കം

5
366
Fantasy Love Biography Abstract
Summary

രാവിലെ തുടങ്ങിയ മഴ പിൻവാങ്ങാൻ കൂട്ടാക്കാതെ അർദ്ധ രാത്രിയായിട്ടും ആർത്തിരമ്പി പെയ്യുന്നുണ്ടായിരുന്നു. അതിന്റെ താളം അടച്ചിട്ട ജനവാതിൽ പാളികൾക്കിടയിലൂടെ എന്റെ മുറിയിൽ മുഴങ്ങി കേൾക്കാം. പാതി കാതിൽ ആ മഴയുടെ താളവും മറു പാതിയിൽ അവന്റെ കൊഞ്ചലുകളും അലസമായി മൂളി കേട്ട് ഞാൻ അങ്ങനെ കിടന്നു. അതിനിടയിൽ അപ്രതീക്ഷിതമായ അവന്റെ ആ ചോദ്യം ആലസ്യത്തിൽ നിന്നെന്നെ പിടിച്ചു കുലുക്കി. “നിങ്ങള്ക്ക് എന്നോട് ഒരു സ്നേഹവും ഇല്ലേ?” ചിലരെ എത്ര സ്നേഹിചിട്ടും അവർക്കു അത് മനസിലാവുന്നില്ല എന്ന് നിങ്ങള്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അതിനുള്ള കാരണങ്ങൾ പലതാകാം. നമുക്