അമ്പലക്കര ഗ്രാമം ... വയലുകളും, ചെറു തോടുകളും,സർപ്പക്കാവും, മണ്ണിട്ട വഴികളും നിറഞ്ഞ കൊച്ചു നാട്ടിൻപുറം. ഗോപാലേട്ടന്റെ പുക പിടിച്ച ചായക്കടയും,ഒരു ഗവണ്മെന്റ് സ്‌കൂളും ആയിരുന്നു വർഷങ്ങൾ മുമ്പ് അവിടെ ആകെയുള്ള സമ്പാദ്യം.എടി നീ ഓർമ്മിക്കുന്നുണ്ടോ, നിന്റെ വീടിന്റെ അരുകിൽ എത്രവട്ടം ഞാൻ സൈക്കിളിൽ വന്നു നിന്നിട്ടുണ്ട്. എന്നിട്ട് കുറച്ചു വെള്ളവും വാങ്ങി കുടിച്ച്, എഴുതിയ കത്ത് നീ തന്ന പാത്രത്തിൽ തന്നെ ഇട്ടിട്ട് വെയിലും കൊണ്ട് ഞാൻ തിരിച്ചു പോരും. അങ്ങനെ വന്നു കുറേ വെയില് കൊണ്ടത് കൊണ്ടാണ് ഇപ്പൊ നിങ്ങളുടെ കൂടെ വർഷങ്ങളായി ജീവിക്കുന്നെ. അനിത അത് പറഞ്ഞപ്പോൾ മുഖത്