Aksharathalukal

Aksharathalukal

നാദം നിലച്ച ചിലങ്ക.( ഭാഗം 2)

നാദം നിലച്ച ചിലങ്ക.( ഭാഗം 2)

4.5
1.3 K
Love Others
Summary

ചായ എടുത്തു കുടിച്ചു കൊണ്ട് ചന്ദന അടുക്കളയിലേക്ക് കയറി.ചോറ് വാർത്ത് വെച്ച്,അമ്മ എടുത്തു വെച്ച പച്ചകറി എടുത്തു അടുക്കള പുറത്തെ വരാന്തയിലേക്ക് ഇറങ്ങി അവള്.അമ്മ തൊടിയിൽ അമ്മിണിയെ ഇറക്കി കെട്ടി തിരികെ വന്നു.പച്ചക്കറി അരിയുമ്പോഴും അവളുടെ മനസ്സിൽ ഇന്ന് നടക്കാൻ പോകുന്ന ഇൻറർവ്യൂ ആയിരുന്നു.ഇൗ ജോലി കിട്ടിയാൽ മതിയായിരുന്നു..ടൗണിൽ വർമ്മ ഗ്രൂപ്പിന്റെ എംഡി യുടെ  പി എ ആയാണ് വേക്കൻസി. പ്രായമുള്ള ആൾ ആണെന്നാണ് ദിയ പറഞ്ഞത്.ദിയ അവിടെ സ്റ്റാഫ് ആണ്.കോളേജിൽ ഒരുമിച്ച് പഠിച്ചതാണ് അവളുടെ അച്ഛന്റെ സുഹൃത്താണ് ശശീന്ദ്രവർമ്മ.ചന്ദന യുടെ കാര്യം പറഞ്ഞപ്പോൾ,ദിയയുടെ അച്ഛനാണ്