\"അമ്മ നടന്നോ... ഞാൻ വന്നേക്കാം.. \"മിഥുൻ ബാത്‌റൂമിലേക്ക് നടന്നു...\"മിഥു ഒന്നുനിന്നേ... എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്... \"മിഥുൻ എന്താണെന്നർത്ഥത്തിൽ അംബികയെ നോക്കി...\"വേറൊന്നുമല്ല എന്താ ഇനി നിന്റെ മുന്നോട്ടുള്ള പരിപാടി.... ഇനിയും കൂട്ടുകാരുമൊത്തു കറങ്ങിനടക്കാനാണോ തീരുമാനം... ഒരുകാര്യം ഞാൻ പറയാം... ഇനി നിനക്ക് ഉത്തരവാദിത്വം കൂടുകയാണ്... പഴയപോലെ നടക്കാനാണ് ഭാവമെങ്കിൽ അതിനി നടക്കില്ല... അച്ഛൻ ഒരുപാട് ഉണ്ടാക്കിയിട്ടിരിക്കുന്നു എന്നുകരുതി എന്റെ പൊന്നുമോൻ ദിവാസ്വപ്നംകണ്ട് പുതിയ കുടുംബം തുടങ്ങാൻ നിൽക്കേണ്ട... ഒന്നുകിൽ നീ ഓഫിസിൽ അച്ഛനെ സഹായിക്കുക അല്ലെങ്കി