വായനാ വാരമേ, നിൻകല്പ വൃക്ഷത്തിൻ സദ്ഫലം കാണാത്ത അന്ധന്റെ ചിന്തയിൽനരകാഗ്നി പടരുന്ന യുദ്ധക്കളം തന്നെമണ്ണിന്റെ മാറിലെ അല്പമാം ജീവിതം!ഒറ്റഞാനൊറ്റഞാൻ എന്നുള്ള തോന്നലിൽവീര്യം നശിക്കുന്ന അന്ധകാരത്തിലെസൂര്യനായ് കത്തിജ്വലിക്കുന്ന ഗ്രന്ഥങ്ങൾകാണാതെ വ്യർഥമായ് വിലപിപ്പതെന്തേ?ഒറ്റയ്ക്കു പൊരുതുന്ന ധീരന്നു കൂട്ടായിപുസ്തകത്താളിൽ നിരക്കുന്നു ബന്ധങ്ങൾ,ഒറ്റപ്പെടുത്താത്ത സൗഹൃദം നല്കുന്നവിസ്തൃതലോകമീ അക്ഷരത്താളുകൾ!യോദ്ധാക്കളുണ്ടതിൽ, ബന്ധുക്ക- ളുണ്ടതിൽവൈദ്യനും മിത്രവും ഗുരുവുമുണ്ട്.പുസ്തകം കാണാത്ത ഭീരുക്കളാണിന്ന്ഒറ്റയ്ക്കു പൊരുതുന്ന പാവം നിരക്ഷരൻ!