അക്ഷരങ്ങൾക്ക് കണ്ണ് നനയ്ക്കാനും ഖൽബ് നിറയ്ക്കാനും കഴിയും, എഴുതുന്നത് ജീവിതമാകുമ്പോൾ ഭാവനയേക്കാൾ ഹൃദ്യവും മനോഹരവുമാകും,പി. വി ആൽബി രചിച്ച \"നാദിയ മുറാദ് \" 2018 ലെ നോബൽ സമ്മാന ജേതാവായ ഇറാഖി പെൺകുട്ടിയുടെ തടവറ സ്മരണകൾ വായിച്ചു. ഉലയായാത്ത ചിത്തവും, പതറാത്ത മനസ്സും ഒന്ന് നടുങ്ങും, ജീവിത സായന്തനങ്ങളിൽ അനുഭവിക്കേണ്ടി വന്ന ദുർഗട നിമിഷങ്ങളെ അതിജയിച്ച ഒരു യസീദി പെൺകുട്ടിയുടെ കഥ, അല്ല അനേകം യസീദികളുടെ അടയാളമായി തീർന്ന ഒരു ഇരുപത്തി ഒന്ന് വയസ്സുകാരിയുടെ ജീവിത കഥ.വടക്കൻ ഇറാക്കിലെ നഗരമായ മോസൂളിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമായ സിൻജാർ പർവത