ശിവസാഗരം --------------കൺമുമ്പിലിളകുന്നൊരു പുതിയ സാഗരംശിവരാത്രിയുണരുന്ന വൻനീല സാഗരം!ആത്മ ഹർഷത്തിന്റെ ഓളങ്ങളലതല്ലുംമഹാദേവ സാഗരം ശ്രീരുദ്ര സാഗരം!കുഞ്ഞോളമാത്മപ്രഭാജാല മഗ്നരായ് ആനന്ദ നർത്തന മാടിത്തിമിർക്കുന്നു?ഉൾക്കാമ്പിലുണരുന്നു മഹാദേവ താണ്ഡവംതുടിതാളവിസ്മയമെന്റെ കർണ്ണങ്ങളിൽ!ജടകെട്ടി നില്ക്കുന്ന കർമ്മഫലങ്ങളെ ഭൂതയജ്ഞാഗ്നിയിൽ ശുദ്ധീകരിക്കുവാൻ;വിഷലഹരിമോന്തി ക്കുടിച്ചുകുതിക്കുന്ന മഹാദേവ താണ്ഡവം, മഹാരുദ്രതാണ്ഡവം!ജനിമൃതികൾ, ഋതുഭ്രമണം, ദിനരാത്ര,മയനങ്ങൾ; ആകാൽച്ചിലമ്പിന്റെ അനുരണനങ്ങളോ?എല്ലാം മറന്നാക്കടുന്തുടി നാദത്തിൻ