Aksharathalukal

Aksharathalukal

വിഷുപ്പുലരി

വിഷുപ്പുലരി

0
517
Inspirational Classics Others
Summary

വിഷുപ്പുലരി      കിഴക്കിൻ ഭ്രൂമധ്യത്തിൽരക്തചന്ദനം ചാർത്തി,ഉദയം പിറക്കുന്നവിഷുവ പ്രഭാതത്തിൽ;പാഴ്വിത്തു മണിപോലുംവേരാഴ്ത്തി മുളയ്ക്കുന്ന,വസന്തം നവോഢയായ്കാത്തുകാത്തിരിക്കുമ്പോൾ;കൊന്നകൾ തങ്കത്തിന്റെതോരണങ്ങളും തൂക്കി,വിഷവപ്പുലരിയെപൂജിച്ചു വരവേൽക്കാൻ;പൂത്താലമെടുക്കുന്നപാലയുമിലഞ്ഞിയും,കാട്ടു ചെത്തിക്കുമൊപ്പംനാടാകെപ്പരക്കുമ്പോൾ;ഗ്രാമസൗഭാഗ്യത്തിന്റെവിഷുക്കാഴ്ചയുമേന്തി,നാട്ടുവൃക്ഷങ്ങൾ നീളെകുമ്പിട്ടു നിരക്കുമ്പോൾ;അകലത്തതാ കേൾപ്പുകണ്ണന്റെ തൃക്കോവിലിൽ,ശംഖൊലി, ഉണർന്നെത്തിപൊൻകണിത്താലം കാണ്മാൻ!