ക്ഷമിക്ക സർവംസഹേ -----------------------------------------വഴിവിട്ടുപായുന്ന ധൂമകേതുക്കളെ, തട്ടാതെ വെട്ടിച്ചു വഴിമാറ്റിരക്ഷിച്ചു നിർത്തുവാൻ;മക്കളെ മാറോടടുക്കിക്കറങ്ങിക്കുതിക്കുന്ന, ഭൂമിയാമമ്മതൻ ത്യാഗം!ഓരോമണിക്കൂറുമായിര- ത്തഞ്ഞൂറിലേറെക്കിലോമീറ്റർ,നിർത്താതെ ചുറ്റിക്കറങ്ങുന്ന വേളയിൽ;താങ്ങിപ്പിടിച്ചൊരാക്കയ്യൊ-ന്നനങ്ങിയാൽ,ദൂരെത്തെറിച്ചുനാം ശൂന്യതക്കുള്ളിലെപൊടിപടലത്തിൽ ലയിച്ചിടാം!ആനയ്ക്കുമണുവിനും വൻസമുദ്രങ്ങൾക്കു-മൊരുപോലെ തുണയാവുമമ്മ;ഭേദഭാവങ്ങളെത്തൊട്ടുതീണ്ടാത്തൊരുചിന്താവിശുദ്ധയാമമ്മ!നെഞ്ചിന്റെ ചൂടേകി മക്കൾക്കു മുഴുവനും,സ്നേഹഹമൃതം