Aksharathalukal

ശിവസാഗരം

    ശിവസാഗരം
    --------------

കൺമുമ്പിലിളകുന്നൊരു പുതിയ സാഗരം
ശിവരാത്രിയുണരുന്ന വൻനീല സാഗരം!

ആത്മ ഹർഷത്തിന്റെ ഓളങ്ങളലതല്ലും
മഹാദേവ സാഗരം ശ്രീരുദ്ര സാഗരം!

കുഞ്ഞോളമാത്മപ്രഭാജാല മഗ്നരായ് ആനന്ദ നർത്തന മാടിത്തിമിർക്കുന്നു?

ഉൾക്കാമ്പിലുണരുന്നു മഹാദേവ താണ്ഡവം
തുടിതാളവിസ്മയമെന്റെ കർണ്ണങ്ങളിൽ!

ജടകെട്ടി നില്ക്കുന്ന കർമ്മഫലങ്ങളെ ഭൂതയജ്ഞാഗ്നിയിൽ ശുദ്ധീകരിക്കുവാൻ;

വിഷലഹരിമോന്തി ക്കുടിച്ചുകുതിക്കുന്ന മഹാദേവ താണ്ഡവം, മഹാരുദ്രതാണ്ഡവം!

ജനിമൃതികൾ, ഋതുഭ്രമണം, ദിനരാത്ര,മയനങ്ങൾ;          ആകാൽച്ചിലമ്പിന്റെ അനുരണനങ്ങളോ?

എല്ലാം മറന്നാക്കടുന്തുടി നാദത്തിൻ പുളകത്തിലല്പം ലയിക്കാൻ കഴിഞ്ഞെങ്കിൽ!

ഇലമർമ്മരങ്ങളിൽമാറ്റൊലിക്കുന്നുവോ, മൂകത വാചാലമാകുമാത്മപ്രഘോഷണം?

ദുഷ്ക്കർമ പാപത്തിൻകഞ്ചുകം പൊട്ടിച്ചു ശുദ്ധനായ് വീണ്ടുമീ മണ്ണിൽ ജനിക്കുവാൻ,

ആത്മജ്ഞാനത്തിന്റെ അമൃതപ്രവാഹത്തെ , 
പുണ്യഭഗീരഥിയായി
മണ്ണിലൊഴുക്കുവാൻ!

ശ്രീ മഹാദേവ നിൻ തൃക്കാലടികളിൽ
ഒരുഭസ്മധൂളിയായ് ഏന്നേയിരുത്തണേ!

                     ംംംംംംംംം




പുതുമയാണെന്നും

പുതുമയാണെന്നും

5
346

    പുതുമയാണെന്നും    ---------------------പുതുമകൾ പൂക്കുന്നവാസരം നിത്യവുംപടിവാതിൽ മുട്ടിവിളിക്കുവതില്ലയോ?നിമിഷങ്ങളോരോന്നുംപുത്തൻ ചിറകുമായ്,തേൻകണം തേടിപറക്കുന്നതില്ലയോ?ശ്വാസവും ചിന്തയുംസ്വപ്നവും കാഴ്ചയുംകാലത്തിലൂടുള്ള ചടുല പ്രയാണത്തിൽ;സ്വാഗതമോതുന്നവർണ മയൂഖങ്ങൾ,താലങ്ങളേന്തിനിരക്കുന്നതില്ലയോ?നിശ്ചചലമാകുംജഢത്വത്തിൽ മുങ്ങി,പുതുമയുറഞ്ഞുമയങ്ങിക്കിടക്കുമ്പോൾ;ജീവിതം ശൂന്യമായ്,ആശകൾ വന്ധ്യമായ്,പിന്നെ പ്രകാശമല്ലി-രുളാണു ചുറ്റിലും!