ചന്ദന പകച്ച് അവരെ നോക്കി. അവൾക്ക് അവളുടെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.\"മാഡം...എന്താ..പറഞ്ഞത്? എന്നെ..\"അവളുടെ വാക്കുകൾ മുറിഞ്ഞു.\"അതെ മോളെ...നിന്നെ എന്റെ മകളായി സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.\"അവരുടെ കൈകൾ അവളുടെ കവിളിൽ തലോടി.\"ഇല്ല...ഇല്ല..മാഡം..അതൊന്നും നടക്കില്ല.\"ചന്ദന മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.\"അവൻ ചതിച്ചു എന്ന് പറയുന്ന പെൺകുട്ടി എന്നെ കാണാൻ വന്നിരുന്നു. ആ കുട്ടിയെ കുറ്റം പറയാൻ പറ്റില്ല . വീട്ടിലെ പ്രാരാബ്ദങ്ങളും അച്ഛന്റെ രോഗവും,ആഹാരത്തിനു പോലും ഗതിയില്ലാത്ത വീട്ടിലെ അവസ്ഥ കൊണ്ട്, കുറച്ച് പണം തരാമെന്ന് പറഞ്ഞപ്പോൾ വാക്കല്ലേ പറയേണ്ടത് എന്ന് അവളും കരുതി. പി