ഞങ്ങളുടെ അടുത്തിരിക്കുന്ന ഒന്ന് രണ്ടു ഫ്രണ്ട്‌സും അവൻ പറയുന്ന കഥയുടെ ഇത്തിരി കഷ്ണങ്ങൾ കേട്ടിരുന്നു. ബാക്കി അവരുടെ ഭാവനയിൽ പൊടിപ്പും തൊങ്ങലും ചേർത്ത് അവർ കഥ അടിച്ചിറക്കി. പെട്ടന്ന് തന്നെ സന്ദീപ് \'കൊക്കിനെ കളർ അടിച്ച\' കഥ കാട്ടു തീ പോലെ ക്ലാസ്സിൽ മൊത്തം പടർന്നു. ക്ലാസ്സിലെ ഒരു വിധം എല്ലാവരും ഇതിനകം അറിഞ്ഞു കഴിഞ്ഞു. എല്ലാവരും സന്ദീപിനെ കളിയാക്കി തുടങ്ങി. ലഞ്ച് ബ്രേക്കിന് ശേഷം ക്ലാസ്സിലേക്ക് വന്ന വിമല ടീച്ചർ എല്ലാവരും കളിയാക്കുന്ന കേട്ട് എന്താ സംഭവം എന്നന്വേഷിച്ചു. ഞങ്ങൾ ആൺകുട്ടികൾ ആരും ഒന്നും പറഞ്ഞില്ലെങ്കിലും, ക്ലാസ്സിലെ പെൺകുട്ടികൾ സംഭവത്തിന്റെ