സീത ആവോളം ആ വായു അകത്തേക്ക് എടുത്തു. കുറച്ചു നേരം കൂടി അവിടെ അങ്ങനെ തന്നെ ഇരുന്നു. വിളക്കിന്റെ തിരി വലിച്ചു. വിളക്കും എടുത്ത് സീത അകത്തേക്ക് നടന്നു. വിളക്ക് പൂജാമുറിയിലേ പീഡത്തിലേക്ക് വെച്ച് അവൾ അമ്മയുടെ റൂമിലക്ഷ്യമാക്കി നടന്നു. അമ്മ കട്ടിലിൽ ഇരിക്കുന്നുണ്ട്. ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് ദൃഷ്ട്ടിപായിച്ച് കൊണ്ട്. \"അമ്മേ... നേരം ഒരുപാട് ആയി നമുക്ക് കഴിക്കാം.\" സീത അമ്മയോടായി പറഞ്ഞു. ഓർമകളിലിൽ നിന്ന് ദൃഷ്ടികൾ പിൻവലിച്ച് അമ്മ തിരിഞ്ഞു നോക്കി. \"മോൾ വാ... അമ്മേടെ അടുത്ത് ഇരിക്ക്..\"