\" ചേച്ചി ഞാനാ ആദ്യം ചോക്ലേറ്റ് കണ്ടത് \" അവൻ ചോക്ലേറ്റ് വാങ്ങാൻ അവൾക്ക് നേരെ കൈ ഉയർത്തികൊണ്ട് ചോദിച്ചു,,,\" പക്ഷേ ഞാൻ അല്ലെ ആദ്യം എടുത്തത് അപ്പൊ ഇതെനിക്ക് സ്വന്തം അല്ലെ \" ചോക്ലേറ്റ് പുറകിൽ മറച്ചു വെച്ചുകൊണ്ടവൾ ചോദിച്ചു,,\" എങ്കിൽ ചേച്ചി എടുത്തോ ഞാൻ വേറെ എടുത്തോളാം \" യദ്രി നിരാശയോടെ പറഞ്ഞിട്ട് തിരിഞ്ഞു മറ്റെന്തെങ്കിലും ചോക്ലേറ്റ് എടുക്കാം എന്ന് കരുതി കുറച്ച് അപ്പുറത്തേക്ക് പോകാൻ നിന്നു,,,\" ഹേയ് അവിടെ നിക്ക് മാഷേ , ചേച്ചി വെറുതെ പറഞ്ഞതാ ഇത് നീ എടുത്തോ ചേച്ചി വേറെ എടുത്തോളാം \" അവന്റെ കുഞ്ഞി കൈ നിവർത്തി അവൾ ചോക്ലേറ