Aksharathalukal

Aksharathalukal

ഹനുമാൻ കുരങ്ങ്

ഹനുമാൻ കുരങ്ങ്

5
501
Inspirational Classics Others
Summary

ഒറ്റക്കുതിപ്പിന്നു കേറിഞാൻ വൃക്ഷത്തി-ന്നഗ്രത്തിലെത്തീട്ടു ദൂരേക്കു ചാടുവാൻ!മൂന്നാലു മാമരക്കൊമ്പിന്റിടയ്ക്കൂടെചാടിക്കടന്നു ഞാൻ ദൂരേക്കു നോക്കുമ്പോൾ,ചീറുന്ന വണ്ടികൾ, പൊങ്ങും പുകച്ചുരുൾകാതടപ്പിച്ചീടും ശബ്ദവും സൈറണും;ദൂരേക്കു പോകേണ്ടയെന്നു നിനച്ചു ഞാൻമൂകമിരുന്നല്പം പൊട്ടിക്കരഞ്ഞുപോയ്!സ്വാതന്ത്ര്യമെന്തിന് നരകത്തിൽ വീഴുവാൻകൂട്ടുമൃഗങ്ങൾതൻ കൂട്ടല്ലെയുത്തമം?വീണ്ടും തിരിച്ചെത്തി വൃക്ഷാഗ്രമൊന്നിൽ ഞാൻനാണിച്ചു കൂനിയിരിപ്പാണു കൂട്ടരേ!ഭീതിപ്പെടുത്തുന്ന കാഴ്ച മറക്കുവാൻകൂടിന്റെയുള്ളിലെ വാസം ഫലപ്രദം!ജീവൻ മടുക്കുമ്പോൾ  കൂടിന്നകം ഭേദംനിഷ്ഫല