'' അനിതേ.... മോൾ വന്നൂട്ടോ '' സ്ക്യൂട്ടി പോർച്ചിൽ നിർത്തി കോട്ടും സ്കെത്തസ്കോപും ഒക്കെ എടുത്ത് അകത്തേക്ക് വരുന്ന ദേനുവിനെ ഒന്ന് നോക്കി ജയേഷ് അകത്തേക്ക് വിളിച്ചു പറഞ്ഞു. '' എന്തിന എന്റെ അച്ഛ ഇങ്ങനെ വിളിക്കണേ.... അമ്മ അകത്ത് വല്ല പണിയും ആയിരിക്കില്ലേ '' ചിരിയോടെ പറഞ്ഞ് അയാൾക്ക് ആടത് ആയി ദേനുവും ഇരുന്നു. കയ്യിലെ സാധനങ്ങൾ അടുത്ത് ഉണ്ടായിരുന്ന കസേരയിലും വച്ചു. '' ഇന്ന് നേരത്തെ വന്നോ ദേനു.... '' ക്ലോക്കിലെക്ക് ഒന്ന് നോക്കി കൈ തോർത്തിൽ തുടച്ച് അനിത പറഞ്ഞു. '' അഹ് അമ്മ, ഇന്ന് ഡ്യൂട്ടി പെട്ടന്ന് കഴിഞ്ഞു. അപ്പോ ഇങ്ങോട്ടേക്ക് വന്നു '' '' നന്നായി... മോൾ പോയി ഫ്രഷ് ആയി വ