Aksharathalukal

സീത 2

ഇടറുന്നോരെന്റെ പ്രാണനിൽ മാഞ്ഞുതുടഞ്ഞിയ ഓർമകളും ചുടു നീർക്കങ്ങളുമേ ഇനി അവശേഷിക്കുന്നുള്ളൂ..ഏകാന്തതയുടെ പുലരികളും ഒറ്റപ്പെടലിന്റെ രുചിയും കുറ്റപ്പെടുത്തലുകളുടെ കനൽ വഴിയുമാത്രമാണെനിക്കിനി ബാക്കി .

അടർന്നുപോയ വിലപ്പെട്ട പ്രാണനുകൾ നൽകിയതാണീ ഉറവ വറ്റാത്ത കണ്ണുനീർ, നെഞ്ചോടു ചേർത്തവരെല്ലാം അകലും നേരം ഊർനിറങ്ങിയ മിഴിനീർ കണങ്ങളുടെ വില ഇന്നും അളന്നു കൊണ്ടിരിക്കുന്നു. നീറുന്ന ഓർമ്മകൾ വിഷം പുരട്ടിയ അമ്പുകൾക്ക് സാമാനമാണ്, അവ ലക്ഷ്യസ്ഥാനം ഭേധിക്കുക തന്നെ ചെയ്യും.

അവസാന തുള്ളി കണ്ണുനീരും താളത്തോടെ ഒഴുകി പോകുന്ന മഴ വെള്ളത്തിലേക്കു പതിച്ചു, ഉടമയിൽ നിന്നും വേർപെട്ട കണ്ണുനീർ കാൽ ചുവട്ടിലൂടെ ഒഴുകിപോകുന്ന വെള്ളത്തിലൂടെ അവളിൽ നിന്നകന്നു.
സമയം നീങ്ങുന്നതിന്റെ കൂടെ ഇരമ്പിപെയ്തിരുന്ന മഴയും അതിന്റെ ശക്തി കുറച്ചു കൊണ്ടിരുന്നു.മണ്ണിട്ട വഴിയിലെ അരികും പിടിച്ചു നടക്കുമ്പോൾ ചെളി വെള്ളം തെറിപ്പിച്ചു പോകുന്ന ബൈക്ക് യാത്രക്കാരാരും അവളെ കണ്ടില്ലെന്നു നടിച്ചു.. അവളും ആരെയും ശ്രെദ്ധിച്ചില്ല,
ആരിലേക്കും ഒന്നിനെയും തേടി പോകാത്ത ആ കണ്ണുകൾ , മുന്നോട്ടുതന്നെ ലക്ഷ്യം വച്ചു നടന്നു, ഇരുട്ടും മുന്നേ കൂടാണയാനുള്ള അമ്മ കിളിയുടെ വ്യഗ്രതയിൽ വച്ച ചുവടുകൾ നിന്നത് ഒരു ഇളകി വീഴാരായ ഗേറ്റിനു  മുന്നിലാണ്..... കൈയ്യിലെ കുട ചുരുക്കി വെള്ളം കുടഞ്ഞു കളഞ്ഞു, പൊളിഞ്ഞു വീഴാരായ ഗേറ്റ് തുറന്നകത്തു കയറി നടന്നു.. കോൺക്രീറ്റ് പാകിയ മുറ്റത്തിന് ഇരുവശവും  കുലച്ച വാഴകളും പൂക്കാൻ മറന്ന ചെടികളും നിൽപ്പുണ്ട്. മഴ പെയ്തു വഴുക്കലും പൂപ്പലും പിടിച്ച കോൺക്രീറ്റ് പാതയിലൂടെ ഇരട്ടി കരുതലോടെയാണ് സീത നീങ്ങിയത്...


                       ഞാനൊന്നു വീണുപോയാൽ..... പിന്നെന്താ സംഭവിക്കാ....???


                      ഉൾമനസ്സിൽ പെടുന്നനങ്ങനെ തോന്നിയൊരു ആന്തലിൽ സീതയൊന്നു ഞെട്ടി. ആകാശം കീറിമുറിച്ചു പെയ്യുന്ന മഴക്കോ, മഴക്കകമ്പടിയായി നാലു ദിക്കും വീശുന്ന കാറ്റിനോ അവളെ തണുപ്പിനാൽ വിറകൊള്ളിക്കാൻ സാധിച്ചില്ലെങ്കിലും എങ്ങാനും കാലിടറി വീണുപോയാലുള്ള ശങ്ക അവളെ ദേഹമാകെ ഭയത്താൽ വിറപ്പിച്ചു. കൂട്ടിവെച്ച ധൈര്യം ചോർന്നു പോകും പോലെ, ഒരു താങ്ങിനെന്നോണം ചുരുട്ടി പിടിച്ച കുടയും പാതി നനഞ്ഞ സഞ്ചിയും താളം തെറ്റി മിടിക്കുന്ന ഹൃദയത്തോടു ഒരു കൂട്ടിനെന്ന പോലെ ചേർത്ത് പിടിച്ചു...
                      ഒരു നിമിഷത്തേക്ക്‌ വേണ്ടി അടച്ച കുഞ്ഞു മിഴികൾ വീണ്ടും ചിമ്മി തുറന്നത്തിനു ശേഷം, ഓടിട്ട ആ കുഞ്ഞു വീട്ടിലേക്കു കയറുന്നതിനു മുന്നേ ഇരുട്ടിനോടുള്ള പ്രണയത്താലോ നിലവിനോടുള്ള അനുരാഗത്തിലോ അന്ധയായ ഒരു താരകമായ നിശാഗന്ധിയെ തന്നെ സീത ഉറ്റുനോക്കി. പുലരി വിടരും മുന്നേ വാടിർതളർന്ന  ആ പൂവിനെ മഴയും,, നിർത്താതെ നനയിച്ചു കൂടുതൽ തളർത്തി കളഞ്ഞു...
ആ  പൂവിനും എവിടെയൊക്കെയോ തന്റെ ഭാവമാണെന്നവൾക്കു തോന്നിപോയി. നിസ്സഹായതയാണോ...? അതോ ഭയമോ..? അതുമല്ലെങ്കിൽ ഈ ഭൂമിയിൽനിന്നും പിരിഞ്ഞു പോകേണ്ടി വരുന്ന സങ്കടമോ.
              പക്ഷെ ഒന്നും പൂർണമായി നിർവചിക്കാൻ സാധിച്ചില്ലെങ്കിലും തന്റെതല്ലാത്ത തെറ്റുകൾക്കും കുറ്റങ്ങൾക്കും പഴികളും ശാപവാക്കുകളും ദിനം പ്രതി ഏറ്റുവാങ്ങി നടക്കുന്നോരുവളുടെ ഭാവമായിരുന്നു.

കഴിഞ്ഞരാത്രി മുറ്റത്തുനിന്നും നിശാഗന്ധി പൂമണം ഒഴുകിയെത്തുമ്പോൾ നിലാവ് അവൾക്കായി ഒരു മന്ദസ്മിതം തൂകുന്നതുപോലെ അവൾക്കനുഭവപ്പെട്ടു.
ഒരു രാവു മാത്രം എന്തേ ആയുസ് നൽകിയവൾക്ക്..? ഇത്രയും വന്യമായ സുഗന്ധവും ഭംഗിയും രാത്രിക്ക് മാത്രം ആസ്വദിക്കാൻ എന്തിനു നൽകി..??
എന്നാലൊരുകണക്കിന് അവൾ ഭാഗ്യവാതിയാണ്, കാരണം പുലരി തരുന്ന വേദനകളൊന്നും അനുഭവിക്കേണ്ടി വരില്ലലോ.

പക്ഷെ ഈ സീത ഓരോ പുലരിയും തോല്ക്കാതെ തോറ്റുകൊണ്ടിരിക്കുകയാണ്.
പിന്നെയും അനുവാദം ചോദിക്കാതെ വരുന്ന മടുപ്പിക്കുന്ന ചിന്തകളെ ഒരു മൂലയിലേക്ക് തള്ളി സീത അകത്തേക്ക് കയറുന്നതിന്റെ ഒപ്പം തിണ്ണയിൽ ഇരിക്കുന്ന അപ്പുവിനോട് ദേഷ്യത്തിൽ ചോദിച്ചു.



\'നിന്നോട് എത്ര പ്രാവശ്യം പറയണം അപ്പു ഈ തിണ്ണയിലിങ്ങനെ കയറി ഇരിക്കരുതെന്നു.\' സീതയുടെ വീർപ്പിച്ചു വച്ച മുഖം കണ്ടതേ അപ്പു പരുങ്ങലോടെ
പറഞ്ഞെങ്കിലും അവളെന്നും കൊണ്ടുവരുന്ന വൈകുംനേരത്തെ പലഹാരപൊതിയിലേക്കാണ് അപ്പുവിന്റെ കണ്ണുകൾ ഓടിയത് .


\'സീതേച്ചി വന്നപ്പോഴേക്കും തുടങ്ങിയോ..
എന്റെ പൊന്നു ചേച്ചി എത്രനേരാന്നു വച്ചാ ഞാനും ഈ വീൽ ചെയറിൽ ഇരിക്കുണേ. നടുവൊക്കെ പൊളിയണ പോലെ.
അതുകൊണ്ടല്ലേ \'
കൈയെത്തിച്ചു തിണ്ണയിൽ വച്ച സഞ്ചി അടുത്തേക്ക് വലിച്ചെടുക്കുന്ന തിരക്കിലായിരുന്ന അപ്പുവിന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു സീത.
അവന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ കളിച്ചു ചിരിച്ചു തുള്ളി ചാടി നടക്കുമ്പോൾ നെഞ്ചിൽ ചോര പൊടിയുന്നതിനു തുല്ല്യമാ.

ഒരു തെറ്റോ കുറ്റമോ ചെയ്യാത്ത സ്വന്തം കൂടപ്പിറപ്പിനു വന്ന വിപത്താലോചിച്ചു വിഷമിക്കാതെ ഒരു ദിവസവും കുറച്ചു വർഷങ്ങളായി കടന്നു പോയിട്ടില്ല..
അല്ലെങ്കിലും ഞങ്ങളിൽ തെറ്റ് ചെയ്തവരാരാ..? എന്നും ചെയ്യാത്ത തെറ്റിന്റെ, അറിവില്ലാത്ത കാര്യങ്ങൾക്കു മറ്റുള്ളവരുടെ ശാപവാക്കുകൾ കേൾക്കേണ്ടി വന്ന ഞങ്ങൾക്ക് വീണ്ടും ജീവിതകാലം മുഴുവനും ഓർത്തു കരയാനും കൂടി തന്നൊരു വിധി...

അപ്പുവിന്റെ തുടരേയുള്ളെ വിളിയായായിരുന്നു സീതയെ ചിന്തകളിൽ നിന്നും ഉണർത്തിയത്,.

\' എനിക്ക് വേണ്ട അപ്പു..
നീ കഴിച്ചോ, \'

\' അത് പറഞ്ഞാ പറ്റില്ല.. ഉച്ചക്ക് രണ്ടു വറ്റു വാരിതിന്നു എഴുനേറ്റു ഓടിയതല്ലേ.
നേരം ഇത്രയായി. വെശപ്പില്ലെന്നോ ഇഷ്ടല്ല്യാന്നോ പറഞ്ഞു വരണ്ട ഞാൻ സമ്മതിക്കില്ല.\'

നിർബന്ധപൂർവ്വം അപ്പു കൈയിലിരുന്ന ചെറു ചൂടുള്ള പരിപ്പുവട സീതയുടെ കൈയിൽ ബലമായി പിടിപ്പിച്ചു. പിന്നെ കണ്ണുകൊണ്ടു കഴിക്കാൻ ആംഗ്യം കാണിച്ചു... ശരിക്കും വിശപ്പ് ഉണ്ടായിരുന്നില്ല, സന്ധ്യക്ക്‌ മുന്നേ അപ്പുവിന്റെ അടുത്തെത്താനുള്ള ആഗ്രഹം കൊണ്ട് കിട്ടിയത് വലിച്ചു വാരി തിന്നും, പണികൾ കൃത്യതയോടെ ചെയ്തും ആകെ ഒരു നെട്ടോട്ടമാണ് രാവിലെ മുതൽ ഈ നേരം വരെ. അതിനിടയിൽ രാവിലെ കേട്ടപോലെ കാമചുവയുള്ള വാക്കുകളും നോട്ടങ്ങളും എല്ലാം കടന്നു പോകും.

\' ചേച്ചി... എന്താ ആലോചിക്കണേ..?\'

\' ഏഹ്.... എന്താലോചിക്കാൻ..?
ഞാൻ ചുമ്മാ ഓരോന്ന് വെറുതെ.
അല്ലഅപ്പു...അമ്മ വന്നായിരുന്നോ..??\'

ആസ്വദിച്ചു പരിപ്പുവട കഴിച്ചുകൊണ്ടിരുന്ന അപ്പുവിന്റെ മുഖത്തെ ഭാവങ്ങൾ നേരെ വലിഞ്ഞു മുറുകിയ ഭാവത്തിലേക്കു മാറി,

\' അമ്മയോ ആരുടെ അമ്മ, ആ സ്ത്രീയെ അമ്മയെന്നു ചേച്ചിയെ വിളിക്കൂ..
ഹും അമ്മ പോലും അമ്മ.
അവര് ചത്താലും ജീവിച്ചാലും എനിക്കൊന്നുമില്ല..
ചേച്ചിക്കും അങ്ങനെ തന്നെ മതി.

അവരെ പറ്റി കൂടുതൽ വിവരനെഷണം വേണ്ട.. എനിക്ക് ദേഷ്യം വരും \'


\' ഓഹോ... നിനക്ക് മാത്രം ദേഷ്യം വരൂ.
എനിക്കും ദേഷ്യം വരുന്ന കാര്യമല്ലേ നീയും ചെയ്തു വച്ചിരിക്കുന്നെ.\'
\' ഞാനോ... ഞാൻ എന്ത് ചെയ്തുന്നാ ചേച്ചി പറയുന്നേ..?\'


\' നിന്നോട് പലതവണ പറഞ്ഞിട്ടുള്ളതല്ലേ ഞാനില്ലാതെ ഒറ്റക് ഈ വീൽ ചെയറും കൊണ്ട് വന്നു അതിന്നു എഴുന്നേറ്റു തിണ്ണയിൽ ഇരിക്കരുതെന്നു..
എങ്ങാനും കൈ വഴുതി എന്തെങ്കിലും പറ്റിയല്ലോ..?
നീയിങ്ങനെ ഓരോന്ന് ചെയ്താൽ ഞാനെങ്ങനെയാ സമാധാനത്തോടെ പോവാ..?\'

പൂർണമായും പരിഭവത്തോട് കൂടിയുള്ള വേവലാതി നിറഞ്ഞ സംഭാഷണം അപ്പുവിന് മുന്നിൽ നിരത്തുമ്പോളും അവ അതെ കോപം നിറഞ്ഞ വാക്കുകളിൽ നിന്നും തെന്നിമാറി ഒരു നേർത്ത പൊട്ടികരച്ചിലിന്റെ വക്കോളാം  എത്തി നിൽക്കുന്നുവെന്നു രണ്ടാൾക്കും മനസിലായി.
അതിനു ഇടവരുത്താതെ അപ്പു സീതയുടെ തണുത്ത വിരലുകൾ കൂട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
\' ഞാനങ്ങനെ ചെയ്യുന്നു ചേച്ചിക്ക് തോന്നുന്നുണ്ടോ..??
ഉച്ചക്ക് അപ്പുറത്തെ വീട്ടിലെ കാണാരേട്ടൻ വന്നിരുന്നു, ചേട്ടനോട് ഇവിടെ ഇരിക്കണമെന്ന് പറഞ്ഞപ്പോ ചെയ്തു തന്നതാ.
അല്ലാതെ ഞാനല്ല \'.

ചോദിക്കാനും പറയാനുമുള്ളത് രണ്ടുപേരും ഓരോരോ ഉത്തരങ്ങളിൽ ഒതുക്കി. തോട്ടുപിന്നാലെ വരുന്ന ചോദ്യവും അതിനുള്ള മറുപടി എന്തായിരിക്കുമെന്ന് നിശ്ചയമുള്ളത് കൊണ്ട് കൂടുതൽ സംസാരത്തിനു രണ്ടാളും മുതിർന്നില്ല... തനിക്കു വേണ്ടി മാത്രം ജീവിക്കുന്ന ചേച്ചിയെ ഒന്നിന്റെ പേരിലും സങ്കടപെടുത്താൻ അവനാകില്ല.
ഈ വീൽ ചെയർ ഉരുട്ടി പുറത്തേക്ക് പോകുന്നില്ലന്നുള്ളൂ, രാവു മുതൽ അന്തി വരെ അമ്മ എന്ന സ്ത്രീ കാരണം ചേച്ചി കേൾക്കുന്ന അറപ്പുള്ള വാക്കുകളും നോട്ടങ്ങളും വര്ഷങ്ങളായി പരിചിതമാണ്.
ഒരാളോടും എതിർത്തൊന്നും പറയാൻ പോലും ചേച്ചിക് ഇപ്പോഴും പേടിയാ, ചേച്ചിക് വേണ്ടി ആളുകളോടും എതിർത്തു പറഞ്ഞതും എല്ലാം ഞാനായിരുന്നു.
പക്ഷെ എല്ലാം കൈവിട്ടുപോയൊരു നിമിഷം.... അതും ആരും ക്ഷണിക്കാതെ.... ആരും ആഗ്രഹിക്കാതെ കടന്നു വന്നു.
അതിൽ നിന്നൊരു മോചനം ഇനിയുണ്ടോയെന്നു അറിയില്ല. 

\' അപ്പു... ഡാ ചെക്കാ..
മതി ഇരുന്നത് അടുത്ത മഴ വരുന്നുണ്ട്
വെറുതെ ഈറൻ അടിച്ചു പനി വരുത്തി വയ്ക്കണ്ട..
പിന്നെ നാളത്തേക്ക് കുറച്ചു പലഹാരം മാഷിന്റെ വീട്ടിക് കൊടുത്തു വിടണം.\'

\' ആഹഹാ ഇതിപ്പളാണോ പറയുന്നേ..
വെറുതെ വർത്താനം പറഞ്ഞു ഇരുന്നു സമയം കളഞ്ഞു..
രാത്രി കരണ്ട് പോയാൽ പിന്നെ ഒരു പണിയും നടക്കില്ല ചേച്ചി..\'

ആ മഴയത്തു മൂടി പുതച്ചു ഉറക്കത്തെ തേടി പോകാനായിരുന്നു  ആദ്യം തോന്നിയത് അത്രക്കും ഷീണമുണ്ട് പക്ഷെ  കുറെ നാളുകളായി ഷീണത്തിനോ മടുപ്പിനോ അവശതക്കോ ഒന്നിനും ഇടം കൊടുക്കാറില്ല. നേരം കളയാതെ അപ്പുവിനെ വീൽ ചെയറിൽ പിടിച്ചിരുത്തി അകത്തേക്ക് ചെന്നു , ഒരു ചെറിയ ഹാളും രണ്ട് മുറിയും പിന്നെ ഒരു അടുക്കള അതിനോട് ചേർന്ന് ഒരു നീണ്ട ചായപ്പിലാണ് പലഹാരം പണികൾ.. അപ്പു വീൽ ചെയർ ഉന്തികൊണ്ട് നേരെ അടുക്കളയിലേക്ക് പോയതിന്റെ പുറകെ സീത മുറിയിൽ കയറി ഒരു പഴകി പിന്നിയ ചുരിദാർ എടുത്തിട്ട് ചായപ്പിലേക്കു നടന്നു. നേരം ഓടിപ്പോകുന്നതിന്റെ കൂടെ പണികളും കൂടെയെത്തിക്കാൻ രണ്ടുപേരും നന്നേ പാടുപെട്ടു, ഒരുമിച്ചു കൂടെയിരിക്കാൻ കിട്ടുന്നതാകെ കുറച്ചു വൈകുന്നേരങ്ങൾ മാത്രമാണ്.. ആ നിമിഷങ്ങളിലേക്ക് ക്ഷണികാത്ത അതിഥിയെപോലെ നല്ലതും ചീത്തയുമായ പല ചിന്തകളും കുമിഞ്ഞു കൂടി തുടങ്ങും.
പക്ഷെ അതെലാം ഒരു പരിധി വരെ അപ്പുവിന്റെ തമാശകളിലും എല്ലാം ഒതുങ്ങി നിക്കുമെങ്കിലും പൂർണമായി ഒന്നിലും മനസ് നില നിർത്താൻ കഴിയുന്നില്ല.


\' ഇതാർക്കാ ചേച്ചി ഇത്രയും പലഹാരങ്ങൾ..?? അതും പതിവില്ലാതെ ജിലേബി, ലഡ്ഡു ഒക്കെ ഉണ്ടല്ലോ..?\'

\' നാളെ മാഷിന്റെ തറവാട്ടിലേക്കു കുറച്ഛ് പലഹാരം വേണമെന്ന് വരുന്ന വഴിയിൽ ഗീതുനെ കണ്ടപ്പോ പറഞ്ഞു, അങ്ങോട്ടേക്ക് ഉള്ളതാ.\'

\' എന്നിട്ട് എന്തേ ചേച്ചി ഗീതു ചേച്ചീനെ കൂട്ടാതിരുന്നു..?
എത്രനാളായി എല്ലാവരെയും കണ്ടിട്ട്.?\'
അരിഞ്ഞു വച്ച കായ ഒതുക്കി കൂട്ടി പ്ലേറ്റിൽ ആകുന്നതിന്റെ ഇടയ്ക്ക് സീത ചോദ്യം കേട്ടെങ്കിലും ഉത്തരം പറയാതെ അവന്റെ ചോദ്യം കേൾക്കാതെ അടുപ്പിലേക്കു അരികെ അടുക്കി പെറുക്കി വച്ച വിറകിൽ നിന്നും മടലും പട്ടയും തട്ടി കുടഞ്ഞു കയറ്റി വച്ചുകൊണ്ടിരുന്നു.

\' സീതേച്ചി കേട്ടില്ലേ ഞാൻ ചോദിച്ചത്..?\'

\' എന്റപ്പു നിനക്ക് അറിയാത്തതൊന്നുമല്ലലോ അവൾ സ്കൂൾ ടീച്ചർ ആണെന്നു, പിന്നെ നീ ചുമ്മാ വെറുത ചോദിക്കണത് എന്തിനാ..?\'

\' ഓ അതോ ചുമ്മാ..
അത് വിട് ചേച്ചി, അല്ല ഗിരിയേട്ടൻ വന്നുന്ന് കേട്ടോ..?
അല്ല വന്നിട്ട് ഉണ്ടെങ്കിൽ എന്തായാലും എന്നെ കാണാൻ വരാതിരിക്കില്ല.
അല്ലേ ചേച്ചി...??\'

നെറ്റിയിൽ നിന്നും ഇടതടവില്ലാതെ ഉരുണ്ടു വീഴുന്ന ചുടു വിയർപ്പു കണികകൾ കൈതലപ്പ് കൊണ്ട് തുടച്ചു കഴിഞ്ഞു കൈരണ്ടും എളിയിൽ കുത്തി അപ്പുവിനെ കൂർപ്പിച്ചു നോക്കികൊണ്ട്‌ പറഞ്ഞു..
\' നീയവിടെ ഇരുന്നു നിന്നെ കാണാൻ പോകുന്നവരുടെയും വരാത്തവരുടെയും കണക്ക് എടുത്തു ഇരുന്നോട്ടെ..
നോക്ക് എണ്ണ നനന്നായി ചൂടായി.

ഇതുവരെ നീ അരിഞ്ഞു കഴിഞ്ഞില്ലേ.. ഇത് കഴിഞ്ഞിട്ടു വേണം ഇനി വൈകുംനേരത്തേക്ക് കഞ്ഞി വയ്ക്കാൻ.. \'
ആ ഇട്ടാവട്ടത്തു കറങ്ങി ഓരോന്നും അടുക്കി പെറുക്കി വയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു.
അപ്പുവും പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല,.. ദീർഘനേരത്തെ അധ്വാനത്തിന് ഒടുവിൽ എല്ലാം ഒതുക്കി പാക്കിങ് കഴിഞ്ഞു ചൂടൻ കഞ്ഞി പാത്രവും ചെറുപയർ തോരനും ചമ്മന്തിയും വിളമ്പി.
\' വേഗം കഴിക്കാൻ നോക്കപ്പു കരണ്ട് എപ്പോ വേണേലും പോവാം.. അതിനു മുന്നേ നിനക്ക് മരുന്ന് തന്നു മുറിയിലാക്കാം \'


കഞ്ഞിയിൽ ചമ്മന്തിയും തോരനും സമാസമം കൂട്ടി വാരി തിന്നുന്നതിന്റെ ഇടയിലാണ് അപ്പു സീത പറഞ്ഞത് കേട്ടത്, അത് കെട്ടാതെ അവന്റെ മുഖം വാടി.
\' നീ മരുന്ന് കൈയ്പ്പാണെന്നും പറഞ്ഞു വേണ്ടാന്നു പറയണ്ട,
അടുത്ത ആഴ്ച വീണ്ടും കീഴൂർ മഠത്തിൽ കൊണ്ടോയി ഉഴിച്ചിൽ നടത്താനുള്ളതാ,
മര്യധക് മിണ്ടാതെ കഴിച്ചോളണം കേട്ടല്ലോ..??\'
ചെറിയൊരു താക്കിത്തോടെ സീത അവനോടു തറപ്പിച്ചു പറഞ്ഞു, 


\' നിക്ക് നിക്ക്.. ചേച്ചി അവിടെ ഇരുന്നേ.\'
എഴുന്നേൽക്കാൻ തുടങ്ങിയ സീതയെ അവൻ അവിടെ തന്നെ പിടിച്ചു ഇരുത്തിയത് കണ്ടു സീതയവനെ സംശയത്തോടെ നോക്കി.
\' എന്നെ നോക്കാനും ഞാനീ വീൽ ചെയറിൽ നിന്നും എണീറ്റു നിക്കാനും ആണല്ലോ ചേച്ചി പലഹാരപണിയും അവറാചൻ മൊതലാളിയുടെ അച്ചാർ കമ്പനിയിൽ പണിക്കും പോകുന്നത്.
രാവിലെ മുതൽ ഈ നേരം വരെ ഓടാനുള്ള ശേഷി വേണമെങ്കിൽ ചേച്ചിയും നന്നായി ഭക്ഷണം കഴിക്കണം.
നമ്മളിൽ ഒരാൾ വീണാൽ മതിട്ടോ.
അത് ഞാൻ മതി .
ചേച്ചി എന്നും സ്ട്രോങ്ങ്‌ ആയി നിന്നമതി.
കേട്ടല്ലോ..
ഇത് മൊത്തം കഴിച്ചിട്ട് എണീക്കണ കാര്യം ആലോചിച്ചാ മതിട്ടോ.\'



ഒരു പിടി ചോറിനു വേണ്ടിയും കൂടിയാണ് പലരും പലതും പറയുന്നത് കേട്ടിട്ടും മിണ്ടാതെ പോകുന്നത്. പക്ഷെ അപ്പു പറഞ്ഞപോലെ അവനു വേണ്ടിത്തന്നെയാണ് ഈ അലച്ചിൽ, എന്തു ചെയ്തിട്ടെങ്കിലും അപ്പുവിനെ പഴയപോലെ നടത്തണം.ഒരുപാട് സ്വപ്നം കാണുന്ന കുട്ടിയാ.
ജീവിതത്തിൽ  ആകെയുള്ളതും ചെയ്യാനുള്ളതുമായ ഒരേയൊരു ലക്ഷ്യം അപ്പുവാ.
അതിനു വേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോവും..
മനസിൽ പലതും ഊട്ടി ഉറപ്പിച്ചു മതിയാക്കി വച്ച കഞ്ഞിയും മോന്തി കുടിച്ചു ബാക്കിയുള്ള അടുക്കള പണിയിലേക്ക് തിരിഞ്ഞു.




\' മതി ചേച്ചി, ഇനീപ്പോയി കിടന്നോ നേരം ഒരുപാടായി,
മതി ഉഴിഞത്.\'

\' മിണ്ടാതെ ഇരുന്നോട്ടാ അപ്പുവേ..
നന്നായി ഉഴിഞ്ഞില്ലെങ്കിൽ മരുന്നു കഴിക്കണത് വെറുതെയാ, പിന്നെ അറിയാലോ അടുത്ത ആഴ്ച വേണം ഉഴിച്ചിലിന് ചെല്ലാൻ, എന്നിട്ട് വേണം ബാക്കി അറിയാൻ.\'

\'  ഒരുപാട് പൈസ ആകില്ലേ ചേച്ചി....?\'

അപ്പു മുകളിലേക്കു നോക്കി ചോദിച്ചെങ്കിലും അവന്റെ ശ്രെദ്ധ സീത പറയാൻ പോകുന്ന ഉത്തരത്തിൽ ആയിരുന്നു.

\' അതൊന്നും ആലോചിച്ചു നീ വിഷമിക്കണ്ട, അതൊക്ക ഞാൻ ശരിയാക്കിക്കോളാം. പോരെ \'

ഒരു നൂറു രൂപ പോലും കടം  ചോദിച്ചാൽ തരാത്ത നാട്ടുകാരാ ചുറ്റും.. ചത്തു ചീഞ്ഞശവത്തിന്റെ മാസം കൊത്തിപറിക്കുന്ന കാക്കകളെക്കാളും മോശ മനസ്ഥിതിയും കാഴ്ചപ്പാടും ഉള്ള ഒരു കൂട്ടം നാട്ടുകാരാ നാലു ഭാഗത്തും അങ്ങനെയുള്ള ആൾക്കാരു ഞങ്ങൾക്ക് അറിഞ്ഞുകൊണ്ട് ഒരു സഹായം പോലും ചെയ്യില്ല. പിന്നെ ആകെയുള്ളത് മാഷിന്റെ കുടുംബമാണ്.. അതായിരിക്കും ചേച്ചി പറഞ്ഞത്...

പലതും അവന്റെ മനസിലൂടെയും കടന്നു പോയി പതിയെ അവനും ഉറക്കത്തിലേക്കു വീണു.



അപ്പുവിനെ ഉണർത്താതെ പുതപ്പിച്ചു വാതിൽ ചാരി സീത മുറിയിലേക്ക് ചെന്നു.
വിലക്കിയിട്ടും അനുസരിക്കാത്ത ചിന്തകൾ  അതിന്റെ അതിർ വരമ്പുകൾ ബേധിച്ചു തുടങ്ങി. 
ഓർമ്മകൾക്ക് ആത്മാവ് ഉള്ളടത്തോളം കാലം ഓർമ്മകൾ ആകുന്ന മാന്ത്രിക വലയത്തിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല.  


മഴയത്തു പൊഴിയുന്ന ആലി പഴങ്ങൾ പോലെയാണ് എന്റെ സ്വപ്‌നങ്ങൾ, നിമിഷങ്ങൾകൊണ്ട് അലിഞ്ഞു പോകാനാണ് വിധി. നഷ്ട്ടങ്ങളെ ഓർക്കുമ്പോൾ അവയോന്നും കൈപിടിയിൽ ഒതുങ്ങുന്നില്ല. അവക്കെന്തോ എന്നോട് ഭ്രാന്തമായ സ്നേഹമാണ്.. തിരിച്ചെനിക് വെറുപ്പും, പക്ഷെ ഞാനിന്നു എന്റെ നഷ്ട്ടങ്ങളെയും ദുഖങ്ങളെയും സ്നേഹിക്കുന്നു... കാരണം ഹൃദയത്തോട് ചേർത്ത് പിടിച്ചതല്ലേ എന്നും നഷ്ട്ടപെട്ടിട്ടുള്ള ചരിത്രം.
( തുടരും )





                      



സീത 3

സീത 3

4.5
1264

ജീവിതത്തിലാദ്യമായി കണ്ടോരാൾ  കഷ്ട്ടപെട്ടു സമ്പാദിച്ച പണം മുഴുവനും തന്റെ അനുവാദത്തിനു നിൽക്കാതെ  കൈക്കലാക്കുന്നതു നോക്കിയവൾ പകച്ചു നിന്നു. സഹായിക്കാൻ ആരെങ്കിലും ചുറ്റിലുമുണ്ടോയെന്നു നോക്കിയാലും ആ ശ്രെമം വിഫലമാകുകയുള്ളുവെന്നറിഞ്ഞിട്ടും അവളുടെ കണ്ണുകൾ ചുറ്റിലും പരതി ഒരാശ്രയത്തിനായി. \' ഇന്നാ ഇതു നീ വച്ചോ.\' അവൾ അയാളെയും അവളുടെ നേരെ നീട്ടിപിടിച്ച ചുക്കി ചുളിഞ്ഞ അൻപതു രൂപയുടെ മുഷിഞ്ഞ നോട്ടിലേക്കും ദയനീയമായി മാറി മാറി നോക്കി. ഒരാഴ്ചത്തെ നെട്ടോട്ടത്തിന്റെ വിയർപ്പാണ് അയാളുടെ കൈയിൽ ഞെരിഞ്ഞമരുന്നതെന്നു ഓർത്ത സീതക്കയാളെ കലിതീരുവോളം തല്ലണമെന്നാഗ