Aksharathalukal

Aksharathalukal

വർഷിക്കൊരായിരം പൊൻ പണം

വർഷിക്കൊരായിരം പൊൻ പണം

0
338
Horror Inspirational Abstract
Summary

വാക്കിന്റെ മാന്ത്രികക്കാടു നിർമിച്ചതിൽഘോരവ്യാഘ്രങ്ങളെ പോറ്റി വളർത്തുന്ന നിർമമത്വത്തിന്റെ, കാവൽ ഭൂതങ്ങളേ;വർഷിക്ക, നിങ്ങളൊരായിരം പൊൻ പണം!നാടിനെ വെട്ടിപ്പകുത്തു കൊടുക്കുവാൻ,ചിന്തയിൽ കാകോള ധൂമം നിറയ്ക്കുവാൻ, തീതുപ്പുമായുധ ശേഖരം വാങ്ങുവാൻ,മന്ത്രാക്ഷരങ്ങളേ സ്വർണം പൊഴിക്കുക!മണ്ണിലെക്കാടിന്റടിവേരറുത്തുംഹൃത്തിലെക്കാട്ടിൽ വസന്തം നിറച്ചുംമാന്ത്രികക്കാന്തിയിൽ ചതിക്കൂടൊരുക്കിവാഴ്ത്തുന്ന ശീലിന്നു താളം പിടിക്കാം!