ഓരോരോ യാത്രയും എന്താണ് നമ്മുടെ മനസ്സിലേക്ക് പകർന്നു നൽകുന്നത്...?അത് അനുഭവങ്ങളാവാം ,ചിലപ്പോൾ രുചിക്കൂട്ടുകളാവാം , ചൂടാവാം , തണുപ്പാവാം , മഞ്ഞാവാം , മഴയാവാം , പുതുമയാവാം, അല്ലെങ്കിൽ മറ്റെന്തൊക്കെയോ ആവാം. അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ആ ലിസ്റ്റ്. യാത്ര കഴിഞ്ഞ് , പിന്നീട് അതിലെ ഓർമ്മകൾ അയവിറക്കി ഒരു കട്ടൻ ചായയും കുടിച്ചിരിക്കുമ്പോൾ കിട്ടുന്ന സുഖം.അതൊന്ന് വേറെ തന്നെയാണ്..പണ്ട് കൂടെ, വർഷങ്ങൾക്ക് മുൻപ് കുട്ടിക്കാനത്തു പഠിച്ച സഹപാഠിയുടെ പുതിയ വീടിന്റെ പാല് കാച്ചൽ, അതായിരുന്നു ഏക ലക്ഷ്യം. പാഴ് വാക്കാണെങ്കിലും എല്ലാവരും വരാൻ ശ്രമിക്കാമെന